Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബസിലേക്ക് കയറിക്കൊണ്ടിരിക്കുമ്പോൾ ബസിനു പിന്നിൽ ലോറി ഇടിച്ചു; തെറിച്ചു വീണ ഷെൽമിയുടെ ദേഹത്ത് കൂടി ബസിന്റെ പിൻ ചക്രം കയറി ഇറങ്ങി; ഇന്നലെ അരൂരിൽ ദാരുണമായി കൊല്ലപ്പെട്ടതുകൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിലെ ഗർഭിണിയായ നഴ്‌സ്: കണ്ണീരൊഴുക്കി നഴ്‌സിങ് സമൂഹം

ബസിലേക്ക് കയറിക്കൊണ്ടിരിക്കുമ്പോൾ ബസിനു പിന്നിൽ ലോറി ഇടിച്ചു; തെറിച്ചു വീണ ഷെൽമിയുടെ ദേഹത്ത് കൂടി ബസിന്റെ പിൻ ചക്രം കയറി ഇറങ്ങി; ഇന്നലെ അരൂരിൽ ദാരുണമായി കൊല്ലപ്പെട്ടതുകൊച്ചി ലേക്ക്‌ഷോർ ആശുപത്രിയിലെ ഗർഭിണിയായ നഴ്‌സ്: കണ്ണീരൊഴുക്കി നഴ്‌സിങ് സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

അരൂർ: സ്വകാര്യ ബസിന്റെ പിൻചക്രം കയറി ഗർഭിണിയായ നഴ്‌സ് അതിദാരുണമായി കൊല്ലപ്പെട്ടു. ഭർത്താവ് നോക്കി നിൽക്കെ അഞ്ചു മാസം ഗർഭിണിയായ നഴ്‌സാണ് മരണത്തിന് കീഴടങ്ങിയത്. ലേക്ഷോർ ആശുപത്രിയിലെ നഴ്‌സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കൽ വീട്ടിൽ ഷെൽമി പൗലോസ് (33) ആണു മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാവിലെ ചന്തിരൂർ മേഴ്‌സി സ്‌കൂളിനു മുൻപിലായിരുന്നു അപകടം.

ജോലിക്കു പോകാനായി സ്വകാര്യ ബസിൽ കയറിക്കൊണ്ടിരിക്കുമ്പോൾ ബസിന്റെ പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചവിട്ടുപടി ഭാഗത്തു നിന്ന് ഷെൽമി റോഡരികിലേക്കു തെറിച്ചു വീണപ്പോൾ ബസിന്റെ പിൻചക്രം ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഷെൽമിയെ യാത്രയാക്കാൻ വന്ന ഭർത്താവ് സിനോജ് ഈ സമയം റോഡിന്റെ എതിർവശത്തുണ്ടായിരുന്നു.

ലേക്ക്‌ഷോർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ സ്റ്റാഫ് നഴ്‌സ് ആയിരുന്നു ഷെൽമി. എട്ടു വയസ്സും അഞ്ചു വയസ്സും പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് ഷെൽമിക്കുള്ളത്. ഏതാനും ആഴ്ചകൾക്കുള്ളഇൽ വൈറ്റിസ-ചേർത്തല ദേശിയപാതയിൽ വാഹനാപകടത്തിൽ മരണപ്പെടുന്ന രണ്ടാമത്തെ സ്റ്റാഫ് നഴ്‌സാണ് ഷെൽമി.

ലേക്ഷോർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് 6 വർഷം കഴിഞ്ഞു. ഭർത്താവിനൊപ്പം ചന്തിരൂരിൽ വാടക വീട്ടിലായിരുന്നു താമസം. മക്കൾ: സ്റ്റീവ്, സ്റ്റെഫിൻ. എരമല്ലൂരിൽ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്. ആന്ധ്രയിൽ നിന്നു ചെമ്മീൻ കയറ്റി വന്ന ലോറിയാണ് ബസിന്റെ പിന്നിൽ ഇടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP