Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എസ്എഫ്‌ഐയുടെ തീപ്പൊരി മുഖമായി രാഷ്ട്രീയത്തിൽ തിളങ്ങി; പാർട്ടിയുമായി വഴക്കിട്ട് സിഎംപിയിൽ ചേർന്നെങ്കിലും റെഡ് ക്രോസിന്റെ ചെയർമാനായി പൊതു പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു; രോഗിക്കിടക്കയിൽ നിന്നും എണീറ്റു പലതവണ കർമ്മപദത്തിൽ വിപ്ലവം കുറിച്ചു; സുനിൽ സി കുര്യന്റെ മരണത്തിൽ കണ്ണീർ വാർത്തു പ്രശസ്ത നർത്തകി കൂടിയായ ഭാര്യ നീന പ്രസാദും

എസ്എഫ്‌ഐയുടെ തീപ്പൊരി മുഖമായി രാഷ്ട്രീയത്തിൽ തിളങ്ങി; പാർട്ടിയുമായി വഴക്കിട്ട് സിഎംപിയിൽ ചേർന്നെങ്കിലും റെഡ് ക്രോസിന്റെ ചെയർമാനായി പൊതു പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു; രോഗിക്കിടക്കയിൽ നിന്നും എണീറ്റു പലതവണ കർമ്മപദത്തിൽ വിപ്ലവം കുറിച്ചു; സുനിൽ സി കുര്യന്റെ മരണത്തിൽ കണ്ണീർ വാർത്തു പ്രശസ്ത നർത്തകി കൂടിയായ ഭാര്യ നീന പ്രസാദും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരുകാലത്ത് എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായി രാഷ്ട്രീയത്തിൽ തിളങ്ങിയ വ്യക്തിത്വമായിരുന്ന ഇന്നലെ അന്തരിച്ച സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന സുനിൽ സി കുര്യൻ. റെഡ്ക്രോസ് കേരളം ഘടകം ചെയർമാൻ പദവി വഹിച്ചിരുന്ന അദ്ദേഹം എസ്എഫ്‌ഐ രാഷ്ട്രീയത്തിലെ തിളങ്ങുന്ന മുഖമായിരുന്നു. സിപിഎമ്മിൽ നിന്നും പുറത്തുപോയില്ലെങ്കിൽ ഒരുപക്ഷേ ഇപ്പോൾ എംഎൽഎ സ്ഥാനമോ മറ്റോ അലങ്കരിക്കേണ്ട വ്യക്തി.

12-ാം വയസിൽ എസ്.എഫ്.ഐയിലൂടെ സജീവരാഷ്ട്രീയത്തിലെത്തിയ സുനിൽ സി.കുര്യൻ 1990ൽ യൂണിവേഴ്സിറ്റി കോളേജ് ചെയർമാനും 1992ൽ കേരള സർവകലാശാല യൂണിയൻ ചെയർമാനുമായും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. പിൽക്കാലത്ത് ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച സുനിൽ സി. കുര്യൻ പിന്നീട് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം നിന്നു. 2018 മേയിലാണ് സി.എംപിയിൽ ചേർന്നത്.

അതേസമയം റെഡ് ക്രോസിലായരുന്നു കൂടുതൽ പ്രവർത്തിച്ചത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ തുടർചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്ന് ശനിയാഴ്ച രാവിലെ മുതൽ ആരോഗ്യനില മോശമായിരുന്നു. രാത്രി 10.45-നാണ് അന്ത്യം സംഭവിച്ചത്.

കേരളം പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ റെഡ്‌ക്രോസിനെ രംഗത്തിറക്കി തന്നാൽ ആവും വിധം സഹായങ്ങൾ ചെയ്യാൻ സുനിൽ സി കുര്യന് സാധിച്ചിരുന്നു. സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളുടെ പുനഃനിർമ്മാണത്തിനായി റെഡ്‌ക്രോസ് ധനസഹായം സംഘടിപ്പിക്കാൻ അടക്കം മുന്നിൽ സുനിൽ സി കുര്യൻ മുന്നിൽ നിന്നിരുന്നു. ഖത്തർ റെഡ് ക്രസന്റിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം ഈ പരിശ്രമം നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായി പദ്ധതി തന്നെ റെഡ് ക്രോസ് തയ്യാറാക്കിയിരുന്നു.

രോഗക്കിടക്കയിൽ ആയ ഘട്ടത്തിലും പൊതുപ്രവർത്തന രംഗത്ത് സജീവമാകാൻ ആഗ്രഹിച്ചിരുന്നു അദ്ദേഹം. ഇച്ഛാശക്തികൊണ്ട് രോഗക്കിടക്കയിൽ നിന്നും ജീവിതത്തിലേക്ക് പൊരുതിക്കയറിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പ്രമുഖ നർത്തകി ഡോ. നീനാ പ്രസാദാണ് ഭാര്യ. മകൻ : ബെവിൻ കുര്യൻ.

അപ്രതീക്ഷിമായി സുനിൽ സി കുര്യന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഞെട്ടലിലാണ്. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ 11 വരെ മുറിഞ്ഞപാലത്തുള്ള വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. ശവസംസ്‌കാരം കോട്ടയം പേരൂർ യാക്കോബായ പള്ളി സെമിത്തേരിയിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചിന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP