Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ബലിപ്പെരുനാളിന് നാട്ടിൽ പോകുന്നതിന്റെ സന്തോഷം അധികം നീണ്ടില്ല; മലപ്പുറം സ്വദേശിയായ യുവാവിന് ജിദ്ദയിൽ മരണം; 25കാരനായ ആസിഫിന്റെ മരണത്തിന് കാരണം ഹൃദയസ്തംഭനം; പ്രിയപ്പെട്ടവന്റെ മരണവാർത്തയിൽ ഞെട്ടി നാട്ടുകാരും ബന്ധുക്കളും

ബലിപ്പെരുനാളിന് നാട്ടിൽ പോകുന്നതിന്റെ സന്തോഷം അധികം നീണ്ടില്ല; മലപ്പുറം സ്വദേശിയായ യുവാവിന് ജിദ്ദയിൽ മരണം; 25കാരനായ ആസിഫിന്റെ മരണത്തിന് കാരണം ഹൃദയസ്തംഭനം; പ്രിയപ്പെട്ടവന്റെ മരണവാർത്തയിൽ ഞെട്ടി നാട്ടുകാരും ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് ജിദ്ദയിൽ ഹൃദയസ്തംഭനം കാരണം മരിച്ചു.മലപ്പുറം, തിരൂർ, വൈലത്തൂർ, ഇട്ടിലാക്കൽ സ്വദേശി അരിക്കാട് നിരപ്പിൽ ആസിഫ് (25) ആണ് മരിച്ചത്. ബലിപ്പെരുന്നാളിന് നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് മരണം.അൽസാമിർ പ്രദേശത്തെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലമായിരുന്ന മരണം.അവിവാഹിതനാണ്.പ്രവാസ ലോകത്തെ സുന്നി സംഘടനയായ ഐ സി എഫിന്റെ സജീവ പ്രവർത്തകനും സാമൂഹ്യ, കലാ മണ്ഡലങ്ങളിലെ വ്യക്തത്വവുമായിരുന്നു.ജിദ്ദയിൽ അരങ്ങേറിയ വിവിധ സാഹിത്യോത്സവ് പരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.ബിയ്യാത്തിയിൽ മുഹമ്മദ് എന്ന ബാപ്പുവാണു പിതാവ്. മാതാവ്: സുബൈദ. സഹോദരങ്ങൾ: ആശിഖ്, ശംലിയ, ശഫീഖത്ത്, ശംസിറ.നാല് വർഷങ്ങളായി ജിദ്ദയിൽ ജോലിചെയ്യുകയായിരുന്നു ആസിഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP