Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അമ്മ എന്നല്ലാതെ ഒരിക്കൽപൊലും ആ മോൻ എന്നെ വിളിച്ചിട്ടില്ല; അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുള്ള സ്‌നേഹത്തിന്റെ ആഴം; തട്ടീം മുട്ടീം സീരിയലിലെ മരുമകനായെത്തിയ സാഗർ സൂര്യയുടെ മാതാവിന് അപ്രതീക്ഷിത വിയോഗം; മരണ വാർത്ത പങ്കുവച്ച് രംഗത്തെത്തിയത് പരമ്പരയിലെ സാഗറിന്റെ അമ്മയായി വേഷമിട്ട മനീഷ; പ്രിയതാരത്തിന്റെ മാതാവിന് ആദരാഞ്ജലി നേർന്ന് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയുടെ മാതാവ് മിനി സൂര്യ( 48) അന്തരിച്ചു. അപ്തീക്ഷിത വിയോഗ വാർത്ത പങ്കുവച്ച് എത്തിയിരിക്കുന്നത് തട്ടീം മുട്ടീം പരമ്പരയിലെ സാഗർ സൂര്യയുടെ അമ്മ വേഷം ചെയ്യുന്ന നടി മനീഷ തന്നെയാണ്. തൃശൂരാണ് സാഗറിന്റെ കുടുംബം.

ബിസിനസ് കാരനായ അച്ഛൻ സുരേന്ദ്രൻ, ഏക സഹോദരൻ സച്ചിൻ, അമ്മ മിനി അടങ്ങുന്നതായിരുന്നു കുടുംബം. താരത്തിന്റെ വിയോഗ വാർത്തയിൽ കുറിപ്പും പങ്കുവച്ചുകൊണ്ടാണ് മനീഷ രംഗത്തെത്തിയിരിക്കുന്നത്.

നടി മനീഷയുടെ കുറിപ്പ്:- 

ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഃഖകരമായ ഒരു വാർത്ത കേട്ടാണു .... തട്ടീം മുട്ടീം സീരിയലിൽ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന Sagar Suryan ന്റെ അമ്മ മിനി സൂര്യൻ (45 ) അന്തരിച്ചു.

'അമ്മ എന്നല്ലാതെ ഒരിക്കൽപൊലും ആ മോൻ എന്നെ വിളിചിട്ടില്ല .. അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുള്ള സ്‌നേഹത്തിന്റെ ആഴം ... പൊതുവെ പറയാറുണ്ടല്ലോ ആൺകുട്ടികൾക്ക് അമ്മയോടാകും കൂടുതൽ സ്‌നേഹമെന്നു ... സാഗറിനു അത് അഞ്ചാറുപടി കൂടി ഉയരത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് ......പാവം ആ കുഞ്ഞിനും അവന്റെ അനിയനും അച്ഛനും ഈ വിയോഗം താങ്ങാനുള്ള കരുത്തു സർവേശ്വരൻ കനിഞ്ഞു നൽകട്ടെ ...

ഈ കൊറോണ കാലത്തു എത്ര അപ്രതീക്ഷിത മരണങ്ങൾ .... നിശ്ശബ്ദം പ്രാർത്ഥിക്കാനെ നിവർത്തിയുള്ളു ..

തട്ടീം മുട്ടീം പരമ്പരയിലെ മോഹനവല്ലിയുടേയും അർജുനന്റേയും മകൾ മീനാക്ഷിയുടെ ഭർത്താവായി എത്തി മലയാള ടെലവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകനായ ചതാരമാണ് സാഗർ സൂര്യ. ആദി എന്ന കഥാപാത്രമായിട്ടാണ് സാഗർ സൂര്യ കടന്നുവന്നത്.

പ്രായത്തിനനുസരിച്ച് പക്വതയില്ലാത്ത, ചെറിയ പിടിവാശികളുള്ള, ജോലിക്കു പോകാൻ ഇഷ്ടമില്ലാത്ത ആദിശങ്കരൻ. മീനാക്ഷിക്ക് യോജിച്ച ഭർത്താവ് എന്ന നിലയിൽ ആദി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഭാര്യയെ പേടിപ്പിച്ചു നിർത്താനും ബഹുമാനം നേടാനുമൊക്കെ ശ്രമിച്ച് പരാജയപ്പെടുന്ന ഒരു പാവം ഭർത്താവായിട്ടാണ് സാഗർ കടന്നുവന്നത്.കോയമ്പത്തൂരിൽ നിന്ന് മെഷീൻ ഡിസൈനിങ്ങിൽ പിജി ചെയ്ത ശേഷമാണ് സാഗർ സൂര്യ അഭിനയ രംഗത്തേക്ക് കടന്നുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP