Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ചികിത്സക്കിടെ ഏഴു വയസുകാരി മരിച്ചത് അനൂപ് കൃഷ്ണയെ അത്രമേൽ ഉലച്ചു; ചികിത്സപ്പിഴവ് ആരോപിച്ചുള്ള പൊലീസ് പരാതിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങളും കൂടിയായപ്പോൾ തീർത്തും അസ്വസ്ഥനായി; തന്റെ മകന്റെ പ്രായമുള്ള കുഞ്ഞിന്റെ ജീവൻ നഷ്ടമായതിന് ചുമരിൽ രക്തം കൊണ്ട് 'സോറി' എന്നെഴുതി സ്വന്തം ജീവൻ സമർപ്പിച്ചു കടുംപ്രായശ്ചിത്തം; ഏഴു വർഷത്തെ അനുഭവസമ്പത്തുള്ള ഡോക്ടർ അനൂപ് ജീവനൊടുക്കിയതിന്റെ നടുക്കം മാറാതെ സഹപ്രവർത്തകർ

ചികിത്സക്കിടെ ഏഴു വയസുകാരി മരിച്ചത് അനൂപ് കൃഷ്ണയെ അത്രമേൽ ഉലച്ചു; ചികിത്സപ്പിഴവ് ആരോപിച്ചുള്ള പൊലീസ് പരാതിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങളും കൂടിയായപ്പോൾ തീർത്തും അസ്വസ്ഥനായി; തന്റെ മകന്റെ പ്രായമുള്ള കുഞ്ഞിന്റെ ജീവൻ നഷ്ടമായതിന് ചുമരിൽ രക്തം കൊണ്ട് 'സോറി' എന്നെഴുതി സ്വന്തം ജീവൻ സമർപ്പിച്ചു കടുംപ്രായശ്ചിത്തം; ഏഴു വർഷത്തെ അനുഭവസമ്പത്തുള്ള ഡോക്ടർ അനൂപ് ജീവനൊടുക്കിയതിന്റെ നടുക്കം മാറാതെ സഹപ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം കടപ്പാക്കടയ്ക്കു സമീപത്തുള്ള അനൂപ് ഓർത്തോ കെയർ ആശുപത്രിയിലെ ഡോ.അനൂപ് കൃഷ്ണ(35) ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം മാറാതെ സുഹൃത്തുക്കളും ബന്ധുക്കളും. ഏഴു വസുള്ള മകനാണ് ഡോ. അനൂപിനുള്ളത്. തന്റെ മകന്റെ അതേ പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ തന്റെ ആശുപത്രിക്കെതിരെ ആരോപണങ്ങൾ ഉയർന്നത് വലിയ തോതിൽ ഉലച്ചിരുന്നു. ഹൃദയസ്തംഭനം മൂലമായിരുന്നു ഏഴു വകയസുള്ള കുഞ്ഞ് മരിക്കാൻ ഇടയാക്കിയത്. ഇതിന്റെ അന്വേഷണം നടക്കവേയാണ് ഡോ. അനൂപ് ആത്മഹത്യ ചെയത്ത.

കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ശുചിമുറിയുടെ ചുമരിൽ രക്തം കൊണ്ട് 'സോറി' എന്നെഴുതിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്നു നടത്തി.

കഴിഞ്ഞ 23ന് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കാലിന്റെ വളവ് മാറ്റാൻ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടർന്നു മരിച്ച സംഭവമുണ്ടായിരുന്നു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ പൊലീസിനു പരാതി നൽകിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണു ഡോക്ടറുടെ മരണം. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളിൽ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു.

അനൂപിന്റെ ഓർത്തോ ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന്  ആരോപണം ഉയർന്നിരുന്നു. പിന്നാലെയാണ് ആത്മഹത്യ ചെയ്തത് എന്ന വിവരമാണ് പുറത്തുവന്നത്. എഴുകോൺ സ്വദേശികളായ സജീവ് കുമാർ- വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ ഇക്കഴിഞ്ഞ ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ശസ്ത്രക്രിയ നടത്തിയാൽ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ രക്ഷിതാക്കളോട് പറഞ്ഞു. വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാൽ പലിശയ്ക്കും കടം വാങ്ങിയും ശസ്ത്രക്രിയയ്ക്ക് തുക അടച്ചു. ഇരുപത്തിമൂന്നിന് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം, ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായിയെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു.

രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും കൂടുതൽ സൗകര്യങ്ങൾ ഉള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ മാതാപിതാക്കളെ അറിയിച്ചു. ഇതേതുടർന്ന് ഉടൻ തന്നെ കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിലും അനസ്‌തേഷ്യ നൽകിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് സ്വകാര്യ ആശുപത്രിക്കു മുന്നിൽ വീട്ടുകാർ പ്രതിഷേധിച്ചു.

മൃതദേഹവുമായി എത്തിയ ആബുലൻസ് ആശുപത്രി എത്തും മുൻപ് പൊലീസ് തടഞ്ഞിരുന്നു. കുട്ടി മരിച്ചത് അനസ്‌തേഷ്യ നൽകിയതിലെ പിഴവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അനൂപ് കൃഷ്ണയാണ് ആശുപത്രിയിലെ പ്രധാന സർജൻ. എന്നാൽ, അനസ്‌തേഷ്യ വിഭാഗം കൈകാര്യം ചെയ്തിരുന്നത് തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടറായിരുന്നു. എന്നാൽ, ആശുപത്രി ഉടമ എന്ന നിലയിൽ കുട്ടിയുടെ മരണവും അതേ തുടർന്നുണ്ടായ വിവാദങ്ങളും അനൂപിന് വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയായിരുന്നു.

കഴിഞ്ഞ 7 വർഷത്തിലധികമായി പ്രവർത്തന പാരമ്പര്യമുള്ള ആശുപത്രിയാണ് അനൂപ് ഓർത്തോ കെയർ. ആയിരത്തോളം ശസ്ത്രക്രിയകൾ ഇവിടെ നടന്നിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് ഇത്തരം ഒരു ചികിത്സാ പിഴവ് ഉണ്ടാകുന്നത്. അതിന്റെ മാനസിക സമ്മർദ്ദത്തിലായിരുന്നു ഡോക്ടർ എന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. ശ്രദ്ധേയനായ ഒരു ഓർത്തോ സർജനായി പേരെടുത്ത ഡോ. അനൂപ് ഇത്തരമൊരു അന്ത്യം അർഹിച്ചിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സർജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആർത്തി കൊണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹൃദയത്തിന് തകരാർ ഉണ്ടായിരുന്ന ആ കുട്ടിയെ നിരവധി ആശുപത്രികൾ കയ്യൊഴിഞ്ഞപ്പോഴും അവരുടെ ദൈന്യത കണ്ടറിഞ്ഞ്, മുതിർന്ന് കഴിഞ്ഞാൽ ഇത്തരം സർജറി വേണ്ടത്ര ഫലവത്താകില്ല എന്നതും കണക്കിലെടുത്ത് അദ്ദേഹം എടുത്ത തീരുമാനത്തിന് പിന്തുണയാകാൻ അനസ്‌തെറ്റിസ്റ്റ് കൂടെയായ സഹധർമ്മിണിയും കൂടെയുണ്ടായിരുന്നു. പക്ഷേ ഓപ്പറേഷന് ശേഷം വെൻട്രിക്കുലാർ ഫെബ്രുില്ലേഷൻ എന്ന ഹൃദയത്തിന്റെ മിടിപ്പിലുണ്ടാകുന്ന അനിയന്ത്രിതമായ താളം തെറ്റലും ഹൃദയസ്തംഭനവും നിമിത്തം ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറുടെ രക്തത്തിന് വേണ്ടി ദാഹിച്ചവർ അത് നേടിയെന്നും സുനിൽ പി.കെ ഫേസ്‌ബുക്കിൽ കുറിച്ചു. ഡോക്ടറായ അർച്ചനായാണ് അനൂപിന്റെ ഭാര്യ. മകൻ: കിത്തു (7).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP