Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ചിരഞ്ജീവിയുടെ ഇടനെഞ്ചിൽ തലചേർത്ത് കരച്ചിൽ; മരവിച്ച തിരുനെറ്റിയിൽ അവസാന ചുംബനവും; പ്രിയതമന്റെ സംസ്‌കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് മേഘ്‌ന; കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞ് പോകുന്ന കാഴ്ചയും; സംസ്‌കാര ചടങ്ങുകൾ നടന്നത് ലോക്ക് ഡൗൺ പ്രോട്ടോക്കോളുകൾ പാലിച്ച്; അർദ്ധരാത്രി മുതൽ മൃതദേഹത്തിനരികെ യാഷും നടൻ അർജുനും; പൃഥ്വിരാജടക്കമുള്ള താരങ്ങൾ അനുശോചനം രേഖപ്പെടുത്തി; തെന്നിന്ത്യൻ യുവതാരം ചിരഞ്ജീവി സെർജയുടെ അന്ത്യയാത്രയപ്പ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു:കന്നടയിലെ യുവ താരവും നടി മേഘ്‌ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജയ്ക്ക് കണ്ണീരോടെ വിട നൽകി തെന്നിന്ത്യൻ സിനാമാ പ്രേക്ഷകർ. ഇന്നലെ ബെംഗലുരുവിൽ കനകാപൂര റോഡിൽ ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവിന്റെ ഫാം ഹൗസിൽ നടന്ന ശവസംസ്‌കാര കർമ്മങ്ങളോടെയാണ് മൃതദേഹം സംസ്‌കാരിച്ചത്. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ശവസംസ്‌കാര ചടങ്ങുകളും അരങ്ങേറിയത്. ചിരഞ്ജീവിക്ക് അന്ത്യയാത്ര നൽകാൻ കന്നഡ സൂപ്പർസ്റ്റാർ യാഷ് മുതൽ പല പ്രമുഖ താരങ്ങളും എത്തിയിരുന്നു. ഒരു കുടംുബത്തെ അംഗത്തിനെ പോലെ നിന്നാണ് മൃതദേഹത്തിനടുത്ത് യഷ് സമയങ്ങൾ ചിലവഴിച്ചത്.

മേഘ്‌നയെ ആശ്വസിപ്പിക്കുന്നതായിരുന്നു വേദന നിറഞ്ഞ ദൗത്യം. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വരാൻ കാത്തിരിക്കുമ്പോഴാണ് മരണം ചിരഞ്ജീവിയെ കവർന്നെടുത്തത്. ചിരഞ്ജീവിക്ക് അന്ത്യയാത്ര നൽകാനായെത്തിയവർ ഭാര്യ മേഘ്‌നയുടേയും ബന്ധുക്കളുടേയും അതീവ ദുഃഖത്തിനുമുമ്പിൽ അവരെ ആശ്വസിപ്പിക്കാനാകാതെ കുഴങ്ങുന്ന നിമിഷങ്ങളായിരുന്നു. കണ്ണീരോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച മേഘ്ന കരഞ്ഞപ്പോൾ ഒപ്പം നിന്നവർക്കും സങ്കടം അടക്കാനായില്ല. നാലുമാസം ഗർഭിണിയാണ് മേഘ്‌ന.

കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുമ്പോഴാണ് സർജയുടെ മരണം.കന്നഡ നടനും നടി മേഘ്ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യയാത്ര. ചിരഞ്ജീവി സർജയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മലയാള സിനിമാ താരങ്ങൾ രംഗത്തെത്തി.
 പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നസ്രിയ, ജയസൂര്യ, ശ്വേത മേനോൻ, അംബിക തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിതമായ ഈ മരണവാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്.

മേഘ്‌നയ്ക്കും കുടുംബത്തിനും ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായി എന്നായിരുന്നു നസ്രിയയുടെ പ്രതികരണം.മേഘ്‌നയ്ക്ക് ഉണ്ടായ നഷ്ടത്തിൽ വാക്കുകൾ ഇല്ലെന്നായിരുന്നു ശ്വേത മേനോൻ പറഞ്ഞത്. പ്രാർത്ഥനയിൽ എപ്പോഴും കൂടെ ഉണ്ടാകുമെന്നും ശ്വേത പറയുന്നു.ഹൃദയസ്തംഭനം മൂലം ബംഗളൂരുവിൽ വച്ചാണ് ചിരഞ്ജീവി സർജ മരണമടഞ്ഞത്. നടൻ അർജുൻ സർജയുടെ ബന്ധു കൂടിയായ ചിരഞ്ജീവി ഇരുപത്തിരണ്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

2018ലായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം. മലയാളത്തിൽ ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മേഘ്‌ന മെമ്മറീസ് എന്ന ചിത്രത്തിൽ പൃഥ്വിയുടെ നായികയായും അഭിനയിച്ചിരുന്നു. ജയസൂര്യ, അനൂപ് മേനോൻ, ഫഹദ് ഫാസിൽ ആസിഫ് അലി തുടങ്ങിയവർക്കൊപ്പവും മേഘ്‌ന സ്‌ക്രീനിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം മൂലമായിരുന്നു 39കാരനായ ചിരഞ്ജീവി സർജ്ജയുടെ വിയോഗം. കന്നഡയിലെ അറിയപ്പെടുന്ന താരമാണ്.. കടിഞ്ഞൂൽ കണ്മണിക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ഭർത്താവിന്റെ ആകസ്മിക നിര്യാണം. മേഘ്ന മൂന്നു മാസം ഗർഭിണിയാണ്. 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. മെയ്2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വച്ചും വിവാഹച്ചടങ്ങുകൾ ഉണ്ടായിരുന്നു.

തെന്നിന്ത്യയൊട്ടാകെ ഏറ്റെടുത്ത വിവാഹ ആഘോഷവും താരസാന്നിധ്യവുമായിരുന്നു മേഘ്‌ന രാജ് നടൻ ചിരഞ്ജീവി സർജ വിവാഹത്തിനുണ്ടായിരുന്നത്.

മാതൃസഹോദരൻ കൂടിയായ തമിഴ് നടൻ അർജുൻ, സുമലത തുടങ്ങി താരങ്ങളുടെ നിറഞ്ഞ സാന്നിധ്യമായിരുന്നു നടി മേഘ്‌നയുടെ വിവാഹത്തിൽ കണ്ടിരുന്നത്. യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച മേഘ്‌ന രാജിന്റെ രണ്ടാം വിവാഹ വാർത്ത മലയാളികളും ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് ദാമ്പത്യ ബന്ധത്തിന് രണ്ട് വർഷത്തെ ആയുസ് മാത്രമുള്ളപ്പോഴാണ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം.

മൂന്ന് ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ചിരഞ്ജീവിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ ചികിത്സ കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.നടൻ അർജുന്റെ സഹോദരിയുടെ മകനാണ്. 2009 ൽ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും വിവാഹിതരായത്. 'ആട്ടഗര' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP