Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഥയമമ പറഞ്ഞു ഗോപി കോട്ടമുറിക്കൽ; മറുനാടനിൽ ഇന്ന് മുതൽ മറ്റൊരു കോളം കൂടി

കഥയമമ പറഞ്ഞു ഗോപി കോട്ടമുറിക്കൽ; മറുനാടനിൽ ഇന്ന് മുതൽ മറ്റൊരു കോളം കൂടി

ഗോപി കോട്ടമുറിക്കൽ ഒരു രാഷ്ട്രീയക്കാരൻ ആയിരുന്നില്ലെങ്കിൽ കേരളം അറിയപ്പെടുന്ന ഒരു കഥാകൃത്ത് ആവുമായിരുന്നു എന്ന് ഗോപിയുടെ ഫേസ് ബുക്ക്‌ കുറിപ്പുകൾ വായിച്ചിട്ടുള്ളവർ എല്ലാം സമ്മതിക്കുന്ന കാര്യം ആണ്. ചെറിയ ജീവിതാനുഭവങ്ങളെ മനോഹരമായി എഴുതാൻ ഗോപിക്കുള്ള കഴിവ് അപാരമാണ്. സിപിഎമ്മിന്റെ ഉൾപ്പാർട്ടി പ്രശ്നത്തിൽപെട്ട് കുറച്ചു കാലം പൊതു പ്രവർത്തനത്തിൽ നിന്നും മാറി നിന്നപ്പോഴാണ് ഗോപി തന്റെ കുറിപ്പുകൾ എഴുതിത്തുടങ്ങിയത്. ഗോപിയുടെ ചില കുറിപ്പുകൾ മറുനാടൻ പ്രസിദ്ധീകരിച്ചപ്പോഴും അപൂർവമായ പ്രചരണം ആയിരുന്നു ലഭിച്ചത്. വീണ്ടും രാഷ്ട്രീയത്തിൽ സജീവമായ ഗോപി എഴുത്ത് ഉപേക്ഷിക്കാതിരിക്കാൻ മറുനാടൻ ഒരു ചട്ടുകം ആവുകയാണ്.

സ്വന്തം ജീവിതത്തിലെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യ ജീവിതത്തെ വിലയിരുത്തുന്ന കഥയമമ കഥയമമ എന്ന പംക്തിയിലൂടെ ഗോപി മറുനാടൻ മലയാളി വായനക്കാരുമായി ആശയം പങ്കു വയ്ക്കാൻ എത്തുകയാണ്. ഇന്ന് മുതൽ ആഴ്ചയിൽ ഒന്ന് വീതം ഗോപി മരുനാടനിൽ എഴുതുന്നതാണ്. ഈ കുറിപ്പുകൾ ഒരു നിശ്ചിത ദിവസം ആയിരിക്കില്ല പ്രസിദ്ധീകരിക്കുന്നത് എങ്കിലും എഴുത്തിന്റെ ചൂട് നഷ്ടമാകാതെ തന്നെ പ്രസിദ്ധീകരിക്കും. ജീവിതത്തിൽ കണ്ടു മുട്ടിയ ചില മനുഷ്യരെ കുറിച്ചും വിസ്മരിക്കാനാവാത്ത ജീവിതാനുഭവങ്ങളെ കുറിച്ചും ഒക്കെ ആയിരിക്കും ഈ നീണ്ട കുറിപ്പുകൾ. ഇത് നമ്മുടെ ജീവിതത്തിലും ഒരു പുതിയ ഉൾക്കാഴ്ച നല്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ന് പ്രസിദ്ധീകരിച്ച ഒരു സാധാരണക്കാരനായ വിദ്യാർത്ഥിയുടെ കഥയാണ് 

ഗോപി കോട്ടമുറിക്കൽ: ജീവിതരേഖ

എട്ടാം കേരള നിയമ സഭയിൽ (1987) പിറവം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായിരുന്നു ഗോപി കോട്ടമുറിക്കൽ (ജനനം : 24 ജൂൺ 1948). സിപിഐ(എം) എറണാകുളം ജില്ലാസെക്രട്ടറിയായിരുന്നു. കേരള കർഷക സംഘത്തിന്റെ സംസ്ഥാനകമ്മിറ്റി അംഗമാണ്. സെറിഫെഡ് ചെയർമാൻ, കേരള സ്‌റ്റേറ്റ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്‌.

കരിങ്കൽതൊഴിലാളിയായ നീലകണ്ഠന്റെയും ലക്ഷ്മിയുടെയും മകനായി മൂവാറ്റുപുഴയിൽ ജനിച്ചു. ഗവ.ബേസിക് ട്രെയിനിങ് സ്‌കൂൾ, മൂവാറ്റുപുഴ, ആനിക്കാട് സെന്റ് ആന്റണീസ് എൽപി സ്‌കൂൾ, മൂവാറ്റുപുഴ ശിവൻകുന്ന് ഗവ.യുപിഎസ്, മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.മൂവാറ്റുപുഴ നിർമ്മലകോളേജിൽ പ്രീഡിഗ്രി കോഴ്‌സ്‌ പൂർത്തിയാക്കി. കളമശ്ശേരി ഗവണ്മെന്റ്‌ പോളിടെക്‌നിക്കിൽ ഉപരിപഠനത്തിന് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല.

1970 ൽ എസ്.എഫ്‌.ഐ രൂപീകരണസമയത്ത് താലൂക്ക് സെക്രട്ടറിയായിരുന്നു. 1969 ൽ ഇടതുപക്ഷ യുവജനസംഘടനയായ കെഎസ്വൈഎഫ് ന്റെ പ്രവർത്തകനായി. കെഎസ്വൈഎഫ് മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറി, എറണാകുളം ജില്ലാജോയിന്റ് സെക്രട്ടറി, ജില്ല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.' 1980 ൽ ഡി.വൈ.എഫ്‌.ഐ രൂപീകരണസമയത്ത്‌ എറണാകുളം ജില്ലാകമ്മിറ്റിയുടെ പ്രഥമസെക്രട്ടറിയായി ചുമതല വഹിച്ചു. ഡി.വൈ.എഫ്‌.ഐ.യുടെ പ്രഥമ കേന്ദ്രകമ്മിറ്റിയിൽ അംഗമായിരുന്നു. കോഴിക്കോട് സമ്മേളനത്തിൽ സിപിഐ(എം)സംസ്ഥാനകമ്മിറ്റിയിൽ അംഗമായി. നിരവധി വർഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട്ട് സമരത്തിലും അടിയന്തിരാവസ്ഥക്കാലത്തും പാർട്ടി പ്രവർത്തനങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തുകൊടിയ മർദ്ദനങ്ങൾക്കിരയായിട്ടുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ ജയിൽവാസമനുവഭിച്ചു. 1970 ലെ ട്രാൻസ്‌പോർട്ട് സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദ്ദനങ്ങൾക്കിരയായി. 1970 ൽ എസ്എഫ്‌ഐ രൂപീകരണത്തിനു ശേഷം നടന്ന വിദ്യാർത്ഥിസമരത്തിനിടെ രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. മൂവാറ്റുപുഴ ആനിക്കാട് ഇട്ടിയക്കാടന്റെ മിച്ചഭൂമി സമരത്തിൽ അറസ്റ്റിലായി ജയിലിൽ അടയ്ക്കപ്പെട്ടു.

1969ൽ സിപിഐ(എം) ൽ അംഗമായി. 1972 ൽ മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി. 1973 ൽ മൂവാറ്റുപുഴ മുനിസിപ്പൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. 1982 ൽ ജില്ലാകമ്മിറ്റി അംഗമായി. 1985 ൽ കൂത്താട്ടുകുളം ഏരിയാസെക്രട്ടറിയുടെ ചുമതലയിലെത്തി. 2002 ഫെബ്രുവരിയിൽ ജില്ലാസെക്രട്ടറിയായിരുന്ന എ.പി.വർക്കിയുടെ മരണത്തെത്തുടർന്ന് സിപിഐ(എം) എറണാകുളം ജില്ലാസെക്രട്ടറിയായി ചുമതലയേറ്റു. 2011 വരെ ജില്ലാസെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. കെഎസ്‌കെടിയു എറണാകുളം ജില്ലാജോയിന്റ് സെക്രട്ടറി, പിറവം റേഞ്ച് ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ്, മൂവാറ്റുപുഴ താലൂക്ക് ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി, മൂവാറ്റുപുഴ എരിയ പീടികത്തൊഴിലാളി യൂണിയൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്‌. കേരള കർഷകസംഘം എറണാകുളം ജില്ലാസെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന ട്രഷറർ, അഖിലേന്ത്യാ കിസാൻ സഭ അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP