കൊഴിഞ്ഞ പല്ലും കരകര ശബ്ദവും എന്റെ ഐശര്വം; റേറ്റും ഡേറ്റും മാത്രമാണ് നോക്കുക, കഥാപാത്രത്തെ കുറിച്ച് ചോദിക്കാറില്ല; സംസാരിക്കാതെ അഭിനയിച്ചതെല്ലാം സൂപ്പർ; ഇടുക്കി ഗോൾഡിൽ ശവമായപ്പോൾ ഹണിബീയിൽ ഫോട്ടോയിൽ കയറി ഭിത്തിയിൽ തൂങ്ങി; കടപ്പാട് എല്ലാം നൽകിയത് സംവിധായകൻ രഞ്ജിത്തിനും; മമ്മൂട്ടിയെ മൂത്ത ചേട്ടനും ലാൽ അടുത്ത കൂട്ടുകാരനുമായി കണ്ട നടൻ; കുഴപ്പിച്ച വേഷം പാന്റും; നാടകത്തിലും സിനിമയിലും ജീവിതത്തിലും നർമ്മം വിതറി ശശി കലിംഗ മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: 'ഊണിന് എത്രാളുണ്ടെന്ന് പറയണം....ട്ടോ'' പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന രഞ്ജിത്-മമ്മൂട്ടി ചിത്രം കണ്ടവരാരും ഈ ഡയലോഗ് മറന്നുകാണില്ല. കൊഴിഞ്ഞ മുൻ പല്ലുകളിലൂടെ കാറ്റുകടക്കുന്ന ശബ്ദം ചേർത്തുള്ള ആ പ്രത്യേക സ്ലാങ്ങ് മലയാളികളെ വല്ലാതെ ചരിപ്പിച്ചു. മമ്മൂട്ടിയുടെ കഥാപാത്രമായ പ്രാഞ്ചിയേട്ടന്റെ അടുക്കളക്കാരനായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഊണിന്റെ കാര്യം ഓർമിപ്പിക്കുന്ന ഈ താരം സിനിമയുടെ ജനപ്രീതിയിൽ നിർണായക പങ്ക് വഹിക്കുക തന്നെ ചെയ്തു.
അതുപോലെ ലിജോജോസ് പെല്ലിശ്ശേരിയുടെ ആമേനിൽ മലം ഇലപ്പൊതിയാക്കി അടുത്ത വീട്ടിൽ കൊണ്ടുപോയി കൂളായി കൊടുക്കുന്ന വിരുതനെയും ആരും മറക്കില്ല. അതായിരുന്നു ശശി കലിംഗ എന്ന നടൻ. അദ്ദേഹം കടന്നപോകുമ്പോൾ കോഴിക്കോട് കുന്ദമംഗലത്തെയും പിലാശ്ശേരിയിലെയും സുഹൃത്തുക്കൾക്ക് ഓർക്കാൻ ഒരുപാടുണ്ട്. നാട്ടിലെ സൗഹൃദമരവും എല്ലായിടത്തും നർമ്മം വിതറുന്ന പ്രിയ സുഹൃത്തുമായിരുന്നു ശശി .എന്താണ് നിങ്ങളുടെ വിജയമെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ശശി കലിംഗയെന്ന ചന്ദ്രകുമാർ പറഞ്ഞത് ഈ കൊഴിഞ്ഞ പല്ലും കരകര ശബ്ദവും ഒത്ത ഉയരവും എന്നായിരുന്നു. 'ഈ ബോഡി ലേേോഗ്വജിലെ ഫീച്ചേഴ്സ് മാറ്റിയാൽ എന്റെ കഞ്ഞി കുടി മുട്ടിപ്പോകും. ശരീരം കൊണ്ട് ജീവിച്ചുപോകുന്ന നടനാണ് ഞാൻ.'
നാടകമെന്ന കലാരൂപമാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയായ വി ചന്ദ്രകുമാറിന് സിനിമയിൽ അവസരം ഒരുക്കിക്കൊടുത്തത്. സംവിധായകൻ രഞ്ജിത്തിന്റെ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' (2009) എന്ന ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് സിനിമാപ്രേമികൾ ശശി കലിംഗയെ ആദ്യം കാണുന്നത്.ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പാസായശേഷം അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് ചന്ദ്രകുമാർ നാടകവേദിയിൽ എത്തിപ്പെടുന്നത്. പതിനെട്ടാം വയസ്സിൽ. വീട്ടിലെ വിളിപ്പേര് സ്ഥലനാമം കൂടിചേർത്ത് ശശി കോഴിക്കോട് എന്നാക്കിയാണ് നാടകത്തിൽ അഭിനയിച്ചപ്പോൾ ഉപയോഗിച്ചിരുന്നത്. നാടകത്തിൽ ഏകദേശം ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ശേഷമാണ് ശശി സിനിമയിലെത്തിയത്.
ഒരു സിനിമാ വാരികക്ക് നൽകിയ അഭിമു്ഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ''അമ്മാവൻ വി ടി വിക്രമൻനായരുടെ സ്റ്റേജ്ഇന്ത്യ നാടകട്രൂപ്പിൽ സെറ്റ് വർക്ക് ജോലിയായിരുന്നു ആദ്യം. പിന്നെ മ്യൂസിക്കും സെറ്റ് വർക്കും. ഒടുവിൽ അഭിനയം. സ്റ്റേജ്ഇന്ത്യയുടെ രണ്ടാമത്തെ നാടകം 'സാക്ഷാത്കാരം' എന്റെ ആദ്യ നാടകമായി. തിരുവനന്തപുരം അക്ഷരകലയുടെ 'കലക്കത്ത് കുഞ്ചൻ നമ്പ്യാർ' നാടകം എന്റെ അഭിനയജീവിതത്തിൽ മറക്കാൻ കഴിഞ്ഞില്ല. അഞ്ഞൂറിലധികം സ്റ്റേജിൽ നാടകം കളിച്ചു. നാടകത്തിൽ ഞാൻ മാർത്താണ്ഡവർമ്മ. മീനമ്പലം സന്തോഷ് കുഞ്ചൻനമ്പ്യാർ. നമ്പ്യാരുടെ കഥാപാത്രമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. പക്ഷേ നമ്മുടെ രൂപം നമ്പ്യാരാകാൻ പറ്റില്ല. എന്നാൽ ഒരിഷ്ടം മനസ്സിൽ എവിടെയോ ആഴത്തിൽ ഇപ്പോഴും കിടപ്പുണ്ട്.''
''നമ്പ്യാര്‍ ഒരു ഫലിതപ്രിയനായിരുന്നു. മിഴാവ് വാദനത്തിലും പ്രഗത്ഭൻ. എനിക്ക് പാണ്ഡിത്യമില്ല. പക്ഷേ ഫലിതം കാട്ടി ജീവിക്കാൻ ഈശ്വരൻ അവസരം തന്നു.''- ശശി പറയുന്നു.നമ്പ്യാരോടുള്ള ആരാധന തുടങ്ങുന്നത് സ്കൂൾ പഠനകാലത്തുനിന്ന് തന്നെയാണെന്ന് ശശി പറയുന്നു. തുള്ളലിനോടുള്ള ആരാധനയെക്കുറിച്ച് ശശി പറയുന്നത് കേൾക്കാം: ''ഓട്ടൻതുള്ളലിൽ രുക്മിണി സ്വയംവരവും ശീതങ്കനിൽ കല്യാണസൗഗന്ധികവും പറയൻ തുള്ളലിൽ ദക്ഷയാഗവുമാണ് എനിക്ക് ഇഷ്ടം. സ്ക്കൂളിൽ പഠിക്കുമ്പോൾ നമ്പ്യാരുടെ കൃതികൾ മനഃപാഠം പഠിച്ചെങ്കിലും ജോലി സമ്പാദിച്ചു രക്ഷപ്പെടാൻ കഴിഞ്ഞില്ല.''സിനിമയിൽ ഏതു തരം കഥാപാത്രങ്ങളെയാകും ശശി കലിംഗയെന്ന നടൻ തെരഞ്ഞെടുക്കുക. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ .''ചിരിപ്പിക്കാനുള്ള കഴിവ് എന്റെ ഉള്ളിൽത്തന്നെയുണ്ട്. നാടകത്തിൽ കൂടുതൽ ചെയ്തത് കോമഡിവേഷങ്ങൾ. സിനിമയിൽ വന്നപ്പോഴും വേഷം മാറുന്നില്ല.'
ശശി കലംഗക്ക് എന്നും കടപ്പാട് തന്നെ കണ്ടെത്തിയ സംവിധയാൻ രഞ്ജിത്തിനോട് തന്നെയായിരുന്നു. 'യാദൃശ്ചികമായി കോഴിക്കോടു വച്ചാണ് ഞാൻ രഞ്ജിത് സാറിനെ കാണുന്നത്. ആ കൂടിക്കാഴ്ചയിൽ എന്റെ ജീവിതം മാറുകയായിരുന്നു. അദ്ദേഹം എനിക്ക് വല്യമ്മാവനെ പോലെയാണ്പ്രാഞ്ചിയേട്ടനിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. രഞ്ജിത്ത് സാറിനാണ് അതിന്റെ എല്ലാ ക്രെഡിറ്റും. അദ്ദേഹം എന്തു പറഞ്ഞോ അത് അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തിരിക്കുന്നത്. '- ശശി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ് ഇങ്ങനെയാണ്. 'മമ്മൂക്ക എനിക്ക് മൂത്ത ചേട്ടനാണ്. ഇപ്പോളും മമ്മൂക്കയെ കണ്ടാൽ എന്റെ കൈയും കാലും വിറയ്ക്കും. മോഹൻലാൽ എന്റെ അടുത്ത സുഹൃത്താണ്. രഞ്ജിത്ത് സർ എനിക്ക് വല്യമ്മാവനാണ്. ഇവരെയെല്ലാം ഞാനേറെ ബഹുമാനിക്കുന്നു. തൊഴുകൈകളോടെ മാത്രമേ ഇവരെക്കുറിച്ച് പറയാൻ സാധിക്കൂ.'
അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചത് ഏതാണെന്ന് ചോദിച്ചാലും നർമ്മത്തിൽ കുതിർന്ന അ്ദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്. ' ഞാൻ സംസാരിക്കാതെ അഭിനയിച്ചതെല്ലാം വെറൈറ്റി വേഷമാണ്. ഇടുക്കിഗോൾഡിൽ ശവമായിരുന്നു. ഹണിബീയിൽ ഫോട്ടോയിൽ കയറി ഭിത്തിയിൽ തൂങ്ങി. ഇതെല്ലാം വെറൈറ്റി വേഷമാണ്. ഒരുദിവസം അഞ്ചു സിനിമയിൽ ചെറിയ വേഷം ചെയ്യാൻ അവസരം കിട്ടിയാൽ സന്തോഷം.സ്ഥിരമായി മുണ്ടും ഷർട്ടും ധരിക്കുന്ന ഈ കലാകാരന് പാന്റ് എന്നും ഒരു കീറാമുട്ടിയാണ്. പാന്റ് ധരിച്ചാൽ നാട്ടുകാർ കൂവുമെന്നും ശശി പറയുമായിരുന്നു.
''25 വർഷമായി മുണ്ടും ഷർട്ടുമാണ് വേഷം. ചിലപ്പോൾ ജൂബ. പാന്റ് ഇട്ടുനടന്നാൽ നാട്ടുകാര്‍ കൂവും. ഗൾഫിൽ പോകുമ്പോൾ മാത്രം ഇടും. അപ്പോൾ എന്റെ നാട്ടുകാർ കാണില്ലല്ലോ. എന്നെ കുഴപ്പിക്കുന്ന വേഷമാണ് പാന്റ്.''- ഇങ്ങനെ എന്തിലും നർമ്മം കണ്ടത്തുന്ന ശശി കലിംഗ ഓർമ്മയാകുമ്പോൾ കോവിഡ് കാലവും ലോക് ഡൗണും ആയതിനാൽ നേരിട്ടുപോയി അന്തിമോപചാരം അർപ്പിക്കാൻപോലും നാട്ടുകാർക്കും സിനിമയിലെ സഹപ്രവർത്തകർക്കും ആവുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
- കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍