Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

20,000 രൂപ വീതം 200 പാവപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥികൾക്കായി നൽകുന്നത് 40 ലക്ഷം രൂപ; ഒരു ലക്ഷം വീതം അഞ്ച് രോഗികൾക്കായി അഞ്ച് ലക്ഷവും; ഒപ്പം ഭൂമിയിലെ സ്വർഗ്ഗത്തിന്റെ കാവൽക്കാരന് ആദരവും മറുനാടൻ ചാരിറ്റിയുടെ ഉദ്ഘാടനവും; മറുനാടൻ ഒരുക്കുന്ന കാരുണ്യ മുഹൂർത്തത്തിൽ അതിഥികളായി എത്തുന്നത് ഇ പി ജയരാജനും വി എസ് സുനിൽകുമാറും ചെന്നിത്തലയും ഒ രാജഗോപാലും മേയർ ശ്രീകുമാറും

20,000 രൂപ വീതം 200 പാവപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥികൾക്കായി നൽകുന്നത് 40 ലക്ഷം രൂപ; ഒരു ലക്ഷം വീതം അഞ്ച് രോഗികൾക്കായി അഞ്ച് ലക്ഷവും; ഒപ്പം ഭൂമിയിലെ സ്വർഗ്ഗത്തിന്റെ കാവൽക്കാരന് ആദരവും മറുനാടൻ ചാരിറ്റിയുടെ ഉദ്ഘാടനവും; മറുനാടൻ ഒരുക്കുന്ന കാരുണ്യ മുഹൂർത്തത്തിൽ അതിഥികളായി എത്തുന്നത് ഇ പി ജയരാജനും വി എസ് സുനിൽകുമാറും ചെന്നിത്തലയും ഒ രാജഗോപാലും മേയർ ശ്രീകുമാറും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ വെള്ളിയാഴ്‌ച്ച തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ(പഴയ വിജെടി ഹാളിൽ) അപൂർവ്വമായ ഒരു ചടങ്ങ് നടക്കും. അധികം പബ്ലിസിറ്റി ഒന്നുമില്ലാത്ത ഒരു പരിപാടി. പക്ഷേ ഇവിടെ എത്തി ആശ്വാസത്തിന്റെ കണ്ണീരുമായി മടങ്ങുന്നത് ഇരുനൂറിൽ അധികം പാവപ്പെട്ട കുട്ടികളാണ്. അവർക്ക് തുണയാകുന്നത് മറുനാടൻ കുടുംബവും. നഴ്‌സിങ് പഠനം പൂർത്തിയാക്കാൻ വിഷമിക്കുന്ന 2000 വിദ്യാർത്ഥികൾക്കും രോബാധിതരായ അഞ്ച് പേർക്കുമാണ് സഹായം നൽകുന്നത്. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാൡ ചാരിറ്റി ഫൗണ്ടേഷനും ആവാസും ചേർന്നു ശേഖരിച്ച 45 ലക്ഷത്തിൽ അധികം തുകയാണ് വിതരണം ചെയ്യുന്നത്.

മൂന്ന് നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതവും 197 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 20,000 രൂപ വീതവും നൽകുന്നതിനൊപ്പം മറ്റൊരു നിവൃത്തിയുമില്ലാത്ത അഞ്ച് പാവപ്പെട്ട രോഗികൾക്ക് ഓരോ ലക്ഷം വീതമാണ് നൽകുന്നത്. ഈ ചടങ്ങുകൾക്കൊപ്പം ആവാസ് എന്ന മറുനാടന്റെ ഔദ്യോഗിക ചാരിറ്റി സംഘടനയുടെ ഉദ്ഘാടനവും നടക്കും. കൂടാതെ പത്തനാപുരം ഗാന്ധി ഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജനെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഈ ചടങ്ങുകൾക്കെല്ലാം മുമ്പ് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചർച്ചയും സംഘടിപ്പിക്കുന്നുണ്ട്.

രാവിലെ പത്ത് മണിയോടെയാണ് പരിപാടികളുടെ തുടക്കം. ആദ്യം നടക്കുന്നത് പൗരത്വ ഭേദഗതി നിയമതത്തെ കുറിച്ചുള്ള സംവാദമാണ്. നിയമത്തെ അനുകൂലിച്ചു ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷും സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരും സംസാരിക്കുമ്പോൾ എതിർത്തു സംസാരിക്കുന്നത് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയും കെപിപിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയുമാണ്. തുടർന്ന് 11. 30നാണ് ആവാസിന്റെ ഉദ്ഘാടനവും നഴ്‌സിങ് സ്‌കോളർഷിപ്പ് വിതരണവും നടക്കുക.

ചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് വ്യവസായ മന്ത്രി ഇ പി ജയരാജനാണ്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ ശ്രീകുമാർ അധ്യക്ഷത വഹിക്കും. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴിയും ആവാസ് വഴിയും ശേഖരിച്ച ധനസഹായമാണ് വിതരണം ചെയ്യുന്നത്. നഴ്‌സിങ് പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി സഹായം വിതരണം ചെയ്യുന്നത്. ഇതിനായി 40 ലക്ഷം രൂപയാണ് ചാരിറ്റി ഫണ്ടിൽ നിന്നും ചിലവഴിക്കുന്നത്. മറ്റ് സമ്മാനങ്ങളും ഇതോടൊപ്പം വിതരണം ചെയ്യുന്നതാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴിയും മറുനാടന്റെ ആവാസ് വഴിയും ശേഖരിച്ച പണമാണ് പൂർണമായും വിതരണം ചെയ്യുന്നത്. ചടങ്ങുകളുടെ ചെലവ് അടക്കമുള്ളവ വഹിക്കുന്നത് മറുനാടൻ മലയാളിയാണ്.

മറുനാടൻ മലയാളിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന സന്നദ്ധ സംഘടനയായ ആവാസിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആവാസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. മറുനാടൻ ചെയർമാൻ ഷാജൻ സ്‌കറിയയാണ് ആവാസിന്റെ ചെയർമാൻ സ്ഥാനത്ത്. ഇത് കൂടാതെ ഒരു ലക്ഷം രൂപ വീതം അഞ്ച് നിർധന രോഗികളുടെ ചികിത്സക്കായി വിതരണം ചെയ്യുന്നുണ്ട്. ചികിത്സാ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് നേമം എംഎൽഎ ഒ രാജഗോപാലാണ്. നഴ്‌സിങ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം കൃഷി മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിക്കും.

ചടങ്ങിൽ പത്താനാപുരം സ്‌നേഹഭവൻ സ്ഥാപകൻ പുനലൂർ സോമരാജനെയും ആദരിക്കും. അനവധി നിരാലംബർക്ക് ആശ്വാസം അരുളുന്ന സ്ഥാപനത്തിന് തുടക്കമിട്ട വ്യക്തിയാണ് സോമരാജൻ. ഭൂമിയിലെ സ്വർഗ്ഗം തന്നെയാണ് ഈ സ്ഥാപനം. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുമായി ചേർന്നാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങിയത്. കോടിക്കണക്കിന് രൂപ ഈ ചാരിറ്റി ഫൗണ്ടേഷൻ വഴി സാധുക്കൾക്ക് വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഷാജി ലൂക്കോസാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ.

നഴ്സിങ് പഠിക്കാൻ ചേർന്ന പാവപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സഹായിക്കാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്റെ മുൻകൈയിൽ പ്രവർത്തിക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന ധനസഹായ ദൗത്യത്തിലേക്ക് നിരവധി പേരാണ് സഹായം എത്തിച്ചത്. ആവാസ് വഴിയുള്ള അപ്പീൽ 3.30 ലക്ഷം രൂപയാണ് ശേഖരിക്കാൻ സാധിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി 40 ലക്ഷത്തോളം രൂപയും ലഭിച്ചു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 2019 ഒക്ടോബർ മാസത്തിൽ ബ്രിട്ടനിലെ സോൾസ്ബറിയിലും കേംബ്രിഡ്ജിലുമായി നടന്ന ആകാശച്ചാട്ടം വഴി സ്വരൂപിച്ച പണവുമാണ് വിതരണം ചെയ്യുന്നത്.

പരിപാടി സംഘടിപ്പിക്കുന്നതിനായി സുമനസ്സുകൾ നൽകിയതിൽ നിന്നും ഒരു പൈസ പേലും ചെലവാക്കുന്നില്ല എന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. സംഘാടകരാണ് ചടങ്ങുകൾക്ക് ആവശ്യമായി വരുന്ന പണം മുടക്കുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിൽ ലഭിച്ച പണത്തിന്റെ കണക്ക് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പണം തന്ന് സഹായിച്ച എല്ലാവരെയും മറുനാടൻ നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും ഒപ്പമുണ്ടാകണം എന്നുകൂടി ഓർമ്മിപ്പിക്കുന്നു. നഴ്‌സിങ് സ്‌കോളർഷിപ്പിനായി ഏതാണ്ട് 2000 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതു ആഴ്ചകളോളം നടത്തിയ പരിശോധനയിൽ സോർട്ട് ചെയ്തപ്പോൾ കുറഞ്ഞത് 1000 പേർക്കെങ്കിലും അടിയന്തിര സഹായം വേണമെന്ന അവസ്ഥയായി. പക്ഷെ അതിനു പണം തികയില്ല. 200 പേരായി അതു നിജപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP