Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ശ്രോതാക്കളുടെ പ്രിയപ്പെട്ട 'മഹിളാലയം ചേച്ചി' ഇനി ഓർമ്മ; ആകാശവാണി മുൻ ഡെപ്യൂട്ടി സ്‌റ്റേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിർമ്മാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു; വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകൾ കോർത്തിണക്കിയ മഹിളാലയം പരിപാടിയെ ഹിറ്റാക്കി; വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപവത്കരിക്കുന്നതിൽ മുൻകൈയെടുത്തും ശ്രദ്ധനേടിയ സരസ്വതിയമ്മ ഇനി ദീപ്തമായ ഓർമ്മ

ശ്രോതാക്കളുടെ പ്രിയപ്പെട്ട 'മഹിളാലയം ചേച്ചി' ഇനി ഓർമ്മ; ആകാശവാണി മുൻ ഡെപ്യൂട്ടി സ്‌റ്റേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിർമ്മാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു; വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകൾ കോർത്തിണക്കിയ മഹിളാലയം പരിപാടിയെ ഹിറ്റാക്കി; വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപവത്കരിക്കുന്നതിൽ മുൻകൈയെടുത്തും ശ്രദ്ധനേടിയ സരസ്വതിയമ്മ ഇനി ദീപ്തമായ ഓർമ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരുകാലത്ത് ആകാശവാണി കേൾക്കാത്ത പ്രഭാതം മലയാളികൾക്ക് ഉണ്ടായിരുന്നില്ല. അക്കാലത്ത് സംസ്‌ക്കൃത വാർത്തകൾക്ക് പോലും ആരാധകർ ഏറെയായിരുന്നു. ഇങ്ങനെ ആകാശവാണിയിൽ ഹിറ്റായിരുന്ന പരിപാടിയായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം കോർത്തിണക്കി 'മഹിളാലയം' എന്ന പരിപാടി ഇത്തരത്തിൽ വലിയ ഹിറ്റായ പരിപാടിയായിരുന്നു. ഇങ്ങനെ ഹിറ്റായ പരിപാടിയുട അണിയറ ശിൽപ്പിയായ എസ് സരസ്വതിയമ്മ അന്തരിച്ചു. ആകാശവാണി മുൻ ഡെപ്യൂട്ടി സ്‌റ്റേഷൻ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിർമ്മാതാവുമായിരുന്നു അവർ. 86 വയസ്സായിരുന്നു.

1965ൽ ആകാശവാണിയിൽ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയിൽ പ്രവേശിച്ച സരസ്വതിയമ്മ 'മഹിളാലയം ചേച്ചി' എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീകൾക്കുവേണ്ടിയുള്ള പരിപാടികൾ വിരളമായിരുന്ന അക്കാലത്ത് സാഹിത്യകൃതികളും നാടകങ്ങളും വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം കോർത്തിണക്കി മഹിളാലയം എന്ന പരിപാടി പുനരാവിഷ്‌കരിക്കുകയായിരുന്നു.

വക്കീലായി പ്രശസ്തയായി കൊണ്ടിരിക്കവേയാണ് ആകാശവാണിയിൽ ജോലി കിട്ടുന്നത്. മഹിളാലയത്തിന്റെ അവതാരിക ആയതോടെ മഹിളാലയം ചേച്ചി എന്നാണ് സ്‌നേഹപൂർവ്വം എല്ലാവരും വിളിച്ചിരുന്നത്. ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്‌നിസാക്ഷി എന്ന നോവൽ ഖണ്ഡശ്ശയായി മഹിളാലത്തിലാണ് ആദ്യം വന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള പരിപാടികൾ പാചകവും, ഗൃഹാലങ്കാരവും മാത്രമായിരുന്ന കാലത്താണ് സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയെ ഊന്നിയുള്ള പരിപാടികൾ ആരംഭിച്ചത്.

വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപവത്കരിക്കുന്നതിനും സരസ്വതിയമ്മ മുൻകൈയെടുത്തു. 1987ലാണ് ആകാശവാണിയിൽനിന്ന് വിരമിച്ചത്. ആകാശവാണിയിലെ അനുഭവങ്ങൾ കോർത്തിണക്കി 'ആകാശത്തിലെ നക്ഷത്രങ്ങൾ', 'കുപ്പിച്ചില്ലുകളും റോസാദലങ്ങളും', 'അമ്മ അറിയാൻ' തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടുകോയ്ക്കൽ വേലായുധന്റെയും ശാരദാമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കെ. യശോധരൻ. ബേക്കറി റോഡ് വിമൻസ് കോളജ് ഹോസ്റ്റലിന് എതിർവശം 'പ്രിയദർശിനി'യിലാണ് താമസിച്ചിരുന്നത്. ശവസമസ്‌കാരം പിന്നീട്

മക്കൾ: മായ പ്രിയദർശിനി, ഡോ ഹരികൃഷ്ണൻ കെ വൈ (യു കെ), ഗോപീകൃഷ്ണൻ കെ വൈ (ബംഗളൂരു). മരുമക്കൾ: പി കുമാർ (മാനേജ്‌മെന്റ് കൺസൾട്ടന്റ്, ദുബൈ), പഞ്ചമി ഹരികൃഷ്ണൻ, ഡോ അനിത കൃഷ്ണൻ. സഹോദരങ്ങൾ: സി വി ത്രിവിക്രമൻ (വയലാർ രാമവർമ മെമോറിയൽ ട്രസ്റ്റ് സെക്രട്ടറി), ഡോ രാധാ ഹരിലാൽ, പരേതയായ രാജലക്ഷ്മി, അംബികാ ദേവി, ഉഷ എസ് നായർ. നടി മാല പാർവതി സഹോദര പുത്രിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP