Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുജനേയും സഹപാഠിയേയും ഒപ്പം കൂട്ടി കുറ്റൂർ ബോയ്സായി; 58 മണിക്കൂർ കൊണ്ട് ലഡാക്കു മുതൽ കന്യാകുമാരി വരെ കാറോടിച്ച് ചരിത്രം കുറിച്ചു; 13 സംസ്ഥാനങ്ങൾ താണ്ടിയുള്ള സാഹസിക യാത്ര ലിംക ബുക്കിൽ പേരുറപ്പിച്ചു; വിവാഹ വീട്ടിൽ നിന്ന് ബൈക്കിലുള്ള രാത്രിയാത്ര ജീവനെടുത്തു; എംസി റോഡിൽ ബൈക്ക് അപകടത്തിൽ പൊലിഞ്ഞ വിനുവിന് ആദരാഞ്ജലി അർപ്പിച്ച് മലയാളി യുവത്വം

അനുജനേയും സഹപാഠിയേയും ഒപ്പം കൂട്ടി കുറ്റൂർ ബോയ്സായി; 58 മണിക്കൂർ കൊണ്ട് ലഡാക്കു മുതൽ കന്യാകുമാരി വരെ കാറോടിച്ച് ചരിത്രം കുറിച്ചു; 13 സംസ്ഥാനങ്ങൾ താണ്ടിയുള്ള സാഹസിക യാത്ര ലിംക ബുക്കിൽ പേരുറപ്പിച്ചു; വിവാഹ വീട്ടിൽ നിന്ന് ബൈക്കിലുള്ള രാത്രിയാത്ര ജീവനെടുത്തു; എംസി റോഡിൽ ബൈക്ക് അപകടത്തിൽ പൊലിഞ്ഞ വിനുവിന് ആദരാഞ്ജലി അർപ്പിച്ച് മലയാളി യുവത്വം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാശ്മീരിൽ ലഡാക്കിലെ ലേ മുതൽ കന്യാകുമാരി വരെ രണ്ട് ദിവസം അഞ്ചു മണിക്കൂർ കൊണ്ട് കാറോട്ടിച്ച് വിസ്മയിപ്പിച്ചവരാണ് തിരുവല്ല കുറ്റൂരിലെ മൂന്നു ചെറുപ്പക്കാർ. 13 സംസ്ഥാനങ്ങളിലൂടെ 3888 കിലോമീറ്റർ താണ്ടിയുള്ള റിക്കോർഡ് ഇടൽ. 58 മണിക്കൂറും 52 മിനിറ്റുമാണ് ഇതിനെടുത്തത്. ഈ ഗ്രൂപ്പിലെ പ്രധാനിയാണ് കഴിഞ്ഞ ദിവസം സ്‌കൂട്ടർ അപകടത്തിൽ ചെങ്ങന്നൂരിലെ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം സ്‌കൂട്ടർ അപകടത്തിൽ മരിച്ചത്. വിനു കുര്യൻ ജേക്കബിന് മലയാളി യുവത്വം കണ്ണീരിൽ കുതിർന്ന യാത്രയയ്‌പ്പ് നൽകുകയായിരുന്നു..

കാറോട്ടത്തിലെ സഹാസിക സഞ്ചാരിയായിരുന്നു വിനു. കുറ്റൂർ ബോയ്‌സിനെ സാഹസിക സജ്ജമാക്കിയ പോരാളി. കന്യാകുമാരിയിൽ നിന്ന് തുടങ്ങി ലഡാക്കിലെത്തി വീണ്ടും കന്യാകുമാരിയിലെത്തുന്ന റൗൺ ട്രിപ്പായിരുന്നു ലക്ഷ്യം. ഇതിനിടെയിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ അഴിമതിക്കേസിൽ ശിക്ഷിച്ച വിധി വന്നു. ഇതോടെ യാത്രയിൽ മാറ്റം വരുത്തി. ലേ വരെ വണ്ടി ഓടിച്ച് മൂവരും എത്തി. ഒരു ദിവസത്തെ വിശ്മത്തിന് ശേഷം റിക്കോർഡ് യാത്ര. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ഓൾട്ടിറ്റിയൂഡ് റിസർച്ചിന് മുന്നിൽ നിന്ന് യാത്ര. രാവിലെ 11.08നായിരുന്നു തുടങ്ങിയത്. രണ്ട് ദിവസം കഴിഞ്ഞ് വൈകിട്ട് കന്യാകുമാരിയിൽ എത്തി. ഊഴമിട്ട് ഉറങ്ങി രാവും പകലുമില്ലാതെ കാറോടിച്ച് കുറ്റൂർ ബോയ്‌സ് റിക്കോർഡ് ബുക്കിലെത്തി. 2014 ഒക്ടോബർ അഞ്ചിനായിരുന്നു ഈ ചരിത്രയാത്ര.

ഈ യാത്രയ്ക്ക് മുന്നിൽ നിന്നത് കുറ്റൂർ താഴ്ചയിൽ ജേക്കബ് കുര്യന്റെ മകൻ വിനു കുര്യൻ ജേക്കബായിരുന്നു. റിക്കോർഡ് യാത്ര നടക്കുമ്പോൾ പ്രായം 22. അനുജനായ ജോ ജേക്കബ്ബിനേയും കൂട്ടിയായിരുന്നു യാത്ര. ജോസിൻ ബേബിയെന്ന സുഹൃത്തും ഒപ്പം കൂടി. ഈ മൂവർ സംഘത്തിലെ നായകനാണ് സ്‌കൂട്ടർ അപകടത്തിൽ മരിച്ചത്. അതുകൊണ്ട് കുറ്റൂരിന് ആകെ വേദനയുടെ ദിനമാണ് അപകടം സമ്മാനിച്ചത്. സാഹസിക യാത്രയ്ക്ക് ജേക്കബ് കുര്യനും താങ്ങും തണലുമായത് അച്ഛനും അമ്മയും നൽകിയ പിന്തുണയാണ്. സമൂഹിക പ്രതിബന്ധതയായിരുന്നു ഇതിന് കാരണം. ഭാരത പര്യടനത്തിനിടെയും ഇത് ഈ സംഘം വ്യക്തമാക്കിയിരുന്നു.

എത്രയും വേഗം പാഞ്ഞെത്തി റിക്കോർഡ് ഇടുകയായിരുന്നു ലക്ഷ്യം. പ്രാണവായു കുറവുള്ള സ്ഥലങ്ങളിലൂടെയായിരുന്നു യാത്ര. അതുകൊണ്ട് തന്നെ ഓക്‌സിജൻ സിലിണ്ടറും മാസ്‌കും വണ്ടിയിലുണ്ടായിരുന്നില്ല. പക്ഷേ യാത്രയ്ക്കിടയിൽ ഓക്‌സിജൻ കിട്ടാതെ ശ്വാസം മുട്ടിയ യാത്രികനെ കണ്ടു. വണ്ടി നിർത്തി. പ്രാഥമിക ശുശ്രൂഷ നൽകി. അതിന് ശേഷമായിരുന്നു അതിവേഗതയിലെ യാത്ര തുടർന്നത്. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി ആരോഗ്യ പരിശോധണകൾ നടത്തി. ഫ്രൂട്‌സും പച്ചവള്ളവും കഴിച്ചുള്ള യാത്ര. 13 സംസ്ഥാനങ്ങൾ പിന്നിട്ട കാർ റാലി രണ്ടുദിവസവും അഞ്ചു മണിക്കൂറും കൊണ്ട് കന്യാകുമാരിയിൽ എത്തി.

എൻജിനീയറിങ് പഠനത്തിനുശേഷം തിരുവനന്തപുരത്ത് ക്വാളിറ്റി കൺട്രോൾ പഠനം നടത്തുകയായിരുന്നു വിനു കുര്യൻ ജേക്കബെന്ന സാഹസിക കാറോട്ടക്കാരൻ. കാറുകൾ ഈ യുവാവിന് ഹരമായിരുന്നു. പക്ഷേ അതിരുവിടുന്നതൊന്നും ചെയ്തതുമില്ല. നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രിയങ്കരനായ യുവാവിനെ സ്‌കൂട്ടർ അപകടം മരണം തട്ടിയെടുത്തുവെന്നത് നാട്ടുകാർക്ക് ഇനിയും ഉൾക്കൊള്ളനായകുന്നില്ല. ബുധനാഴ്ച വെളുപ്പിനെ 12.30-ഓടെ പുത്തൻവീട്ടിപ്പടി റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ ഭാഗത്തുനിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്നു വിനു.

എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച സ്‌കൂട്ടർ ഒടിഞ്ഞുമടങ്ങി. പൊലീസ് എത്തി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കുറ്റൂരിന് ഈ മരണ വാർത്ത ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. സുഹൃത്തുക്കളും ബന്ധുക്കൾക്കുമൊപ്പം സോഷ്യൽ മീഡിയയും വിനുവിന്റെ വേർപാടിൽ ദുഃഖം പങ്കുവയ്ക്കുകയാണ്.

പിതാവ് ജേക്കബ് കുര്യൻ കുറ്റൂരിൽ ചില്ല് വ്യാപാരമാണ്. അമ്മ: മറിയാമ്മ (കുറ്റൂർ പാണ്ടിശ്ശേരി എൽ.പി.എസ്. അദ്ധ്യാപിക). സഹോദരങ്ങൾ ജോ ജേക്കബ്ബ് (ഏറ്റുമാനൂർ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരൻ), ക്രിസ് ജേക്കബ്ബ് (തിരുവല്ല മാർത്തോമ്മാ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി). ശവസംസ്‌കാരം പിന്നീട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP