Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനങ്ങളുടെ പൾസ് അറിയാവുന്ന രാഷ്ട്രീയ മാന്ത്രികൻ; മോദി തരംഗമല്ല സുനാമി തന്നെ വീശുമെന്ന് ആദ്യം പ്രവചിച്ച നേതാവ്; രാഷ്ട്രീയത്തിലെ കാലാവസ്ഥാ പ്രവചനക്കാരനെന്ന് ലാലു പ്രസാദ് യാദവ് വിശേഷിപ്പിച്ച ചാണക്യൻ; രാഷ്ട്രീയക്കാറ്റ് എങ്ങോട്ട് വീശിയടിക്കുമെന്ന ദൂരക്കാഴ്ചയിൽ കേന്ദ്രത്തിൽ ഏതുസർക്കാർ വന്നാലും മന്ത്രിയാവുന്ന കൗശലം; ബിഹാറിൽ മകൻ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിൽ എൽജെപി ഓളമുണ്ടാക്കുന്നതിനിടെ വിടവാങ്ങലും

ജനങ്ങളുടെ പൾസ് അറിയാവുന്ന രാഷ്ട്രീയ മാന്ത്രികൻ; മോദി തരംഗമല്ല സുനാമി തന്നെ വീശുമെന്ന് ആദ്യം പ്രവചിച്ച നേതാവ്; രാഷ്ട്രീയത്തിലെ കാലാവസ്ഥാ പ്രവചനക്കാരനെന്ന് ലാലു പ്രസാദ് യാദവ് വിശേഷിപ്പിച്ച ചാണക്യൻ; രാഷ്ട്രീയക്കാറ്റ് എങ്ങോട്ട് വീശിയടിക്കുമെന്ന ദൂരക്കാഴ്ചയിൽ കേന്ദ്രത്തിൽ ഏതുസർക്കാർ വന്നാലും മന്ത്രിയാവുന്ന കൗശലം; ബിഹാറിൽ മകൻ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിൽ എൽജെപി ഓളമുണ്ടാക്കുന്നതിനിടെ വിടവാങ്ങലും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: 'ഹം തോ പഹലേ സേ കഹ് രഹാ ദി കി എൻഡിഎ സഭി 40 സീറ്റ്‌സ് ജീത് സക്ത ഹെയ്. ആപ് ഹി ലോഗ് നഹി മാൻ രഹേ ദി'. 2019 ജൂൺ 6 ന് രാം വിലാസ് പാസ്വ ാൻ മാധ്യമപ്രവർത്തകരോട് അഭിമാനത്തോടെ പറഞ്ഞു. രാഷ്ട്രീയക്കാറ്റ് എങ്ങോട്ട് വീശുമെന്ന് അറിയാവുന്ന ചാണക്യൻ. അതായിരുന്നു പാസ്വാൻ.

കാലാവസ്ഥ പ്രവചിക്കുന്ന ആളല്ല പക്ഷേ ജനങ്ങളുടെ പൾസ് അറിയാവുന്നതുകൊണ്ട് തന്നെ താൻ പ്രവചിക്കുന്നത് സംഭവിക്കുമെന്ന് രാം വിലാസ് പാസ്വാൻ അന്ന് പറഞ്ഞു. ബീഹാറിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും എൻഡിഎ വിജയിക്കുമന്ന് താൻ പ്രവചിച്ചിരുന്നതായി തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് പിന്നാലെ രാം വിലാസ് പാസ്വാൻ പറഞ്ഞു. പാസ്വാന്റെപ്രവചനം ഏറെക്കുറെ ശരിയായെന്ന് തന്നെ പറയാം. ബീഹാറിൽ 39 മണ്ഡലങ്ങളിലും എൻഡിഎ വിജയക്കൊടി പാറിച്ചു. എൻഡിഎ മുന്നണിയുടെ സഖ്യകക്ഷികളിലൊന്നായ ലോക് ജനശക്തിയാകട്ടെ മത്സരിച്ച ആറുസീറ്റുകളിലും വിജയിച്ചു.

കാലാവസ്ഥാ പ്രവചനക്കാരനെന്ന് ലാലു

മോദി തരംഗമല്ല മോദി സുനാമി തന്നെ വീശിയടിക്കുമെന്ന് ആദ്യമായി അവകാശപ്പെട്ടവരിൽ ഒരാളാണ് താൻ, അത് അങ്ങനെ തന്നെ സംഭവിച്ചെന്നും രാം വിലാസ് പാസ്വാൻ പറഞ്ഞു. രാഷ്ട്രീയത്തിലെ കാലാവസ്ഥാ പ്രവചനക്കാരനാണ് പാസ്വാനെന്നാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറയാറുണ്്. ഇങ്ങനെ രാഷ്ട്രീയക്കാറ്റ് എങ്ങോട്ട് വീശുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ കേന്ദ്രത്തിൽ ഏത് സർക്കാർ വന്നാലും രാം വിലാസ് പാസ്വാൻ മന്ത്രിയായിരിക്കും. 1989 മുതൽ ഇന്നുവരെ അധികാരത്തിൽ വന്ന എട്ട് കേന്ദ്രമന്ത്രിസഭകളിൽ ആറ് പ്രധാനമന്ത്രിമാരുടെ കീഴിൽ രാം വിലാസ് പാസ്വാൻ അംഗമായിരുന്നു. വിശ്വാനാഥ് പ്രതാപ് സിങ് (198990), എച്ച് ഡി ഗേവഗൗഡ & ഐകെ ഗുജ്‌റാൾ (199698), അടൽ ബിഹാരി വാജ്പയി (19992004), മന്മോഹൻ സിങ് (20042009) നരേന്ദ്ര മോദി സർക്കാർ തുടങ്ങി എല്ലാ കേന്ദ്ര മന്ത്രിസഭകളിലും പാസ്വാൻ അംഗമാണ്. ഇതിൽ ഏറ്റവും രസകരമായ കാര്യം എന്താണെന്ന് വച്ചാൽ അദ്ദേഹം നേതൃത്വം നൽകുന്ന ലോക് ജനശക്തി പാർട്ടി ഒരിക്കൽ പോലും ലോക്‌സഭ തെരഞ്ഞെടുപ്പിൽ രണ്ടക്കം തികച്ച് കണ്ടിട്ടില്ല.

കഴിഞ്ഞ 32 വർഷത്തിനിടയ്ക്ക് ഒരുവട്ടം മാത്രമാണ് പാസ്വാന് കേന്ദ്രമന്ത്രിയാകാൻ കഴിയാതെ പോയത്. 2009 - 2014 കാലഘട്ടത്തിലെ രണ്ടാം യു പി എ സർക്കാരിൽ പാസ്വാന് മന്ത്രിയാകാൻ കഴിയില്ല. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ ആയപ്പോഴേക്കും പാസ്വാൻ രാഷ്ട്രീയ ജനതാ ദളിന്റെ ലാലു പ്രസാദ് യാദവുമായി സഖ്യത്തിന് ശ്രമിച്ചു. അദ്ദേഹത്തിന് ഹാജിപുർ നഷ്ടമായെന്ന് മാത്രമല്ല രാജ്യസഭയിൽ എത്തിയെങ്കിലും പരിഗണിക്കാൻ കോൺഗ്രസ് തയ്യാറായില്ല. ഇത് വലിയ ആയാസമില്ലാതെ എൻ ഡി എ സഖ്യത്തിലേക്ക് എത്താൻ കഴിഞ്ഞു.

വാജ്‌പേയി സർക്കാരിൽ അംഗമായിരുന്ന രാം വിലാസ് പാസ്വാൻ 2002ൽ ഗുജറാത്ത് കലാപത്തെ തുടർന്ന് വാജ്‌പേയി സർക്കാരിൽ നിന്ന് രാജിവെച്ചിരുന്നു. ഈ രാജി പാസ്വാനെ കോൺഗ്രസിന്റെ സുഹൃത്താക്കി. 2004ലെ തെരഞ്ഞെടുപ്പിൽ യു പി എയ്ക്ക് ഒപ്പം നിൽക്കുകയും തെരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രായാകുകയും ചെയ്തു. ഇത്രയും കാലത്തിനിടയ്ക്ക് റെയിൽവേ, കമ്യൂണിക്കേഷൻസ് ആൻഡ് ഐ ടി, ഖനനം, കെമിക്കൽസ്, രാസവള, ഉപഭോക്തൃ കാര്യ വകുപ്പുകളിൽ അദ്ദേഹം മന്ത്രിയായി.

1977ൽ പതിനൊന്നാം ലോക്‌സഭയിലാണ് രാം വിലാസ് പാസ്വാൻ ഹാജിപുരിൽ നിന്ന് ആദ്യമായി എത്തിയത്. ഒമ്പത് തവണയാണ് ഈ സീറ്റിൽ നിന്ന് രാം വിലാസ് പാസ്വാൻ വിജയിച്ചത്. 1977ലെ തെരഞ്ഞെടുപ്പ് വിജയം രാം വിലാസ് പാസ്വാന് ഗിന്നസ് ബുക്കിൽ സ്ഥാനം നേടി കൊടുത്തു. ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത് ആയിരുന്നു കാരണം. 2014ലും 200,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു രാം വിലാസ് പാസ്വാന്റെ വിജയം. രണ്ടുതവണ മാത്രമാണ് ഹാജിപുർ മണ്ഡലത്തിൽ രാം വിലാസ് പാസ്വാൻ പരാജയപ്പെട്ടത്. 1984ൽ ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ആയിരുന്നു ഒരു തോൽവി. രണ്ടാമത്തേത് 2009ൽ ആയിരുന്നു. ലാലു പ്രസാദ് യാദവുമായി സഖ്യത്തിൽ ഏർപ്പെട്ടപ്പോൾ ആയിരുന്നു അത്.

എന്നാൽ, കഴിഞ്ഞ തവണ രാംവിലാസ് പാസ്വാൻ മത്സരിച്ചില്ല. സഹോദരൻ പശുപതി പരസിനെ മത്സരിപ്പിച്ച അദ്ദേഹം സഹോദരന് ഉജ്ജ്വലവിജയവും സമ്മാനിച്ചു. കഴിഞ്ഞ 32 വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിനിടയിൽ പാസ്വാൻ മത്സരിക്കാത്ത ഒരേയൊരു തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. മൂന്ന് കുടുംബാംഗങ്ങളെയാണ് ഇത്തവണ പാസ്വാൻ കളത്തിലിറക്കിയത്. മൂന്നുപേരും ജയിച്ചു. രാജ്യസഭയിലൂടെ പാസ്വാനും പാർലമെന്റിൽ എത്തി മന്ത്രിയായി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP