Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെഡിക്കൽ പ്രവേശന പരീക്ഷയിലെ 212-ാം റാങ്കുകാരി; എംബിബിഎസ് പഠനത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥിനി; ഷാഹിനയുടെ വേർപാടിന്റെ ഞെട്ടൽ മാറാതെ ഉറ്റവരും കൂട്ടുകാരും; പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പു സമ്മർദമേറ്റിയപ്പോൾ ജീവനൊടുക്കിയെന്നു വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ധ്യാപകർ

മെഡിക്കൽ പ്രവേശന പരീക്ഷയിലെ 212-ാം റാങ്കുകാരി; എംബിബിഎസ് പഠനത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥിനി; ഷാഹിനയുടെ വേർപാടിന്റെ ഞെട്ടൽ മാറാതെ ഉറ്റവരും കൂട്ടുകാരും; പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പു സമ്മർദമേറ്റിയപ്പോൾ ജീവനൊടുക്കിയെന്നു വിശ്വസിക്കാനാകുന്നില്ലെന്ന് അദ്ധ്യാപകർ

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി ഷാഹിനയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറാതെ അദ്ധ്യാപകരും കോളേജിലെ വിദ്യാർത്ഥികളും. കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച ഒന്നാം വർഷ വിദ്യാർത്ഥിനി ഷാഹിനയെക്കുറിച്ച് കോളേജിലേയോ ഡിപ്പാർട്മെന്റിലെ ഒരാൾക്ക് പോലും മോശമായ അഭിപ്രായമില്ല.

അദ്ധ്യാപികമാർ പറയുന്നു സാധാരണ പറയാറുള്ളതുപോലെ ഒരാൾ മരിച്ച ശേഷം പുകഴ്‌ത്തി പറയുന്നതല്ലെന്നും ഷാഹിന നല്ല ഭാവിയുള്ള കുട്ടിയായിരുന്നുവെന്നാണ് അദ്ധ്യാപികമാർ പറയുന്നത്. പറയുന്നതിൽ വാസ്തവമുണ്ട് എന്ന് സമ്മതിക്കാതെവയ്യ. കാരണം കേരളാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 212-ാം റാങ്കു നേടിയാണു ഷാഹിന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.

മ്യൂസിയം ഒബ്‌സർവേറ്ററി എൻജിഒ ക്വാർട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം ഷാഹിനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിത്വമിഷനിലെ അസി. കോ-ഓഡിനേറ്റർ ഷറഫുദ്ദീന്റെയും നിയമസഭയിലെ സ്റ്റെനോഗ്രാഫർ നിസയുടെയും മൂത്ത മകളാണ ഷാഹിന. എംബിബിഎസ് ഒന്നാം വർഷ പരീക്ഷ എഴുതിയ ശേഷം അവധിക്കാലവും ഒപ്പം തന്നെ ഒന്നാം വർഷ പരീക്ഷയുടെ ഫലവും കാത്തിരിക്കുകയായിരുന്നു ഷാഹിന.

പരീക്ഷയുടെ ഫലം കാത്തിരിക്കുന്നതിന്റെ പരിഭ്രമം ഷാഹിനയ്ക്ക് ഉണ്ടായിരുന്നതായാണു മെഡിക്കൽ കോളേജ് അധികൃതർ നൽകിയ വിവരം. ഒപ്പം തന്നെ കഴിഞ്ഞ ഒരാഴ്ചയായി ഷാഹിന ഒരു കൗൺസിലിങ്ങിനും വിധേയയായതായും വിവരങ്ങളുണ്ട്. പരീക്ഷയുടെ ഫലം കാത്തിരുന്ന ഷാഹിനയ്ക്ക് അതിൽ വലിയ മാനസിക സമ്മർദ്ദം അനുഭവപ്പെട്ടിരുന്നതാകാമെന്നും അഭിപ്രായമുണ്ട്.

ഇന്നലെ രാവിലെ 11ഓടെയായിരുന്ന സംഭവം. ഈ സമയം വല്യുമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും രക്ഷകർത്താക്കളും ഷാഹിനയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നാം വർഷ എംബിബിഎസ് പരീക്ഷ കഴിഞ്ഞ് നിൽക്കുകയായിരുന്നു ഷാഹിന. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഷാഹിനയുടെ മരണം അദ്ധ്യാപകർക്കും സഹപാഠികൾക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്നലെ ഷാഹിനയുടെ മൃതദേഹം കോളേജിൽ പൊതുദർശനത്തിനായി കൊണ്ടുവന്നപ്പോൾ അന്തിമോപചാരമർപ്പിക്കാനെത്തിയ അദ്ധ്യാപകരും സഹപാഠികളും പൊട്ടിക്കരഞ്ഞത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി സ്വദേശത്തെത്തിച്ച് ബാലരാമപുരം വഴിമുക്ക് ആറാലുംമൂട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഷാഹിനയുടെ ഇളയ സഹോദരി ശിൽപ്പ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനിയാണ്.

ഷാഹിനയുടെ കാര്യത്തിൽ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ കെ ഗിരിജ കുമാരിക്കുള്ള സങ്കടം അവരുടെ വാക്കുകളിൽ വ്യക്തമാണ്. 'ആ കുട്ടി എന്തിന് അങ്ങനെ ചെയ്തു എന്നത് എനിക്ക് മനസ്സിലാകുന്നില്ല. പരീക്ഷാഫലത്തെക്കുറിച്ച് ഷാഹിനയ്ക്ക് ടെൻഷനുണ്ടാകേണ്ട കാര്യമില്ല'- ഇതായിരുന്നു അദ്ധ്യാപികയുടെ വാക്കുകൾ.

തോൽക്കാനോ മാർക്കുകുറയാനോ സാധ്യതയുള്ള കുട്ടികളുടെ പട്ടികയിൽ ഒരിക്കലും ഷാഹിനയുടെ പേര് ഉൾപ്പെട്ടിട്ടില്ലെന്നും അവർ മറുനാടനോട് പറഞ്ഞു. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷമങ്ങൾ കുട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ അത് കോളേജ് അധികൃതരെ അറിയിച്ചിരുന്നെങ്കിൽ കൃത്യമായി ഇടപെടാനാകുമായിരുന്നുവെന്നും വൈസ് പ്രിൻസിപ്പൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP