Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

യാത്രയായത് മലയാള ചലച്ചിത്ര ലോകത്തെ ആദ്യകാല ഗായിക; സ്വരമാധുരി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായത്രി ശ്രീകൃഷ്ണന് കലാ ലോകത്തിന്റെ കണ്ണീർപ്പൂക്കൾ; കോഴിക്കോട് ആകാശവാണി നിലയത്തിൽ ദീർഘകാലം വോയിസ് ആർട്ടിസ്റ്റ്; പന്ത്രണ്ടാം വയസിൽ മുഹമ്മദ് റഫിക്കൊപ്പം സ്റ്റേജിൽ പാടി ആരംഭം; കലാ ജീവിതത്തിൽ ഏറെ പ്രശസ്തയാക്കിയത് 'നാഴിയുരിപ്പാലു കൊണ്ടു നാടാകെ കല്യാണം' എന്ന ഗാനം

യാത്രയായത് മലയാള ചലച്ചിത്ര ലോകത്തെ ആദ്യകാല ഗായിക; സ്വരമാധുരി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായത്രി ശ്രീകൃഷ്ണന് കലാ ലോകത്തിന്റെ കണ്ണീർപ്പൂക്കൾ; കോഴിക്കോട് ആകാശവാണി നിലയത്തിൽ ദീർഘകാലം വോയിസ് ആർട്ടിസ്റ്റ്; പന്ത്രണ്ടാം വയസിൽ മുഹമ്മദ് റഫിക്കൊപ്പം സ്റ്റേജിൽ പാടി ആരംഭം; കലാ ജീവിതത്തിൽ ഏറെ പ്രശസ്തയാക്കിയത് 'നാഴിയുരിപ്പാലു കൊണ്ടു നാടാകെ കല്യാണം' എന്ന ഗാനം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മലയാള ചലച്ചിത്ര ഗാന രംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ അതുല്യ കലാപ്രതിഭയേയാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. ആദ്യകാല ഗായികമാരിൽ ഒരാളായ ഗായത്രി ശ്രീകൃഷ്ണൻ (85) ഇനി ഓർമ്മ. 1934ൽ കൊച്ചിയിലാണ് ഗായത്രി ജനിച്ചത്. പി. ഭാസ്‌കരൻ സംവിധാനം ചെയ്ത രാരിച്ചൻ എന്ന പൗരൻ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 'തെക്കൂന്ന് നമ്മളൊരു ചക്കൊന്നു വാങ്ങി' എന്ന ഗാനവും ശാന്താ പി നായരൊത്തു പാടിയ 'നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം' എന്ന പാട്ടുമാണ്. ഇതിൽ 'നാഴിയൂരി പാലുകൊണ്ട്' എന്ന ഗാനം അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു.

കോഴിക്കോട് ആകാശവാണിയിൽ ദീർഘകാലം വോയിസ് ആർട്ടിസ്റ്റായിരുന്ന ഗായത്രി കുട്ടികൾക്ക് വേണ്ടിയുള്ള റേഡിയോ പരിപാടിയായ 'ബാലഗോകുലത്തിന്റെ' അവതാരകയുമായിരുന്നു. 'ചേച്ചി' എന്ന പേരിലായിരുന്നു ഗായത്രി അറിയപ്പെട്ടിരുന്നത്. കോഴിക്കോട് വെള്ളിമാടുകുന്ന് സിഎച്ച് കോളനിയിലായിരുന്നു താമസം. പിന്നീട് ഡൽഹിയിൽ മകനും പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാനുമായ ജി.എസ്.രാജനൊപ്പമായിരുന്നു താമസം. ആകാശവാണി സ്റ്റേഷൻ ഡയറക്ടറായി വിരമിച്ച പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ ജി.എസ്. ശ്രീകൃഷ്ണനാണു ഭർത്താവ്. മക്കൾ: സി.എസ്.രാജൻ, സുജാത. മരുമകളും ജി.എസ്.രാജന്റെ ഭാര്യയുമായ അഞ്ജനാ രാജൻ നർത്തകിയും കലാ നിരൂപകയുമാണ്.

Stories you may Like

 1956 ഫെബ്രുവരിയിൽ റിലീസായ രാരിച്ചൻ' നിരൂപക ശ്രദ്ധ നേടിയെങ്കിലും ബോക്‌സാഫീസിൽ തിളങ്ങിയില്ല. എന്നിരുന്നാലും പാട്ട് സൂപ്പർ ഹിറ്റായിരുന്നു. രാരിച്ചനിൽ പാടി നാട്ടിലേക്ക് മടങ്ങിയ ശേഷം സിനിമയിലേക്ക് തിരിച്ചുചെന്നതേയില്ല ഗായത്രി ശ്രീകൃഷ്ണൻ. അച്ഛനെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ശേഷം അമ്മയാണ് ഞാൻ ഉൾപ്പെടെയുള്ള മൂന്നു പെൺമക്കളെയും വളർത്തിക്കൊണ്ടുവന്നത്. അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടി സിനിമാ മോഹങ്ങളൊക്കെ സ്വയം വേണ്ടെന്നു വച്ചെങ്കിലും സംഗീതത്തെ ഉപേക്ഷിച്ചില്ല ഗായത്രി.

എറണാകുളം സെന്റ് തെരേസാസ് കോളേജിൽ പ്രീ യൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കിയ ശേഷം കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയി ചേർന്നു അവർ. അര നൂറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പ്രക്ഷേപക, പാട്ടുകാരി, നാടകനടി അങ്ങനെ വൈവിധ്യമാർന്ന റോളുകൾ. ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തം പക്ഷേ ഇതൊന്നുമല്ല. ഗന്ധർവ ഗായകൻ മുഹമ്മദ് റഫിയോടൊപ്പം സ്റ്റേജിൽ പാടിയതാണ്.

മട്ടാഞ്ചേരിക്കടുത്ത പഴയ പട്ടേൽ ടാക്കീസിൽ നടന്ന ഗാനമേളയിൽ പണ്ഡിറ്റ് നെഹ്‌റുവിനെ പ്രകീർത്തിച്ച് ഭജുഗ് ജുഗ് ജിയേ ജവാഹർലാൽ' എന്നൊരു പാട്ട് റഫി സാഹിബിനൊപ്പം പാടുമ്പോൾ ഗായത്രിക്ക് പ്രായം വെറും പന്ത്രണ്ട് വയസാണ്. മെഹബൂബും ഉണ്ടായിരുന്നു അന്ന് കോറസിൽ ഒപ്പം. പാട്ട് പാടിക്കഴിഞ്ഞ ശേഷം തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ പുറത്തു തട്ടി റഫി ചോദിച്ചു: കുട്ടീ, ബോംബെയിലേക്ക് വന്നാൽ ഇനിയും പാടാം. വരുന്നോ? ഇല്ലെന്നു തലയാട്ടി ഒന്നും മിണ്ടാതെ പകച്ചുനിന്നു കൊച്ചു ഗായത്രി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP