Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

സദ്യ, ചിക്കൻ, ഐസ്‌ക്രീം, തണുത്ത ഭക്ഷണം, കോളകൾ, തൈര്... എല്ലാം ആസ്വദിച്ച് കഴിക്കും; വർഷങ്ങളോളം ഒന്നാംതരം പുകവലിക്കാരൻ; വല്ലപ്പോഴും മദ്യപാനവും; പൊണ്ണത്തടി കുറയ്ക്കാനും സർജറിക്ക് വിധേയനായിട്ടും ഊർജസ്വലൻ; 'എനിക്കു ചിട്ടകളൊന്നുമില്ല, മനസ്സ് പറയുന്നതുപോലെ ജീവിക്കും'എന്ന് തുറന്നു പറയുന്ന വ്യക്തിത്വം; എസ് പി ബാലസുബ്രമണ്യത്തിന്റെ വേറിട്ടുള്ള ജീവിത ചര്യ

സദ്യ, ചിക്കൻ, ഐസ്‌ക്രീം, തണുത്ത ഭക്ഷണം, കോളകൾ, തൈര്... എല്ലാം ആസ്വദിച്ച് കഴിക്കും; വർഷങ്ങളോളം ഒന്നാംതരം പുകവലിക്കാരൻ; വല്ലപ്പോഴും മദ്യപാനവും; പൊണ്ണത്തടി കുറയ്ക്കാനും സർജറിക്ക് വിധേയനായിട്ടും ഊർജസ്വലൻ; 'എനിക്കു ചിട്ടകളൊന്നുമില്ല, മനസ്സ് പറയുന്നതുപോലെ ജീവിക്കും'എന്ന് തുറന്നു പറയുന്ന വ്യക്തിത്വം; എസ് പി ബാലസുബ്രമണ്യത്തിന്റെ വേറിട്ടുള്ള ജീവിത ചര്യ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്നും ചിട്ടകൾക്ക് നേർ വിപരീതമായിരുന്നു എസ് പി ബിയുടെ ജീവിതം. ശങ്കാരാഭരണത്തിലെ ഗാനങ്ങൾ കേട്ടാൽ ആർക്കെങ്കിലും പറാൻ കഴിയുമോ അദ്ദേഹം സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്ന്. ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടയില്ലാതെതന്നെ അദ്ദേഹത്തിന് വാഗ്ദേവതയുടെ വരപ്രസാദം ഉണ്ടായി. അതുപോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും.

സാധാരണ ഗായകർ ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്. തണുത്ത ഭക്ഷണം കഴിക്കാൻ പാടില്ല, ഷുഗുർ കൂടുതൽ ഉള്ളത് തൊണ്ടക്ക് പ്രശ്നമാവും, ഇടക്കിടെ ചൂടുവെള്ളം കുടിക്കണം എന്നൊക്കെ. എന്നാൽ എസ്‌പിബാലസുബ്രമണ്യം എന്ന അനശ്വര ഗായകന് അത്തരത്തിലുള്ള യാതൊരു ചിട്ടകളും ഷഷ്ഠിപൂർത്തി കഴിഞ്ഞിട്ടും ഉണ്ടായിരുന്നില്ല. കിട്ടുന്നതെല്ലാം ഭക്ഷിക്കുക, പരമാവധി ജീവിതം ആസ്വദിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. മറ്റു പല കലാകാരന്മാരിൽനിന്നു വ്യത്യസ്തമായി, ഒരുതരത്തിലുള്ള മുന്നൊരുക്കങ്ങളും കാർക്കശ്യങ്ങളുമില്ല. അദ്ദേഹം കഴിഞ്ഞയിടെ പറഞ്ഞു. ' 'എനിക്കു ചിട്ടകളൊന്നുമില്ല. മനസ്സ് പറയുന്നതുപോലെ ജീവിക്കും.'

സാധാരണ ഗായകർ വേണ്ടെന്നു വയ്ക്കുന്ന സദ്യ, ചിക്കൻ, ഐസ്‌ക്രീം, തണുത്ത ഭക്ഷണം, കോളകൾ, തൈര്... തുടങ്ങിയവയോടൊന്നും എസ്‌പിബി നോ പറഞ്ഞിരുന്നില്ല. ഒന്നാംതരം പുകവലിക്കാരനായിരുന്നു വർഷങ്ങളോളം. ടോയ്‌ലറ്റ് സീറ്റിൽ പോലും പുകച്ചിരുന്ന ഒരാൾ. ആ നില തുടർന്നാൽ അധികനാൾ ജീവിച്ചിരിക്കില്ല എന്ന സ്ഥിതി വന്നപ്പോൾ പല ശീലങ്ങളോടും വിടപറയുകയായിരുന്നു. വല്ലപ്പോളും മദ്യപിക്കാറുണ്ടെന്നതും അദ്ദേഹം മറച്ചുവെച്ചിരുന്നില്ല. എന്നാൽ റെക്കോർഡിങ്ങിനെ തലേന്ന് ഒരു പരിപാടിക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. പറഞ്ഞ സമയത്ത് തന്നെ സ്റ്റുഡിയോവിൽ എത്തണമെന്നും എസ്‌പിബിക്ക് നിർബന്ധമുള്ള കാര്യമായിരുന്നു.

വോക്കൽ കോഡിന് രണ്ടുതവണ ശസ്ത്രക്രിയ, പൊണ്ണത്തടി കുറയ്ക്കാനുള്ള ബെറിയാട്രിക് സർജറി, ഒട്ടേറെ മരുന്നുകൾ... എന്നിട്ടും എസ്‌പി. ബാലസുബഹ്മണ്യം തളരുന്നില്ല. ഓരോ വയസ്സുകൂടുമ്പോഴും ആ ശബ്ദം കൂടുതൽ കാതരമാവുന്നു, ഊർജസ്വലമാവുന്നു. വിജയം കൂടുംതോറും വിനയം കൂടുന്ന മാതൃക കൂടിയാണ് എസ്‌പിബി. തനിക്കു ശമശീർഷനെന്നു വിശേഷിപ്പിക്കാവുന്ന യേശുദാസിന്റെ കാലുകൾ കഴുകി പാദുകപൂജ ചെയ്യുകയുണ്ടായി ഒരിക്കൽ അദ്ദേഹം. അതും പരസ്യമായി. അടിമുടി 'ഡൗൺ ടു എർത്' എന്നു വിശേഷിപ്പിക്കാവുന്ന സ്വഭാവം. കഴിഞ്ഞയിടെ സിംഗപ്പൂർ പ്രോഗ്രാമിനിടയിലും പതിനായിരക്കണക്കായ കാണികളെ സാക്ഷിനിർത്തി അദ്ദേഹം യേശുദാസിന്റെ കാൽതൊട്ടു വന്ദിച്ചു. 'സംഗീതത്തിന്റെ സന്നിധി' എന്ന് യേശുദാസിനെ വിശേഷിപ്പിച്ചു. ശരിക്കും വിനയം വിജയമാക്കിയ മനുഷ്യൻ!

എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞ സമയത്ത് റിക്കോർഡിങ്ങിന് എത്തിയിരിക്കും. കാലൊടിഞ്ഞിരുന്നപ്പോൾ വീൽ ചെയറിൽ ഇരുന്നുപോലും അദ്ദേഹം സ്റ്റുഡിയോയിൽ വന്നിട്ടുണ്ട്. പാട്ടിന്റെ പൂർണതയ്ക്കുവേണ്ടി ക്ഷമയോടെ എന്തു ത്യാഗം ചെയ്യാനും അദ്ദേഹം തയാറാണ്. 'ഇളയ നിലാ....' എന്ന ഗാനം ഗിറ്റാർ ശരിയാക്കാനായി 16 പ്രാവശ്യമാണ് അദ്ദേഹം പാടിയത്! അതുപോലെ ഒരു പാട്ടിനായി എന്ത് റിസ്‌ക്ക് എടുക്കാനും എസ് പി ബി തയ്യാറായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP