Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാസൽഖൈമ രാജകുടുംബാംഗം ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽഖാസിമി അന്തരിച്ചു; റാസൽഖൈമയിൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; അനുശോചനം രേഖപ്പെടുത്തി റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി

റാസൽഖൈമ രാജകുടുംബാംഗം ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽഖാസിമി അന്തരിച്ചു; റാസൽഖൈമയിൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; അനുശോചനം രേഖപ്പെടുത്തി റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി

മറുനാടൻ ഡെസ്‌ക്‌

റാസൽഖൈമ: റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്.80 വയസായിരുന്നു.ഷെയ്ഖ് ഹമദ്, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ അമ്മാവനായിരുന്നു.

ഷെയ്ഖ് സൗദ്, ഷെയ്ഖ് ഹമദിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. റാസൽഖൈമയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടുകയും ചെയ്യും. മയ്യത്ത് നമസ്‌കാരം നാളെ രാത്രി എട്ടിന് ഷെയ്ഖ് സായിദ് പള്ളിയിൽ നടക്കും. അൽ ഖവാസിം ശ്മശാനത്തിലാണ് കബറടക്കം.കുടുംബാംഗങ്ങൾ അൽ ദിയാഫ മജ് ലിസിൽ രാത്രി ഒൻപത് മുതൽ അർധരാത്രി 12 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയും മൂന്ന് ദിവസം അനുശോചനം സ്വീകരിക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP