Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും

പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗായകൻ ബിജു നാരായണന്റെ ഭാര്യ വിടവാങ്ങിയത് മലയാള സംഗീത ലോകത്തെ മുഴുവൻ വേദനിപ്പിച്ചാണ്. വെങ്കലം എന്ന ചിത്രത്തിലൂടെ മലയാള പിന്നണി ഗാനരംഗത്തേക്ക് എത്തിയ ബിജു നാരായണൻ വിവാഹിതനാകുന്നത് 1998 ജൂലൈയിലാണ്. അനശ്വര പ്രണയത്തിനാടുവിലായിരുന്നു വിവാഹം. പ്രിഡിഗ്രി പഠനകാലത്തെ പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ക്യാൻസർ രോഗത്തെ തുടർന്ന് ശ്രീലത നാരായണൻ വിട പറയുമ്പോൾ മുൻപ് ശ്രീലത ഒരു അഭിമുഖത്തിൽ തങ്ങളുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് കണ്ണീരണിയിക്കുന്നത്.

ഒരു സംഗീത കുടുമ്പത്തിലാണ് ബിജു നാരായണൻ ജനിച്ചത്. അമ്മയും സഹോദരിയും ശാസ്ത്രീയസംഗീതജ്ഞരായിരുന്നു. സംഗീതത്തിന്റെ ആദ്യപാഠങ്ങൾബിജു നാരായണൻ പഠിച്ചത് അദ്ദേഹത്തിന്റെ അമ്മയിൽ നിന്നാണ്. ഭക്തിഗാനങ്ങളിലൂടെയാണ് ബിജു നാരായണൻ ശ്രദ്ധേയനായി തുടങ്ങിയത്. എട്ട് വർഷക്കാലം ആര്യനാട് സദാശിവന്റെ കീഴിൽ കർണ്ണാടക സംഗീതം പഠിച്ച ബിജു നാരായണൻ പി. ജയചന്ദ്രനും, ഉണ്ണി മേനോനും, മാർക്കോസിനുമെല്ലാം ട്രാക്ക് പാടിയാണ് സംഗീത ജീവിതമാരംഭിച്ചത്. ഈ സമയത്തായിരുന്നു മഹാരാജാസിലെ പഠനവും. ഇതിനിടെയാണ് ശ്രീലതയുടെ മനസ്സിലേക്ക് ബിജു നാരായണൻ കടന്നു വന്നത്.

1992ൽ പ്രീഡിഗ്രീ വിദ്യാർത്ഥിയായിരിക്കെ ആദ്യമായി ഒരു ഭക്തിഗാന ആൽബത്തിൽ പാടാൻ അവസരം ലഭിച്ചു. എം.ജി. സർവ്വകലാശാല യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയത് ബിജു നാരായണന്റെ ജീവിതത്തിൽ വഴിത്തിരിവായി. ഇതെല്ലാം കോളേജിൽ വലിയ ചർച്ചകളായി. പാട്ടുകാരനെ ശ്രീലത തന്റെ മനസ്സിൽ പ്രതിഷ്ഠിച്ചു. പിന്നെയും പ്രണയം തുറന്നു പറയാൻ ഏറെ കാലം വേണ്ടി വന്നു. പക്ഷേ പ്രണയത്തെ ബിജു നാരായണൻ ഇരു കൈയും ചേർച്ച് മാറോടണക്കുകയായിരുന്നു. അങ്ങനെ മഹാരാജാസിലെ പ്രണയം പൂത്തുലഞ്ഞു. ഈ ജീവിത പങ്കാളിയെയാണ് ബിജു നാരായണന് ഇന്ന് നഷ്ടമാകുന്നത്. അതുകൊണ്ടാണ് ഗായകനെ സമാശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ സുഹൃത്തുകളും വിതുമ്പുന്നത്.

കൊച്ചിയിലെ മഹാരാജാസ് കോളേജിൽ പ്രീ ഡിഗ്രി ക്ലാസിലാണ് ശ്രീലത ആദ്യമായി ബിജു നാരായണനെ കണ്ടത്. പ്രീഡിഗ്രി ഒന്നാം വർഷകാലത്ത് തന്നെ പരസ്പരം കണ്ടിരുന്നെങ്കിലും പ്രണയം തുറന്നു പറഞ്ഞത് ഒരു വാലന്റൈൻ്സ് ദിനത്തിലാണെന്ന് ശ്രീലത പറഞ്ഞിരുന്നു. അന്ന് ആ പ്രണയത്തെ പറഞ്ഞു മനസിലാക്കാൻ നന്നേ ചെറുപ്പമായിരുന്നതിനാൽ തന്നെ ഏറെ പ്രയാസപ്പെട്ടിരുന്നു. പ്രീഡിഗ്രിയിൽ നിന്ന് ്മഹാരാജാസിൽ തന്നെ ഡിഗ്രി പ്രവേശനത്തിലേക്ക് കടന്നതോടെ തങ്ങളുടെ പ്രണയം തുറന്നു പറയാൻ തീരുമാനിക്കുകയായിരുന്നു. ആദ്യമായി തന്നെ പ്രപ്പോസ് ചെയ്യുന്നത് ബിജു ചേട്ടനായിരുന്നെന്നാണ് ശ്രീലത അന്നത്തെ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ഒരു ദിവസം, സഹപാഠിയായ ആശ ബിജുവിനോട് സയൻസ് ഗ്രൂപ്പിൽ മെലിഞ്ഞ് സുന്ദരിയായ ഒരു പെൺകുട്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞു. എനിക്ക് അവളോട് പ്രണയത്തിന് താൽപര്യമില്ല. വിവാഹം കഴിക്കാനാണെങ്കിൽ മാത്രമേ ഞാൻ എന്നും അവളോട് സൗഹൃദം കൂടു എന്നും ബിജു അന്ന് അവരോട് മറുപടി പറഞ്ഞു. അന്നത്തെ ബിജു ചേട്ടന്റെ മറുപടി എന്നെ വളരെയധികം സന്തോഷിപ്പിച്ചിരുന്നു എന്നും ശ്രീലത വെളിപ്പെടുത്തിയിരുന്നു. പിന്നീട് ജീവിതത്തിൽ സംഭവിച്ചതും ഇത് തന്നെയായിരുന്നു.

അദ്ദേഹം നിസാര ആളല്ലെന്ന് പലപ്പോഴും തോന്നിട്ടുണ്ട് ആ കൗതുകമാണ് പലപ്പോഴും പ്രണയമായി മാറിയത്. ആ സമയത്തെ ഇരുവരുടേയും ഏറ്റവും അവസ്മരണീയമായ പ്രണയനിമിഷം ഒരു പ്രണയദിനത്തിൽ ബിജു നാരായണൻ അവൾക്കായി കൈമാറിയ പ്രണയലേഖനമായിരുന്നു. 'എന്റെ ഭാര്യക്ക്' എന്ന് ആലേഖനം ചെയ്ത ഒരു കാർഡ് സമ്മാനിച്ചു. പ്രണയം വീട്ടിലറിയിക്കുക എന്നത് ഏറെ പ്രയാസപ്പെട്ട കടമ്പയായിരുന്നു.

അച്ഛൻ നാരായണൻ നായരുമായി തിരുവനന്തപുരത്തേക്കുള്ള യാത്രവേളയിലാണ് ശ്രീലത ഒരു മാസികയിൽ പ്രസിദ്ധീകരിച്ചു വന്ന ബിജു നാരായണന്റെ ചിത്രം പിതാവിന് കാട്ടിക്കൊടുത്തത്. തന്റെ സഹപാഠിയാണെന്നും അച്ഛനെ കാണിച്ചു കൊണ്ട് ശ്രീലത പറഞ്ഞു. അച്ഛൻ അത് സന്തോഷത്തോട വായിച്ചപ്പോഴും ഞാൻ പ്രണയിക്കുന്ന ആളാണിത് എന്ന് പറയണമെന്നുണ്ടായിരുന്നെന്നും ശ്രീലത പറയുന്നു. മഹാരാജാസ് കോളജിൽ നിന്ന് നിയമബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.

ശ്രീലതയെ സംബന്ധിച്ചിടത്തോളം, ഭർത്താവിനെക്കുറിച്ച് പറയുമ്പോൾ ആയിരം നാവായിരുന്നു. ആരും മോശമായി സംസാരിക്കുന്നത് പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ബിജുവും അത്തരത്തിൽ തന്നെ. കോളജിലെ ആ പഴയ സുഹൃത്തുക്കളല്ലാം ഇപ്പോഴും ബിജുവിന് ജീവിത്തതിലുണ്ട്. ബിജു പലപ്പോഴും സ്റ്റേജ് ഷോകളുടെ കാര്യത്തിനായി ഓടുമ്പോഴും വീട്ടിൽ ശ്രീലതയ്ക്ക് നല്ലൊരു ഭർത്താവായിരുന്നു. മക്കളായ സിദ്ധാർത്ഥ് (13), സൂര്യനാരായണൻ (8) എന്നിവരെ പരിപാലിക്കാനും ഗിരി നഗറിലെ ഭവന്റെ കേന്ദ്ര വിദ്യാലയ സ്‌കൂളിൽ പഠിക്കുകയാണ്. ബിജുവിനേയും മക്കളേയും തനിച്ചാക്കിയാണ് ശ്രീലതയുടെ മടക്കം.

1993ൽ രവീന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്നു തുടങ്ങുന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണിഗായകനായി രംഗപ്രവേശനം ചെയ്തത്. ഈ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേ ഗാനം കെ.എസ്. ചിത്ര പാടിയത് ഉൾപ്പെടുത്തുകയും ചെയ്തു. പതിയെ ബിജു നാരായണനേയും മലയാള സിനിമ അംഗീകരിക്കുകയായിരുന്നു. ഇതോടെ തിരക്കായി. അപ്പോഴും ഭർത്താവിന് സംഗീത ജീവിതത്തിൽ മുന്നോട്ട് കുതിക്കാനുള്ള ശക്തിയായി ശ്രീലത ഒപ്പം നിന്നു. 1998 ജനുവരി 23നാണ് ബിജു നാരായണൻ ശ്രീലതയെ വിവാഹം കഴിക്കുന്നത്. ശ്രീലതയുടെ സംസ്‌കാരം ചൊവ്വാഴ്ച രാത്രി 7.30ന് കളമശേരിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP