Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202429Wednesday

മാർഗദർശിയായ നേതാവിന്റെ ഭൗതിക ശരീരം ചിതയിൽ എരിഞ്ഞടങ്ങി; പി.പി. മുകുന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

മാർഗദർശിയായ നേതാവിന്റെ ഭൗതിക ശരീരം ചിതയിൽ എരിഞ്ഞടങ്ങി; പി.പി. മുകുന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ആർഎസ്എസിന്റെ മുതിർന്ന പ്രചാരകനും ബിജെപി മുൻ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ പി.പി. മുകുന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഭൗതിക ദേഹം ജന്മദേശമായ കണ്ണൂർ മണത്തണയിലെ കുളങ്ങരയത്ത് തറവാട് ശ്മശാനത്തിൽ വ്യാഴാഴ്‌ച്ച വെകുന്നേരം അഞ്ചു മണിയോടെ സംസ്‌ക്കരിച്ചു.

അദ്ദേഹത്തിന്റെ ഇളയ സഹോദരൻ പി.പി. ചന്ദ്രന്റെ മക്കളായ കിരൺചന്ദ്, കൃഷ്ൺചന്ദ് എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി. വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് 12മണിയോടെ മണത്തണയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് സംഘപരിവാർ പ്രവർത്തകരും നേതാക്കളും, നാട്ടുകാരും സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ നിരവധി പേരും അന്ത്യോപചാരമർപ്പിച്ചു. സംഘപരിവാർ പ്രവർത്തകരും നേതാക്കളും ചേർന്ന് പ്രാർത്ഥനയ്ക്ക് ശേഷം അന്ത്യപ്രണാമം അർപ്പിച്ചു.

ഏറണാകുളത്ത് നിന്ന് വ്യാഴാഴ്‌ച്ച പുലർച്ചെ അഞ്ചുമണിയോടെ ബിജെപി കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ മാരാർജി ഭവനിൽ എത്തിച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിച്ചു. ജാർഖണ്ഡ് ഗവർണ്ണർ സി.പി. രാധാകൃഷ്ണൻ, പശ്ചിമബംഗാൾ ഗവർണ്ണർ സി.വി. ആനന്ദബോസ്, കേന്ദ്രമന്ത്രി വി. മുരളീധരൻ, എംപിമാരായ പി. സന്തോഷ്, വി. ശിവദാസൻ, ആർഎസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ക്ഷേത്രീയ സഹസമ്പർക്ക പ്രമുഖ് പി.എൻ. ഹരികൃഷ്ണൻ, പ്രാന്ത പ്രചാരക് എസ്. സുദർശനൻ, സഹപ്രാന്ത പ്രചാരക് അ. വിനോദ്, ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ. രാജഗോപാൽ, സി.കെ. പത്മനാഭൻ പി.കെ. കൃഷ്ണദാസ്, സംഘടനാ ജനറൽ സെക്രട്ടറി സുഭാഷ്, വൈസ്പ്രസിഡണ്ടുമാരായ എ.എൻ. രാധാകൃഷ്ണൻ, ശോഭാസുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം ടി. രമേശ്, സെക്രട്ടറിമാരായ ബി. ഗോപാലകൃഷ്ണൻ, കെ. രഞ്ജിത്ത് തുടങ്ങി നിരവധി സംഘപരിവാർ നേതാക്കൾ പരേതന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്‌ക്കാരത്തിന് ശേഷം സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു.

ബിജെപി ദേശീയ സമിതി അംഗം എ.ദാമോദരൻ ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി. സത്യപ്രകാശ്, ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ്, കാസർകോട് ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ, കെ.കെ. വിനോദ് കുമാർ, അർച്ചന വണ്ടിച്ചാൽ, ആനിയമ്മ രാജേന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, എം.ആർ. സുരേഷ്, എം.കെ. വിനോദ് , എ.പി. പത്മിനി ടീച്ചർ പി.ആർ. രാജൻ കേണൽ റിട്ട രാംദാസ്, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന സമിതിയംഗം പി. ജയരാജൻ, കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ, ബിഎംഎസ് ജില്ലാ പ്രസിഡണ്ട് സി.വി. തമ്പാൻ, ജന്മഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ എം.എ. വിജയറാം, ഡവലപ്പ്‌മെന്റ് മാനേജർ കെ.ബി. പ്രജിൽ തുടങ്ങി നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് വത്സൻതില്ലങ്കേരി, ആർഎസ്എശ് നേതാക്കളായ പി.പി. സുരേഷ്ബാബു, വി. ശശിധരൻ, എം. തമ്പാൻ, ഒ. രാഗേഷ്, കെ. ശ്രീജേഷ്, അനീഷ്, സ്വാമി അമൃതകൃപാനന്ദപുരി തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.പി.പി. മുകുന്ദന്റെ മരണത്തിൽ അനുശോചിച്ച് സംസ്‌ക്കാര ചടങ്ങുകൾക്ക് ശേഷം മണത്തണയിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ, കേന്ദ്ര മന്ത്രി വി. മുരളിധരൻ, ആർഎസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, ഹിന്ദു എൈക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിഎംഎസ് ക്ഷേത്രീയ ഓർഗനൈസിങ് സെക്രട്ടറി എംപി. രാജീവൻ, പി.പി. വേണുഗോപാലൻ (പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്), അഡ്വ. രാജൻ (സിപിഎം ഏരിയ സെക്രട്ടറി), ബൈജു വർഗീസ് മാസ്റ്റർ (ഡിസിസി സെക്രട്ടറി), അഡ്വ. വി. ഷാജി (സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം), സിറാജ് പൂക്കോത്ത് (ഐയുഎംഎൽ പേരാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്), എം.കെ. മുഹമ്മദലി (സംസ്ഥാന സെക്രട്ടറി, കേരളാ കോൺഗ്രസ്(ബി),സംസ്ഥാന കമ്മറ്റി), കെ.കെ. രാമചന്ദ്രൻ (ജെഡിഎസ് സംസ്ഥാന കമ്മറ്റി അംഗം), എ.കെ. ബലറാം (എൽജെഡി ജില്ലാകമ്മറ്റി അംഗം), ജോർജ് മാത്യു മാസ്റ്റർ (കോരളാ കോൺഗ്രസ് (എം)), സിബി കണ്ണീറ്റുകണ്ടം (കെസിജെ), ടി.പി. പവിത്രൻ (എൻസിപി), സി.എ. അജീർ (സിഎംപി), പൈലി വത്തിയാട്ട് (ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്), വി.ഡി. ബിന്റോ (ആർഎസ്‌പി യുണൈറ്റഡ്), പ്രജിത്ത് മസ്റ്റർ (ബാലഗോകുലം), പി. വേണു (ബിഎംഎസ്), വി. നാരായണൻ (എൻഎസ്എസ് മഹാത്മ കരയോഗം പ്രസിഡന്റ്), എം.ജി. മന്മദൻ (എസ്എൻഡിപി മണത്തണ), എൻ.പി. പ്രമോദ് (വിശ്വകർമ്മ സർവീസ് സൊസൈറ്റി, സംസ്ഥാന കൗൺസിൽ), ജന്മഭൂമി കണ്ണൂർ യൂണിറ്റ് എം.എ. വിജയറാം എന്നിവർ സംസാരിച്ചു. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് സ്വാഗതം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP