Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

76 വർഷമായി ഭക്ഷണമോ വെള്ളമോ ഇല്ല; ജീവിച്ചത് പ്രാണവായു ശ്വസിച്ച്: ദേവിയുടെ അനുഗ്രഹത്താൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജീവിച്ച സന്യാസി പ്രഹ്ലാദ് ജാനി സമാധിയായി

76 വർഷമായി ഭക്ഷണമോ വെള്ളമോ ഇല്ല; ജീവിച്ചത് പ്രാണവായു ശ്വസിച്ച്: ദേവിയുടെ അനുഗ്രഹത്താൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ജീവിച്ച സന്യാസി പ്രഹ്ലാദ് ജാനി സമാധിയായി

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ദശാബ്ദങ്ങളായി ഭക്ഷണമോ വെള്ളമോ കഴിക്കാതെ പ്രാണവായു മാത്രം ശ്വസിച്ച് കഴിയുന്നെന്ന് അവകാശപ്പെട്ട ഇന്ത്യൻ സന്യാസി മരിച്ചു. 76 വർഷമായി പ്രാണവായു മാത്രം ശ്വസിച്ച് ജീവിച്ചുവരികയാണെന്ന് അവകാശപ്പെട്ട പ്രഹ്ലാദ് ജാനി എന്ന ചുൻരിവാലാ മാതാജി (90)യാണ് അന്തരിച്ചത്. ബനാസ്‌കാംഠയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാശ്രമത്തിലായിരുന്നു അന്ത്യം. നാളെ ജാനിക്ക് അവിടെ സമാധിയൊരുക്കുമെന്നു അനുയായികൾ അറിയിച്ചു.

നീളത്തിൽ താടിയും മുടിയും വളർത്തി ചുവന്ന സാരി ധരിച്ച് നീളമുള്ള മുക്കുത്തിയും ധരിച്ചാണ് സന്യാസി പ്രത്യക്ഷപ്പെട്ടിരുന്നത്. 1929ൽ ജനിച്ച അദ്ദേഹത്തിന് കുട്ടിക്കാലത്ത് ദേവിയുടെ അനുഗ്രഹം ലഭിച്ചെന്നും ഭക്ഷണമോ വെള്ളമോ കഴിക്കാതെ ജീവിക്കാനുള്ള അനുഗ്രഹം ലഭിച്ചെന്നുമാണ് അദ്ദേഹം പറയുന്നത്. ഗുജറാത്തിൽ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്. ഡോക്ടർമാരും ശാസ്ത്രജ്ഞരും ജാനിയെ പല പരിശോധനകൾക്കും വിധേയനാക്കിയിരുന്നു.

ചൊവ്വാഴ്ച അതിരാവിലെയാണ് ജാനി മരിച്ചത്. മൃതദേഹം അദ്ദേഹം താമസിച്ചരുന്ന അംബാജിയിലേക്ക് കൊണ്ടു പോകും. അവിടുത്തെ ആശ്രമത്തിലാവും സമാധി. മാതാജി എന്നാണ് ഇദ്ദേഹത്തെ ആരാധകർ വിളിച്ചിരുന്നത്. വ്യാഴാഴ്ചയാണ് സംസ്‌ക്കാരം. ഭക്ഷണമോ വെള്ള്ളമോ കഴിക്കാതെയാണ് താൻ ജീവിക്കുന്നതെന്ന് സന്യാസി അഭിപ്രായപ്പെടുന്നത്. എന്നാൽ ഒരാൾക്ക് ഭക്ഷണവും വെള്ളവുമില്ലാതെ ഒരുപാട് കാലം ജീവിക്കാനാവില്ലെന്നാണ് ഡോക്ടർമാർ പറയുന്നു. ജെയിനിന്റെ അവകാശവാദത്തിൽ തൽപരരായ മെഡിക്കൽ ടീം 2010ൽ അദ്ദേഹത്തെ പരിശോധിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ രണ്ടാഴ്ചയാണ് അദ്ദെഹത്തെ അഡ്‌മിറ്റ് ചെയ്ത് ഡോക്ടർമാർ നിരീക്ഷിച്ചത്. എന്നാൽ ഭക്ഷണമോ വെള്‌ലമോ കഴിക്കുന്നതായി ഡൊക്ടർമാർക്ക് കണ്ടെത്താൻ സാധിച്ചില്ല.

ആശുപത്രിയിൽ ഡോക്ടർമാർ അദ്ദേഹത്തെ കാമറ വഴി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ അവയവങ്ങളും ബ്രെയിനും ബ്ലഡ് വെസലും സ്‌കാൻ ചെയ്തു. ഹൃദയവും ശ്വാസകോശവും എല്ലാം പരിശോധനയ്ക്ക വിധേയമകാക്കി. എന്നാൽ അദ്ദേഹം ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നതായി പക്ഷേ കണ്ടെത്താനായില്ല. വെള്ളവുമായി അദ്ദേഹത്തിനുള്ള ആകെ ബന്ധം ഇടവിട്ട് കുളിക്കുന്നതും ഗാർഗിൾ ചെയ്യുന്നതുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP