Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202309Friday

ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി

ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നിലപാടുകൾ തുറന്നു പറയുമ്പോൾ ആരെയും തുറന്നു കൂസാത്ത വ്യക്തിത്വമായിരുന്നു നടി സുബി സുരേഷിന്റേത്. പുരുഷന്മാർ അടക്കിവാണ മിമിക്രി രംഗത്ത് സ്വന്തം കഴിവുകൊണ്ട് പിടിച്ചു നിന്നു അവർ. ജീവിതത്തിൽ അസാധ്യമായ വിധത്തിൽ പോരായിടിരുന്നു അവർ. വിവാഹം കഴിക്കാതെ തന്നെ സ്വന്തം കാലിൽ നിന്നു ജീവിക്കാൻ ആഗ്രഹിച്ച വ്യക്തിത്വമായിരുന്നു സുബി സുരേഷിന്റേത്.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ 'സിനിമാല' എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. രാജസേനൻ സംവിധാനം ചെയ്ത 'കനക സിംഹാസനം' എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമാ അരങ്ങേറ്റം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച 'കുട്ടിപ്പട്ടാളം' എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പൊതുവെ സ്ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല. തന്റെ പ്രണയത്തെ കുറിച്ചു തുറന്നു പറയാനും മടിച്ചിരുന്നില്ല സുബി. സ്‌കൂളിൽ പഠിക്കുമ്പോൾ ഒരേ സമയം രണ്ട് പേർ തന്നെ പ്രണയിച്ചിരുന്നെന്നുവെന്നും സുബി തുറന്നു പറഞ്ഞിരുന്നു. ഹാസ്യതാരമായി വന്ന് മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സുബി സുരേഷ്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇതേക്കുറച്ച് സുബി പറഞ്ഞത് ഇങ്ങനെ: ഗേൾസ് സ്‌കൂളിലാണ് താൻ പഠിച്ചിരുന്നതെങ്കിലും അവിടുത്തെ ഹീറോയിനായിരുന്നു താൻ. അവിടുത്തെ രണ്ട് കുട്ടികൾക്ക് തന്നോട് പ്രണയമായിരുന്നെന്നും അവർ പറഞ്ഞു. ആശയും സുലേഖയും അതായിരുന്നു പേര്. പത്താം ക്ലാസിലായിരുന്നപ്പോൾ ഞാൻ സ്‌കൂൾ ലീഡർ കൂടിയായിരുന്നു. പി ടി പിരീഡിൽ അവർ കളിക്കാനൊന്നും പോകാതെ ജനലിലൂടെ തന്നെയിങ്ങനെ നോക്കിയിരിക്കും അന്ന് തനിക്കത് ബുദ്ധിമുട്ടായിരുന്നു.

ഒരിക്കൽ പനി വന്ന് പത്ത് പതിനഞ്ച് ദിവസം താൻ സ്‌കൂളിൽ പോയില്ല. അതുകഴിഞ്ഞ് ചെന്നപ്പോൾ അവർ ഓടിവന്ന് തന്നോട് ചോദിച്ചു എന്താ വരാതിരുന്നേ എന്ന്. സുഖമില്ലായിരുന്നെന്ന് താൻ മറുപടി പറഞ്ഞു. പത്ത് ദിവസമൊക്കെ കാണാതിരുന്നപ്പോഴൊക്കെ ഭയങ്കര വിഷമമായെന്നും ഒരു ഫോട്ടോ ഉണ്ടെങ്കിൽ തരാമോ കൈയിൽ വയ്ക്കാനായിട്ടെന്നും അവർ ചോദിച്ചു. അങ്ങനെയാണ് അവർക്ക് എന്നോട് പ്രേമമാണെന്ന് മനസ്സിലായതെന്നും സുബി പറഞ്ഞു. വിവാഹത്തെ കുറിച്ചും അവർ സംസാരിച്ചു.

തന്റെ വിവാഹം എപ്പോഴാണെന്ന് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. തനിക്ക് ഇതുവരെ അതിന് മൂഡ് വന്നിട്ടില്ലെന്നും അവർ പറഞ്ഞു. രണ്ടു മൂന്ന് പ്രണയം ഒക്കെ ഉണ്ടായിരുന്നു. നല്ല രീതിയിൽ മുന്നോട്ട് പോകില്ലെന്ന് തോന്നിയപ്പോൾ പരസ്പരം തീരുമാനിച്ച് വേണ്ടെന്ന് വെക്കുകയായിരുന്നു. എനിക്ക് എന്റെ ഫാമിലി ആണ് വലുത്. തന്റെ ജീവിതത്തിലേക്ക് വരുന്ന ആൾ തന്നെക്കാൾ ഏറെ തന്റെ കുടുംബത്തെ സ്‌നേഹിക്കുന്നയാൾ ആവണം എന്നാണ് തനിക്ക്. അതിനാണ് താൻ ഏറ്റവും മുൻഗണന കൊടുക്കുന്നത് . യു എസിൽ നിന്നൊക്കെ ആലോചനയൊക്കെ വന്നിരുന്നു. എന്നാൽ പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും സുബി പറഞ്ഞു.

തന്റെ ദുശ്ശീലങ്ങൾകാരണമാണ് ആശുപത്രിയിൽ കഴിയേണ്ടി വന്നതെന്നായിരുന്നു സുബി കുറച്ചുകാലം മുമ്പ് പറഞ്ഞത്. പാൻക്രിയാസിൽ ഒരു കല്ല് കണ്ടെത്തിയതോടെയാണ് സുബി അതേക്കുറിച്ച് പറഞ്ഞത്. ഹാസ്യം കൈവിടാതെയാിയരുന്നു അസുഖത്തെ കുറിച്ചും അവർ പറഞ്ഞിരുന്നത്. എന്റെ കൈയിലിരിപ്പ് നല്ലത് അല്ലാത്തതുകൊണ്ട് ആണ് 'വർക് ഷോപ്പിൽ' ഒന്ന് കയറേണ്ടി വന്നത്. വേറെ ഒന്നുമല്ല, എനിക്ക് സമയത്ത് ഭക്ഷണം കഴിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിങ്ങനെയുള്ള യാതൊരു നല്ല ശീലവും എനിക്ക് ഇല്ല. അതുകൊണ്ട് എല്ലാം കൂടെ ഒരുമിച്ച് വന്ന് പത്ത് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നവെന്നായിരുന്നു സുബി പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP