Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരുഷന്മാർ അടക്കിവാണ കഥകളി രംഗത്ത് ആദ്യകാലത്തെ സ്ത്രീസാന്നിധ്യമായി കടന്നു വന്ന കലാകാരി; പൂതനാ മോക്ഷത്തിലെ ലളിതപൂതനയായി അരങ്ങേറിയ ശേഷം ആടിതീർത്തത് ദേവയാനി, ദമയന്തി, ഉർവശി തുടങ്ങി നിരവധി വേഷങ്ങൾ; കൈവെക്കാതിരുന്നത് ചുവന്നതാടിയിൽ മാത്രം; ഇന്നലെ രാത്രി വിടപറഞ്ഞ ചവറ പാറുക്കുട്ടി കഥകളി രംഗത്തെ പകരംവെക്കാനില്ലാത്ത സ്ത്രീസാന്നിധ്യം

പുരുഷന്മാർ അടക്കിവാണ കഥകളി രംഗത്ത് ആദ്യകാലത്തെ സ്ത്രീസാന്നിധ്യമായി കടന്നു വന്ന കലാകാരി; പൂതനാ മോക്ഷത്തിലെ ലളിതപൂതനയായി അരങ്ങേറിയ ശേഷം ആടിതീർത്തത് ദേവയാനി, ദമയന്തി, ഉർവശി തുടങ്ങി നിരവധി വേഷങ്ങൾ; കൈവെക്കാതിരുന്നത് ചുവന്നതാടിയിൽ മാത്രം; ഇന്നലെ രാത്രി വിടപറഞ്ഞ ചവറ പാറുക്കുട്ടി കഥകളി രംഗത്തെ പകരംവെക്കാനില്ലാത്ത സ്ത്രീസാന്നിധ്യം

മറുനാടൻ മലയാളി ബ്യൂറോ

ചവറ: പുരുഷന്മാർ അടക്കിവാണ കഥകളി രംഗത്തേക്ക് ധൈര്യസമേതം കടന്നുവരികയും ആ കലാരൂപത്തിലെ എണ്ണപ്പെട്ട കലാകാരിയായി മാറുകയും ചെയ്ത വ്യക്തിത്വമാണ് വ്യാഴാഴ്‌ച്ച രാത്രി അന്തരിച്ച ചവറ പാറുക്കുട്ടി(76)യുടേത്. കഥകളിയിലെ സ്ത്രീസാന്നിധ്യമായി അരങ്ങുകളിൽ നിറഞ്ഞുനിന്ന അവരുടെ അന്ത്യം വാർധക്യസഹജമായ അസുഖം മൂലം ചികിത്സയിൽ കഴിയവേയായിരുന്നു. ഭൗതികശരീരം ചവറയിലുള്ള നാട്യധർമിയിൽ ഇന്ന് പൊതുദർശനത്തിന് വെക്കും.

ചവറ ചെക്കാട്ടുകിഴക്കതിൽ എൻ. ശങ്കരൻ ആചാരിയുടെയും നാണിയമ്മയുടെയും മകളായി 1943 ഫെബ്രുവരി 21നാണ് ജനിച്ചത്. കഥകളിരംഗത്ത് സ്ത്രീകൾ കടന്നുവരാൻ അറച്ചുനിന്ന കാലഘട്ടത്തിൽ ആദ്യമായി ആ രംഗത്തേക്ക് വന്ന കലാകാരിയായിരുന്നു അവർ. സ്‌കൂൾ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു.

മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴിൽ തുടങ്ങിവെച്ച പഠനത്തിനിടെ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ പൂതനാമോക്ഷത്തിലെ ലളിതപൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തിൽ ചേർന്ന് വിവിധ സ്ത്രീവേഷങ്ങൾ ചെയ്തു. ഒപ്പം പോരുവഴി ഗോപാലപ്പിള്ളയാശാനിൽ നിന്ന് കൂടുതൽ വേഷങ്ങൾ പരിശീലിച്ചു.

കഥകളിയിലെ ചുവന്നതാടി ഒഴികെ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. ദേവയാനി, ദമയന്തി, പൂതനലളിത, ഉർവശി, കിർമീരവധം ലളിത, മലയത്തി, സതി, കുന്തി, പ്രഹ്ലാദൻ, കൃഷ്ണൻ, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങിയ വേഷങ്ങൾ കെട്ടിയിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട വേഷം കച-ദേവയാനിയായിരുന്നു.

സ്ത്രീവേഷങ്ങൾ കൂടാതെ പുരുഷ വേഷങ്ങളും പാറുക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്. 2008-ലെ മാതൃഭൂമി ഗൃഹലക്ഷ്മി അവാർഡ്, കേരള കലാമണ്ഡലം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അരങ്ങിൽ 50 വർഷം പൂർത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി 'ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപർവം' എന്ന ഡോക്യൂമെന്ററി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. മകൾ കലാമണ്ഡലം ധന്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP