Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളേജിൽ പഠിക്കേണ്ട സമയത്ത് പ്രണയത്തിൽ കുടുങ്ങി വിവാഹം; ചെറുപ്പത്തിലേ ജീവിതഭാരങ്ങൾ താങ്ങാൻ കഴിയാതെ ആത്മഹത്യ; തൊട്ടടുത്ത ദിവസങ്ങളിൽ 18 കാരികളായ രണ്ട് യുവതികളുടെ തൂങ്ങി മരണങ്ങളിലേക്കു നയിച്ചത് നേരത്തെയുള്ള വിവാഹങ്ങളും തുടർന്നുള്ള അസ്വസ്ഥതകളുമെന്ന് സൂചന

കോളേജിൽ പഠിക്കേണ്ട സമയത്ത് പ്രണയത്തിൽ കുടുങ്ങി വിവാഹം; ചെറുപ്പത്തിലേ ജീവിതഭാരങ്ങൾ താങ്ങാൻ കഴിയാതെ ആത്മഹത്യ; തൊട്ടടുത്ത ദിവസങ്ങളിൽ 18 കാരികളായ രണ്ട് യുവതികളുടെ തൂങ്ങി മരണങ്ങളിലേക്കു നയിച്ചത് നേരത്തെയുള്ള വിവാഹങ്ങളും തുടർന്നുള്ള അസ്വസ്ഥതകളുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രണ്ട് ദിവസത്തിനിടെ കോഴിക്കോട് രണ്ട് യുവതികൾ ഭർതൃവീടുകളിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ചത് ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടില്ലാതെ പ്രണയക്കുഴിയിൽ ചാടിയതിനാലാണെന്ന് വിലയിരുത്തൽ. ബൈക്കുമായി വിലസി നടക്കുന്ന പയ്യന്മാരുടെ പ്രണയവലയിൽ ഈയാംപാറ്റകളെപ്പോലെ വന്നുവീഴുന്ന പെൺകുട്ടികൾക്ക് ജീവിതത്തെക്കുറിച്ചോ, ഭർതൃവീടുകളിലെ സാഹചര്യങ്ങളെക്കുറിച്ചോ അവിടെ നേരിടേണ്ടി വരുന്ന പീഡനങ്ങളെയും അപമാനങ്ങളെയും കുറിച്ചോ കൃത്യമായ ബോധമില്ലാത്തതാണ് പരുപരുത്ത യാഥാർഥ്യങ്ങളെ അതിജീവിക്കാനാവാതെ മരണത്തിലേക്കു എടുത്തുചാടാൻ പ്രേരണയാവുന്നത്.

ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എന്നായിരുന്നു ഒരു വാർത്ത. എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ(19)യാണ് മരിച്ചത്. ആറു മാസം മുൻപായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹിതരായത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അമ്മ പൊലിസിൽ പരാതി നൽകിയിരിക്കയാണ്.

രണ്ടു വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടുപോയെന്ന ബന്ധുക്കളുടെ പരാതിയിൽ അനന്തുവിനെതിരേ പോക്സോ കേസ് ചുമത്തിയിരുന്നു. പ്രായപൂർത്തിയായ ദിവസം തന്നെ വിവാഹം നടത്തി ഇരുവീട്ടുകാരും ഒത്തുതീർപ്പിലെത്തുകയായിരുന്നു. അനന്തുവിന്റെ അമ്മ ഉപദ്രവിക്കുന്നതായി ഭാഗ്യയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരിച്ചത്. പരാതിയുണ്ടായിരുന്നു.

കുട്ടികളെ ബൈക്കുമായെത്തി പ്രണയത്തിൽ ചാടിക്കുകയും വിവാഹത്തിലേക്കു എത്തിക്കുകയും ചെയ്യുന്ന യുവാക്കൾ അവരുടെ വീടുകളിൽ എത്തുന്നതോടെ സ്വർണമില്ലാതെ വന്നു തുടങ്ങിയ കുറ്റപ്പെടുത്തലുകൾ അഭിമുഖീകരിക്കുകയും പിടിച്ചുനിൽക്കാനാവാതെ ആത്മഹത്യയിലേക്കു പോകുകയുമാണെന്ന് ഭാഗ്യയുടെ പോസ്റ്റ്മോർട്ട നടപടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പുരോഗമിക്കവേ പിതൃസഹോദരൻ രാജീവൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാലുശേരി ഉള്ളിയേരി തുടങ്ങിയ പ്രദേശങ്ങളിൽ ഇതാണ് നടക്കുന്നതെന്നു ഇദ്ദേഹം ആരോപിച്ചിരുന്നു. തങ്ങളുടെ കുടുംബത്തിനുണ്ടായപോലുള്ള ദുരന്തം ഇനിയാർക്കും ഉണ്ടാവരുതെന്ന് രാജീവ് പറഞ്ഞ് മണിക്കൂറുകൾക്കകമായിരുന്നു ഉള്ളിയേരിയിൽനിന്ന് അടുത്ത മരണ വാർത്ത എത്തിയത്.

ഉള്ളിയേരി കോക്കല്ലൂരിലെ രാരോത്തുകണ്ടി അൽക്ക (18)യെ കന്നൂരിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയൽ ശനിയാഴ്ച ഉച്ചക്കാണ് ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് പ്രജീഷും അയാളുടെ മാതാപിതാക്കളും ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് എത്തിയ അച്ഛൻ വീട് അകത്തുനിന്നുപൂട്ടിയ നിലയിൽ കണ്ടതോടെ അയൽവാസികളുടെ സഹായത്തോടെയ തുറന്നപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ഒന്നരമാസം മുൻപ്ായിരുന്നു അൽക്കയും പ്രജീഷും വിവാഹിതരായത്.

കോവിഡ് മൂലം ദീർഘകാലം ഒറ്റപ്പെട്ടുപോയ കൗമാരക്കാർ ഓൺലൈൻ സൗഹൃദങ്ങളിലൂടെ വിവാഹങ്ങളിലേക്കു എത്തുകയാണെന്നും പരസ്പരം അറിയാനോ, മനസ്സിലാക്കാനോ നേരംകിട്ടാതെ വിവാഹമെന്ന പരുക്കൻ യാഥാർഥ്യത്തിലേക്കു എത്തുകയും ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ ജീവിതത്തിൽനിന്നുതന്നെ ഒളിച്ചോടുന്നതുമാണ് കണ്ടുവരുന്നതെന്നും ഇതേക്കുറിച്ച് വിശകലനം ചെയ്യുന്ന മനഃശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. 19ന് വയസുവരെയുള്ള പെൺകുട്ടികളുടെ ആത്മഹത്യകളുടെ പ്രധാന കാരണം നേരത്തെയുള്ള വിവാഹങ്ങളാണെന്നാണ് ദേശീയതലത്തിലുള്ള പഠനങ്ങൾ നൽകുന്ന സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP