Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ജയലക്ഷ്മിയെ മിന്നുകെട്ടി; സത്യത്തിനു വേണ്ടിയാണെങ്കിൽ ആരെതിർത്താലും വേല പോയാലും ഭയമില്ല, ഭാര്യ പോയാലും ഭയമില്ലെന്ന ഭർത്താവിന്റെ മനസ്സ് തിരിച്ചറിഞ്ഞ ഭാര്യ; രാജ്യത്തെ ശേഷൻ വിറപ്പിക്കുമ്പോൾ പിന്തുണയുമായി പ്രിയതമനൊപ്പം നിന്ന വാമഭാഗം; ജയലക്ഷ്മിയുടെ മരണം ഹൃദയാഘാതം മൂലം; ഇനി ടിഎൻ ശേഷന്റെ യാത്ര ചക്രകസേരയിൽ ഒറ്റയ്ക്ക്

ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ജയലക്ഷ്മിയെ മിന്നുകെട്ടി; സത്യത്തിനു വേണ്ടിയാണെങ്കിൽ ആരെതിർത്താലും വേല പോയാലും ഭയമില്ല, ഭാര്യ പോയാലും ഭയമില്ലെന്ന ഭർത്താവിന്റെ മനസ്സ് തിരിച്ചറിഞ്ഞ ഭാര്യ; രാജ്യത്തെ ശേഷൻ വിറപ്പിക്കുമ്പോൾ പിന്തുണയുമായി പ്രിയതമനൊപ്പം നിന്ന വാമഭാഗം; ജയലക്ഷ്മിയുടെ മരണം ഹൃദയാഘാതം മൂലം; ഇനി ടിഎൻ ശേഷന്റെ യാത്ര ചക്രകസേരയിൽ ഒറ്റയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ : ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ടിഎൻ ശേഷനെ അതൊന്നും സ്വാധീനിച്ചില്ല. മരണം വിളിക്കും വരെ ജയലക്ഷ്മിയായിരുന്നു രാജ്യത്തെ വിറപ്പിച്ച മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രിയതമ. ''സത്യത്തിനു വേണ്ടിയാണെങ്കിൽ ആരെതിർത്താലും വേല പോയാലും ഭയമില്ല, ഭാര്യ പോയാലും ഭർത്താവിന് ഭയമില്ലെന്ന തിരിച്ചറിവുമായി ശേഷനൊപ്പം ജയലക്ഷ്മി താങ്ങും തണലുമായി നിന്നു. രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടത്തിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയ ടി.എൻ ശേഷന് ഭാര്യയുടെ മരണം തങ്ങാവുന്നതിലും അപ്പുറമായിരുന്നു.

1958 ഡിസംബർ 30നു ബെംഗളൂരുവിൽ പെണ്ണുകാണൽ. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും ശേഷനൊപ്പം കൂടെച്ചെന്നു. 10 മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനു പെണ്ണുകണ്ടു, രാത്രി ഒൻപതോടെ 'ഇതു തന്നെ'എന്നുറപ്പിച്ചു. ശേഷന്റെ 26ാം വയസ്സിൽ 1959 ഫെബ്രുവരി ഒൻപതിനു ബംഗളൂരുവിൽ വിവാഹം. ജാതകത്തിലെ പ്രശ്‌നമൊന്നും കാര്യമാക്കാതെയുള്ള വിവാഹം. അതിന് ശേഷം ഇവർ ഒരുമിച്ച് മാത്രമേ നീങ്ങിയുള്ളൂ. ഈ ദാമ്പത്യത്തിനാണ് ജയലക്ഷ്മിയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്.

ശേഷന്റെ ഭാര്യ തൃശൂർ പുതുക്കാട് രാപ്പാൾ ജയലക്ഷ്മി വൃക്കരോഗത്തെത്തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരച്ചത്. സംസ്‌കാരം നടത്തി. പ്രമുഖ ശാസ്ത്രജ്ഞനും കേരള സർവകലാശാലാ വൈസ് ചാൻസലറുമായിരുന്ന ആർ.എസ്.കൃഷ്ണന്റെ മകളാണ്. ടി.എൻ.ശേഷൻ ഡിണ്ടിഗൽ സബ് കലക്ടറായിരിക്കെ, 1959ൽ ആയിരുന്നു വിവാഹം. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.

നാരായണീയം ക്ലാസെടുത്തും എച്ച്‌ഐവി ബാധിതരായ കുട്ടികൾക്കു കൈത്തറി വസ്ത്രങ്ങൾ തയാറാക്കിയും അവസാന ദിവസങ്ങൾ വരെ സജീവമായിരുന്നു ജയലക്ഷ്മി. ചക്രക്കസേരയിലായ ശേഷനെ പരിചരിച്ചിച്ചും മുന്നോട്ട് നീങ്ങി. ഇതിനിടെയാണ് അസുഖം വില്ലനായെത്തിയത്.. അഭിരാമപുരം സെന്റ് മേരീസ് റോഡിലെ 'നാരായണീയം' എന്നു പേരിട്ട വീട്ടിലാണു ശേഷനും ജയയും താമസിച്ചിരുന്നത്. വിവാഹം നിശ്ചയിച്ച സേഷം ജയയുടെ ജാതകത്തിനു മുകളിൽ 'പോരാ' എന്നു മലയാളത്തിലെഴുതി ശേഷന്റെ അച്ഛൻ പാലക്കാട്ടു നിന്ന് അദ്ദേഹത്തിന് അയച്ചു കൊടുത്തു. സന്താനഭാഗ്യം പോരെന്നായിരുന്നു അച്ഛന്റെ കണ്ടെത്തൽ.

എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇതേ ജാതകം വീണ്ടും മുന്നിലെത്തിയപ്പോൾ വിവാഹം ആകാമെന്ന നിലപാടിൽ ശേഷനെത്തി. 1958 ഡിസംബർ 30നു ബെംഗളൂരുവിൽ പെണ്ണുകാണൽ. അച്ഛനും ജ്യേഷ്ഠനും അദ്ദേഹത്തിന്റെ ഭാര്യയും മൂത്ത ചേച്ചിയും ശേഷനൊപ്പം പെണ്ണിനെ കാണാനെത്തി. 10 മിനിറ്റ് സംസാരം. വൈകിട്ട് അഞ്ചിനു പെണ്ണുകണ്ടു, രാത്രി ഒൻപതോടെ കല്യാണം ഉറപ്പിച്ചു. ശേഷന്റെ 26ാം വയസ്സിൽ 1959 ഫെബ്രുവരി ഒൻപതിനു ജയലക്ഷ്മി ശേഷന്റെ ജീവിത പങ്കാളിയാക്കി.

പാട്ടും ബാഡ്മിന്റനുമായിരുന്നു ജയയുടെ ഇഷ്ടവിനോദം. ജയയും ശേഷനും ചേർന്നു പതിവായി ഷട്ടിൽ കളിക്കുമായിരുന്നു. മധുരയിലും ബെംഗളൂരുവിലെ വീട്ടിലും ഷട്ടിൽ കോർട്ടുമുണ്ടായിരുന്നു. 1988 മുതൽ വീട്ടിൽ നാരായണീയം ക്ലാസുകളെടുക്കുന്ന പതിവ് കഴിഞ്ഞ ആഴ്ച വരെ മുടക്കിയില്ല. ശേഷന്റെ ജീവിതം ചക്രക്കസേരയിലൊതുങ്ങിയപ്പോൾ ജയ ഭർത്താവിന് താങ്ങും തണലുമായി ഒപ്പം നിന്നു.

ഒടുവിൽ കുറച്ചുകാലം പാലക്കാട് സ്വദേശിയായ തിരു നെല്ലായ് നാരായണ അയ്യർ ശേഷൻ എന്ന ടി.എൻ ശേഷനും ഭാര്യ ജയലക്ഷ്മിയുമാണ് ചെന്നൈ പെരുങ്കളത്തൂരിലുള്ള ഗുരുകുലം വ്യദ്ധ സദനത്തിലും വല്ലപ്പോഴുമെത്തി. ചെന്നൈ നഗരത്തിൽ സ്വന്തമായി വീടുണ്ടായിട്ടും ഈ ദമ്പതികൾ വ്യദ്ധ സദനത്തിൽ എത്തിയത് വാർത്തയായിരുന്നു. വിവാദമായതോടെ തിരികെ വീട്ടിലേക്ക് മടങ്ങി.

1990-1996 ലാണ് രാജ്യത്തെ 10 -ാംമത് ഇലക്ഷൻ കമ്മീഷണറായി ടി.എൻ ശേഷൻ നിയമിതനായത്. കമ്മീഷണറായതോടെ ഭരണഘടനയിൽ ഈ ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ എന്തൊക്കൊണെന്ന് ജനത്തിനു കാണിച്ചുകൊടുക്കാൻ അദ്ദേഹത്തിനായി. മറ്റുള്ളവരുടെ വീടുകളുടെ ചുവരിൽ തിരഞ്ഞെടുപ്പു പരസ്യങ്ങൾ തടഞ്ഞും ലൗഡ് സ്പീക്കർ നിരോധിച്ചും പ്രചരണത്തിനു സമയവും ചിലവും നിർണയിച്ചും, സ്ഥാനാർത്ഥികൾ സ്വത്തു വിവരങ്ങൾ കർശനമായും വെളിപ്പടുത്തണമെന്നടക്കമുള്ള പരിഷ്‌കരണങ്ങൾ ഏർപ്പടുത്തിയും ശേഷൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് മൂക്കുകയറിട്ടു.

അദ്ദേഹം ഏകാധിപതിയെപ്പോലെ പ്രവർത്തിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. തുടർന്നാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പ്രസിഡന്റ് പദവിയിലേക്കും ശേഷൻ മത്സരിച്ചിരുന്നു. ജനിച്ചത് തൃശ്ശൂരിലായിരുന്നുവെങ്കിലും ജയലക്ഷ്മി പഠിച്ചതും വളർന്നതും ബെംഗളൂരുവിലാണ്. ഡോ. ആർ.എസ്. കൃഷ്ണൻ ബെംഗളൂരുവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും പ്രവർത്തിച്ചിരുന്നു. ടി.എൻ. ശേഷൻ ദിണ്ടിഗൽ സബ് കളക്ടറായിരുന്നപ്പോൾ 1959-ലായിരുന്നു ജയലക്ഷ്മിയുമായുള്ള വിവാഹം. ഇവർക്ക് മക്കളില്ല. ആത്മീയകാര്യങ്ങളിൽ അതിയായ താത്പര്യം കാട്ടിയ ജയലക്ഷ്മി ചെന്നൈയിലെ വീട്ടിൽ വേദപഠനക്ലാസുകൾ നടത്തിയിരുന്നു. ആത്മീയ അനുഭവങ്ങൾ വിവരിക്കുന്ന 'ഹാർട്ട് ഓഫ് ലവ്' എന്ന പുസ്തകം രചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP