Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഏർണസ്റ്റ് ആൻഡ് യംഗിലെ മിടുമിടുക്കി; ജോലി കഴിഞ്ഞ് മടങ്ങവേ സ്‌കൂട്ടർ തെന്നിമറിഞ്ഞത് എതിരെ വന്ന വാഹനം കണ്ട് ബ്രേക്കിട്ടത്; ഐടി പ്രൊഫഷണലിന്റെ മരണത്തിൽ വിങ്ങി പൊട്ടി ടെക്‌നോപാർക്ക്; റീനു എൽസ രഞ്ജിത്തിന് നാടിന്റേയും സുഹൃത്തുക്കളുടേയും കണ്ണീരിൽ കുതിർന്ന അശ്രുപൂജ

ഏർണസ്റ്റ് ആൻഡ് യംഗിലെ മിടുമിടുക്കി; ജോലി കഴിഞ്ഞ് മടങ്ങവേ സ്‌കൂട്ടർ തെന്നിമറിഞ്ഞത് എതിരെ വന്ന വാഹനം കണ്ട് ബ്രേക്കിട്ടത്; ഐടി പ്രൊഫഷണലിന്റെ മരണത്തിൽ വിങ്ങി പൊട്ടി ടെക്‌നോപാർക്ക്; റീനു എൽസ രഞ്ജിത്തിന് നാടിന്റേയും സുഹൃത്തുക്കളുടേയും കണ്ണീരിൽ കുതിർന്ന അശ്രുപൂജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റീനു എൽസ രഞ്ജിത്തിനു (24) ടെക്‌നോപാർക്ക് ജീവനക്കാരുടെ കണ്ണീരിൽ കുതിർന്ന അശ്രുപൂജ. ടെക്‌നോ പാർക്കിലെ ഏർണസ്റ്റ് ആൻഡ് യംഗിലെ ജീവനക്കാരിയാണ് റീനു. ജോലി കഴിഞ്ഞു സുഹൃത്തിനൊപ്പം പോകവേ സ്‌കൂട്ടർ തെന്നിമറിഞ്ഞുള്ള അപകടത്തിൽ പരുക്കേറ്റാണ് റീനുവിന്റെ മരണം.

സ്‌കൂട്ടർ ഓടിച്ചിരുന്ന അബിലാ തോമസിന് അപകടത്തിൽ പരുക്കേറ്റപ്പോൾ റീനുവിനു അപകടത്തിൽ ബോധം നഷ്ടമായ നിലയിലായിരുന്നു. കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും റീനുവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെയാണ് റീനു കിംസ് ആശുപത്രിയിൽ വെച്ച് മരണമടയുന്നത്. സ്ഥാപനത്തിലെ ഏവരുടേയും പ്രിയങ്കരിയായിരുന്നു റീനു. അതുകൊണ്ട് തന്നെ റീനുവിന്റെ മരണം ടെക്‌നോപാർക്ക് ജീവനക്കാരെ ഉലച്ചിട്ടുണ്ട്.

ടെക്‌നോപാർക്കുമായി ബന്ധപ്പെട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിൽ റീനുവിനു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ തുടരെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നര വർഷം മുൻപാണ് കോട്ടയം സ്വദേശിനിയായ റീനു എർണസ്റ്റ് ആൻഡ് യംഗിൽ ഐടി പ്രൊഫഷണൽ ആയി ജോലിക്ക് കയറുന്നത്.

ജോലി കഴിഞ്ഞു പോകുമ്പോൾ തന്നെയാണ് മരണവും കടന്നു വന്നത്. ഹോസ്റ്റലിലേക്ക് പോകുന്ന വേളയിൽ എതിരെ വന്ന വാഹനം കണ്ടു ബ്രേക്കിട്ടപ്പോൾ സ്‌കൂട്ടർ തെന്നിമറയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ നിലയിലാണ് റീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു. വിദഗ്ദ ചികിത്സ ലഭ്യമാക്കിയെങ്കിലും ആശുപത്രിയിൽവെച്ച് മരണമടയുകയായിരുന്നു.

മരണത്തെ തുടർന്ന് മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് ഇന്നലെ തന്നെ കൊണ്ടുപോയിരുന്നു കോട്ടയം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇപ്പോൾ റീനുവിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുകയാണ്. എംആർഎഫ് ജീവനക്കാരനായ കോട്ടയം പള്ളം പറമ്പിൽ രഞ്ജിത്ത് മാത്യു കുര്യന്റെയും സിഎംഎസ് എൽപി സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ആയ ജിജി രഞ്ജിത്തിന്റെയും മകളാണ് റീനു. പ്ലസ് ട് വിദ്യാർത്ഥിയായ റൂയിസ് രഞ്ജിത്ത് ആണ് സഹോദരൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP