Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

ആർഡി ബർമൻ-എസ്ഡി ബർമൻ-ബപ്പി ലാരി കാലഘട്ടത്തിന് ശേഷം ഹിന്ദി സംഗീത ലോകത്തെ ഞെട്ടിച്ച പ്രതിഭ; തരംഗമായത് ആഷിഖി ഹിറ്റായതോടെ; സംഗീത ലോകത്തിന് സംഭാവന ചെയ്തത് കുമാർ സാനു, ഉദിത് നാരായൺ, അൽകാ യാഗ്‌നിക്ക് തുടങ്ങിയ പ്രതിഭകളെ; ശ്രാവൺ റാത്തോഡ് കോവിഡിന് കീഴടങ്ങുമ്പോൾ കണ്ണീർ വാർത്ത് സംഗീത ലോകം

ആർഡി ബർമൻ-എസ്ഡി ബർമൻ-ബപ്പി ലാരി കാലഘട്ടത്തിന് ശേഷം ഹിന്ദി സംഗീത ലോകത്തെ ഞെട്ടിച്ച പ്രതിഭ; തരംഗമായത് ആഷിഖി ഹിറ്റായതോടെ; സംഗീത ലോകത്തിന് സംഭാവന ചെയ്തത് കുമാർ സാനു, ഉദിത് നാരായൺ, അൽകാ യാഗ്‌നിക്ക് തുടങ്ങിയ പ്രതിഭകളെ; ശ്രാവൺ റാത്തോഡ് കോവിഡിന് കീഴടങ്ങുമ്പോൾ കണ്ണീർ വാർത്ത് സംഗീത ലോകം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഹിന്ദി സിനിമയിൽ ആർഡി ബർമൻ-എസ്ഡി ബർമൻ-ബപ്പി ലാരി കാലഘട്ടത്തിന് ശേഷം ഞെട്ടിച്ച സംഗീത സംവിധായകരായിരുന്നു നദീമും ശ്രാവണും. കാലങ്ങൾക്കിപ്പുറവും ഇന്ത്യൻ സംഗീതലോകം പാടിനടക്കുന്ന പാട്ടുകളിൽ ഈ കൂട്ടുകെട്ടിന്റെ സംഭാവനയും ഉണ്ടാകുമെന്ന് തീർച്ചയാണ്.കോവിഡ് കീഴടങ്ങി ഈ കൂട്ടുകെട്ടിലെ ശ്രാവൺ എന്ന ശ്രാവൺ റാത്തോഡ് വിടവാങ്ങുമ്പോൾ സംഗീതലോകം ഇത്രമേൽ കണ്ണീർ വാർക്കുന്നതും ആ പ്രതിഭ സമ്മാനിച്ച മാജിക്കുകൾ ഓർത്തുതന്നെയാണ്.

സംഗീതസംവിധായകരെ അത്രകണ്ട് പരിചയമില്ലെങ്കിലും ഇവർ സമ്മാനിച്ച അനശ്വരഗാനങ്ങൾ ഇന്നത്തെതലമുറക്കുപോലും സുപരിചതമായിരിക്കുമെന്നതിൽ തർക്കമില്ല.ബോളിവുഡിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിലൊരാളയ ശ്രാവൺ റാത്തോഡ് നദീം-ശ്രാവൺ എന്ന കൂട്ടുകെട്ടിലൂടെയായിരുന്നു ബോളിവുഡിൽ പ്രശസ്തയായത്.1990ൽ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. തുടർന്ന് ഈ കൂട്ടുകെട്ടിന്റെ ജൈത്രയാത്ര തന്നെയായിരുന്നു ബോളിവുഡിൽ. ആകാലഘട്ടത്തിൽ പിറന്നതാകട്ടെ കാലം മായ്ക്കാത്ത ഹിറ്റുകളും.ദിൽ ഹേ കീ മാൻതാ നഹീ, സാജൻ, സഡക്, ദീവാനാ, പരദേസ്, ആഷിഖി, കസൂർ, രാസ്, ബർസാത് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഹാനങ്ങളാണ് നദീം-ശ്രാവൺ സഖ്യത്തെ ഹിന്ദി ചലച്ചിത്രലോകത്ത് പ്രിയപ്പെട്ടവരാക്കിയത്.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശക്തമായ സ്വാധീനം ഇവരുടെ ഗാനങ്ങളിലുണ്ടായിരുന്നു. മൂന്ന വാദ്യോപകരണങ്ങൾ ഇവരുടെ ഗാനങ്ങളുടെ പ്രത്യേകതകളായിരുന്നു. ബാൻസുരി, സിതാർ, ഷെഹനായ് എന്നിവയുടെ സ്വാധീനം ഇവരുടെ ഗാനങ്ങളിലുണ്ടായിരുന്നു. ഇവർ പിരിയുന്നത് വരെ ഇവ സംഗീതത്തിൽ ഉപയോഗിച്ചിരുന്നു.1990കളിൽ കുമാർ സാനു, ഉദിത് നാരായൺ, അൽകാ യാഗ്‌നിക്ക് എന്നിവരെ സൂപ്പർ ഗായികമാരുടെ നിരയിലേക്ക് ഉയർത്തി കൊണ്ടുവന്നത് ഇവരുടെ സംഗീതമാണ്.

66 വയസ്സിലാണ് ശ്രാവൺ വിടവാങ്ങുന്നത്.നേരത്തെ കോവിഡ് സ്ഥിരീകരിച്ച ശ്രാവണിനെ മുംബൈയിലെ എസ്എൽ രഹേജ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രാവണിന്റെ നില
ഗുരുതരമാണെന്ന് നേരത്തെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.വ്യാഴാഴ്‌ച്ച രാത്രി പത്തേകാലോടെയായിരുന്നു മരണം. മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാർത്ത സ്ഥിരീകരിച്ചത്. പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് സഞ്ജീവ് ട്വിറ്ററിൽ കുറിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ വിയോഗത്തിൽ ഹിന്ദി സംഗീതലോകം അനുശോചനം രേഖപ്പെടുത്തി. പ്രമുഖ സംഗീത സംവിധായകർ ശ്രാവണിന് ആദരാജ്ഞലികൾ അർപ്പിച്ചു. നദീം-ശ്രാവൺ 90കളിൽ വലിയ ഹിറ്റുകൾ തന്നു. കോവിഡ് പലരുടെയും ജീവൻ അപഹരിക്കുകയാണ്. ഇത് എന്ന് അവസാനിക്കുമെന്ന് അറിയില്ലെന്നും സംഗീത സംവിധായകനും ഗായകനുമായ സലീം മെർച്ചന്റ് പറഞ്ഞു. ഗായിക ശ്രേയ ഘോഷാലും ശ്രാവണിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. ബോളിവുഡിന് വലിയ നഷ്ടമാണ്. വളരെ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹമെന്ന് ശ്രേയ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP