Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രുചി വൈവിധ്യങ്ങൾ ബാക്കിയാക്കി യുട്യൂബിന്റെ പാചക മുത്തശ്ശി വിടവാങ്ങി; ലോകത്തെ ഏറ്റവുംപ്രായം കൂടിയ യൂട്യൂബറുടെ അന്ത്യം 107ാം വയസിൽ; പ്രായത്തെ വെല്ലുന്ന പാചകം ആന്ധ്രാസ്വദേശിനിക്ക് നൽകിയത് ലക്ഷക്കണക്കിന് ആരാധകരെ; വ്യത്യസ്ത രുചികൂട്ടുകളെ ലോകത്തിന് പരിചയപ്പെടുത്തിയ മസ്താന മുത്തശ്ശിക്ക് അശ്രുപൂജയുമായി സൈബർ ലോകം

രുചി വൈവിധ്യങ്ങൾ ബാക്കിയാക്കി യുട്യൂബിന്റെ പാചക മുത്തശ്ശി വിടവാങ്ങി; ലോകത്തെ ഏറ്റവുംപ്രായം കൂടിയ യൂട്യൂബറുടെ അന്ത്യം 107ാം വയസിൽ; പ്രായത്തെ വെല്ലുന്ന പാചകം ആന്ധ്രാസ്വദേശിനിക്ക് നൽകിയത് ലക്ഷക്കണക്കിന് ആരാധകരെ; വ്യത്യസ്ത രുചികൂട്ടുകളെ ലോകത്തിന് പരിചയപ്പെടുത്തിയ മസ്താന മുത്തശ്ശിക്ക് അശ്രുപൂജയുമായി സൈബർ ലോകം

മറുനാടൻ ഡെസ്‌ക്‌

ഹൈദ്രാബാദ്; തന്റെ പാചകത്തിലെ വൈദഗ്ധ്യം കൊണ്ട് ലോകത്തിന് മുന്നിൽ സ്റ്റാറായ യൂട്യൂബിന്റെ സ്വന്തം പാചക മുത്തശ്ശി വിടവാങ്ങി.  107-ാം വയസിലായിരുന്നു മസ്താനമ്മ മുത്തശ്ശിയുടെ അന്ത്യം. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനൽ കണ്ട്രി ഫുഡ്സിൽ മസ്താന മുത്തശ്ശിയുടെ പാചകമായിരുന്നു ഫീച്ചർ ചെയ്തിരുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യുട്ഊബർ എന്ന പദവിയും മുത്തശ്ശിക്കുള്ളതായിരുന്നു.

രുചികൂട്ടികളിൽ കൊണ്ടു വരുന്ന വൈവിധ്യമായിരുന്നു മുത്തശ്ശിയെ പ്രശസ്തയാക്കിയത്. തന്റെ വേറിട്ട ശൈലികൾ അവരെ ജനങ്ങൾക്കിടയിൽ പ്രയപ്പെട്ടവരാക്കുകയായിരുന്നു. പ്രായം 100 കടന്നിരുന്നെങ്കിലും മുത്തശ്ശിക്ക് അത് വെറും അക്കങ്ങളായിരുന്നു. അത്തരത്തിൽ ചുറുചുറുക്കോടെയായിരുന്നു മുത്തശ്ശിയുടെ പാചകം. സ്വന്തം പാചകത്തിലൂടെ ലക്ഷ കണക്കിന് ആരാധകരെ സമ്പാദിച്ച മുത്തശ്ശിയുടെ വിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിക്കുകയാണ് സൈബർ ലോകം.

75 ലക്ഷത്തോളം ആൾക്കാരാണ് മുത്തശ്ശിയുടെ വീഡിയോ കണ്ടത്. തുടർന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിലെത്തി. എല്ലാം ഒന്നിനൊന്ന് ഹിറ്റുമായിരുന്നു. തണ്ണിമത്തൻ ഉപയോഗിച്ചുള്ള ചിക്കൻ കറി, കബാബ്, ബിരിയാണി എന്നിവ യുട്യൂബിൽ നിറഞ്ഞോടി. 2016 ൽ ചെറുമകൻ ലക്ഷ്മണിനും കൂട്ടുകാർക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. പിന്നീട് അങ്ങോട്ട് മുത്തശ്ശിയുടെ ഓരോ ഐറ്റവും ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു.

ആന്ദ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു മുത്തശ്ശിയുടെ താമസം. അഞ്ച് മക്കളായിരുന്നു. ഇരുപത്തിരണ്ടാം വയസിൽ ഭർത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഈ അമ്മ കഷ്ടപ്പെട്ട് വളർത്തി. പാചകത്തിലും രുചിക്കൂട്ട് തയാറാക്കുന്നതിലും മസ്താനമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നു. 107ാമത്തെ വയസിൽ ഇനിയും നാവറിയാത്ത ഒട്ടേറെ രുചിക്കൂട്ടുകൾ ബാക്കി വച്ചാണ് മുത്തശ്ശിയുടെ വിടവാങ്ങൽ.

തണ്ണിമത്തനുള്ളിൽ ചിക്കൻ വെച്ച് പാകം ചെയ്യുക, തക്കാളിക്കുള്ളിൽ കോഴിമുട്ട വച്ച് ഓംലറ്റ് ഉണ്ടാക്കുക തുടങ്ങി മുത്തശ്ശിക്ക് തന്റേതായ വെറൈറ്റി ശൈലിയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ബന്ധുക്കൾ സുഹൃത്തുക്കൾ എന്നതിലുപരി എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കാൻ മുത്തശ്ശിക്കിഷ്ടമാണ്. മാത്രമല്ല, എറ്റവും പ്രായം ചെന്ന യൂട്ഊബർ കൂടിയാണ് മുത്തശ്ശി. മൂന്ന് ലക്ഷത്തോളം വരിക്കാരാണ് മുത്തശ്ശിക്ക് യൂട്യൂബിലുള്ളത്.കുറച്ച് സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിലാണ് മുത്തശ്ശി ഓരോ വിഭവങ്ങളാണുണ്ടാക്കുന്നത്.

പതിനൊന്നാം വയസ്സിൽ മസ്ത്താനമ്മ വിവാഹിതയായെങ്കിലും 22 വയസ്സിൽ വിധവയാകേണ്ടി വന്നു. പിന്നീട് ഇത്ര വയസ്സായിട്ടും ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ മുത്തശ്ശി ഒറ്റക്കാണ് കഴിഞ്ഞിരുന്നത്. നിരവധി കഷ്ടപ്പാടുകളുടെയും ബുദ്ധിമുട്ടുകളിലൂടെയുമാണ് മുത്തശ്ശി കടന്നു പോയതെങ്കിലും വളരെയധികം നൂതന ചിന്താഗതിയുള്ള വ്യക്തി കൂടിയാരുന്നു അവർ.

ഒരു നെൽപാടത്തിനു നടുവിൽ അടുപ്പുകൂട്ടി കരിയിലകളും വിറകുകൊള്ളികളും ഉപയോഗിച്ചാണ് മുത്തശ്ശി പാചകം ചെയ്യുന്നത്. മുത്തശ്ശി ഒരിക്കലും ചെറിയ അളവിൽ പാകം ചെയ്യാറില്ല. നല്ല വെറൈറ്റി വിഭവങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുത്തശ്ശിയുടെ കുറച്ച് ടിപ്സ് കൂടി മനസ്സിലാക്കാവുന്നതാണ്....

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP