Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1939ൽ ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല ദർശനം നടത്തിയപ്പോൾ അകമ്പടി പോയ ആദിവാസി പ്രമുഖൻ; മഹാരാജാവിന് അന്ന് നൽകിയത് രണ്ട് ആനക്കൊമ്പുകൾ; തിരുവാഭരണ ഘോഷയാത്രയ്ക്ക് വഴി തെളിച്ചതും കാണി മൂപ്പൻ; കാട്ടുമരങ്ങളുടെ എല്ലാം പേരറിവും; കാട്ടുകള്ളക്കാരെ കണ്ടെത്തുന്ന വനപാലകരുടെ തോഴനും; 110-ാം വയസിൽ യാത്രയായത് ശബരിമല കാടിന്റെ രഹസ്യം അടുത്തറിഞ്ഞ കാണിമൂപ്പൻ; ഇനി കുമാരൻ കേശവൻ കാണി ഓർമ്മകളിൽ

1939ൽ ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല ദർശനം നടത്തിയപ്പോൾ അകമ്പടി പോയ ആദിവാസി പ്രമുഖൻ; മഹാരാജാവിന് അന്ന് നൽകിയത് രണ്ട് ആനക്കൊമ്പുകൾ; തിരുവാഭരണ ഘോഷയാത്രയ്ക്ക് വഴി തെളിച്ചതും കാണി മൂപ്പൻ; കാട്ടുമരങ്ങളുടെ എല്ലാം പേരറിവും; കാട്ടുകള്ളക്കാരെ കണ്ടെത്തുന്ന വനപാലകരുടെ തോഴനും; 110-ാം വയസിൽ യാത്രയായത് ശബരിമല കാടിന്റെ രഹസ്യം അടുത്തറിഞ്ഞ കാണിമൂപ്പൻ; ഇനി കുമാരൻ കേശവൻ കാണി ഓർമ്മകളിൽ

മറുനാടൻ മലയാളി ബ്യൂറോ

എരുമേലി: 1939ൽ ചിത്തിര തിരുനാൾ മഹാരാജാവ് ശബരിമല ദർശനം നടത്തിയപ്പോൾ കൂടെ കൂട്ടിയത് ശബരിമലക്കാടുകളുടെ ഉള്ളറിഞ്ഞ ആദിവാസി മൂപ്പൻ ചാത്തൻതറ മണക്കയം ഇലവുമ്മൂട്ടിൽ കുമാരൻ കേശവൻ കാണിമൂപ്പനെയാണ്. വനപാതയിൽ കാട്ടുമൃഗങ്ങളുടെ ശല്യം തടയുകയായിരുന്നു ദൗത്യം. അങ്ങനെ ശബരിമലയുടെ രഹസ്യങ്ങൾ അറിയാമായിരുന്ന മൂപ്പനാണ് വിടവാങ്ങിയത്. ആദിവാസി മൂപ്പൻ ചാത്തൻതറ മണക്കയം ഇലവുമ്മൂട്ടിൽ കുമാരൻ കേശവൻ കാണിമൂപ്പൻ 110-ാം വയസ്സിലാണ് മരിച്ചത്. സംസ്‌കാരം നടത്തി.

ചിത്തിരതിരുനാൾ മഹാരാജാവിനു ശബരിമലയിൽ എത്തിയപ്പോൾ കാണിക്കയായി സമർപ്പിച്ച 2 ആനക്കൊമ്പുകൾ ഇപ്പോഴും തിരുവനന്തപുരം മ്യൂസിയത്തിലുണ്ട്. ശബരിമലയിലെ പണ്ടത്തെ കെട്ടിടങ്ങൾക്കും മറ്റും മേൽപ്പുര മേയാൻ പുല്ല് അരിഞ്ഞു കൊടുത്ത മൂപ്പന് കാടിലെ ഓരോ വഴിയും അറിയാമായിരുന്നു. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് കാനനപാത തെളിച്ചു കൊടുക്കാനും കാണിമൂപ്പനും സംഘവും പരിശ്രമിച്ചിരുന്നു. കാട്ടുതേൻ ശേഖരിച്ചിരുന്ന കാണിമൂപ്പന് കാട്ടുമരങ്ങളുടെയെല്ലാം പേരുകൾ അറിയാമായിരുന്നു.

ആദിവാസി കുടുംബങ്ങളുടെ കാര്യങ്ങളിൽ തീർപ്പു കൽപ്പിച്ചിരുന്ന മൂപ്പൻ മണക്കയം വനക്ഷേത്രത്തിനു സമീപം ഇടക്കുന്നം ഭാഗത്താണ് ആദ്യം താമസിച്ചിരുന്നത്. ഭാര്യ കുഞ്ഞിപ്പെണ്ണിനൊപ്പം കൃഷി ചെയ്തും കാട്ടുതേൻ ശേഖരിച്ചും വനത്തിലെ കായ്കനികൾ ഭക്ഷിച്ചുമായിരുന്നു ജീവിതം. ഒറ്റത്തോർത്തായിരുന്നു വേഷം. അടുത്തയിടെ വരെ എരുമേലി, മുക്കൂട്ടുതറ, ചാത്തൻതറ ടൗണുകളിലെത്തുമായിരുന്നു. മക്കൾ: രത്‌നമ്മ, വാസു, രവീന്ദ്രൻ. മരുമക്കൾ: പാർഥൻ, സൗദാമിനി, ശോഭ.

കാട്ടുകൊള്ളക്കാരെ കുറിച്ചുള്ള വിവരങ്ങളറിയാൻ വനപാലകർ കാണിമൂപ്പനെ സമീപിച്ചിരുന്നു. അവരോടും മൂപ്പൻ നല്ല രീതിയിൽ തന്നെ സഹകരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP