Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിരുദ വിദ്യാർത്ഥിനിയെ ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ബൈസൺവാലി കാക്കാട മുക്കനോലിക്കൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കളും മാതാപിതാക്കളും പണിക്കു പോയി മടങ്ങി വന്നപ്പോൾ

ബിരുദ വിദ്യാർത്ഥിനിയെ ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി;  ബൈസൺവാലി കാക്കാട മുക്കനോലിക്കൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കളും മാതാപിതാക്കളും പണിക്കു പോയി മടങ്ങി വന്നപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

അടിമാലി: ബൈസൺവാലിയിൽ പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ. ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് ബന്ധുവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈസൺവാലി കാക്കാട മുക്കനോലിക്കൽ മണിക്കുട്ടന്റെ മകൾ അർച്ചന (20) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വന്തം വീടിനടുത്തുള്ളതാണ് ബന്ധുവിന്റെ വീട്. ചൊവ്വാഴ്ച പകൽ ഈ രണ്ട് വീടുകളിലും ആരും ഉണ്ടായിരുന്നില്ല. അർച്ചനയുടെ മാതാപിതാക്കളും ബന്ധു വീടുകളിലുള്ളവരും പണിക്കു പോയി മടങ്ങി വന്നപ്പോഴാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.

ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു എന്ന് രാജാക്കാട് പൊലീസ് അറിയിച്ചു. അമ്മ പുഷ്പ, സഹോദരൻ ആദർശ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP