Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

പരിവാർ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായത് മുകുന്ദേട്ടനെന്ന തലയെടുപ്പുള്ള നേതാവ്; പ്രതിസന്ധി നേരിട്ട സന്ദർഭങ്ങളിലൊക്കെ മഹാമേരു പോലെ മുൻപിൽ നിന്ന് ബിജെപിക്ക് ആത്മ ധൈര്യം നൽകിയ നേതാവ്; പിപി മുകുന്ദൻ പ്രകടിപ്പിച്ചത് അനുപമമായ ആജ്ഞാശക്തി

പരിവാർ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായത് മുകുന്ദേട്ടനെന്ന തലയെടുപ്പുള്ള നേതാവ്; പ്രതിസന്ധി നേരിട്ട സന്ദർഭങ്ങളിലൊക്കെ മഹാമേരു പോലെ മുൻപിൽ നിന്ന് ബിജെപിക്ക് ആത്മ ധൈര്യം നൽകിയ നേതാവ്; പിപി മുകുന്ദൻ പ്രകടിപ്പിച്ചത് അനുപമമായ ആജ്ഞാശക്തി

അനീഷ് കുമാർ

കണ്ണൂർ: പി.പി മുകുന്ദന്റെ വിയോഗത്തോടെ കേരളരാഷ്ട്രീയത്തിലെ അതികായകനായിരുന്ന ഒരു നേതാവിനെയാണ് സംഘ്പരിവാർ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായത്. കേരളത്തിൽകെ.ജി മാരാറിന്ശേഷം ബിജെപിയുടെ ജനകീയ മുഖങ്ങളിലൊരാളും കരുത്തുറ്റ നേതാവുമായി നിറഞ്ഞു നിന്നവ്യക്തി പ്രഭാവമായിരുന്നു പി. പിമുകുന്ദന്റെത്. മുതിർന്ന ആർ. എസ്. എസ്പ്രചാരകനായിരുന്ന പി.പി മുകുന്ദനെ ഭാരതീയ ജനതാപാർട്ടി ശക്തിപ്പെടുത്തുന്നതിനാണ് രാഷ്ട്രീയസ്വയംസേവക് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയോഗിച്ചത്.

ദീർഘകാലം ബിജെപിയുടെ ദേശീയ എക്സിക്യുട്ടീവ് അംഗവുമായിരുന്നു പി.പി മുകുന്ദൻ. പ്രവർത്തകർ മുകുന്ദേട്ടനെന്നു വിളിച്ചിരുന്ന പി.പി മുകുന്ദൻ പാർട്ടി പ്രതിസന്ധി നേരിടുന്ന സന്ദർഭങ്ങളിലൊക്കെ മഹാമേരുപോലെ മുൻപിൽ നിന്നുംആത്മ ധൈര്യം നൽകി. കെ.ജി മാരാർക്കു ശേഷം സംഘ് പരിവാർ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമിടെയിൽ പൊതുസ്വീകാര്യത നേടിയിരുന്ന വ്യക്തിത്വങ്ങളിലൊന്നായിരുന്നു പി.പി മുകുന്ദന്റെത്.

ചലച്ചിത്രരംഗത്തിലുൾപ്പടെയുള്ള കലാ, സാംസ്‌കാരികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കിടെയിലും അദ്ദേഹത്തിന്സ്വീകാര്യതലഭിച്ചിരുന്നു. 1946-ൽ ദേവഭൂമിയെന്നറിയപ്പെടുന്ന കൊട്ടിയൂർ മണത്തണയിലെ നടുവിൽ വീട്ടിലാണ് അദ്ദേഹം ജനിച്ചത്. 1988- മുതൽ 2004- വരെയുള്ള കാലഘട്ടങ്ങളിൽ ബിജെപിയുടെ കേരളത്തിലെ സംഘടനാകാര്യങ്ങൾ ഏകോപിപ്പിച്ചത് പി. പി മുകുന്ദനായിരുന്നു. പാർട്ടി അധ്യക്ഷൻ എന്നതിലുപരിയായി മികച്ചസംഘാടകനായിരുന്നു പ്രവർത്തകർക്കിടെയിൽ മുകുന്ദേട്ടൻ. അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം വേട്ടയാടിയ സംഘ പ്രചാരകരിലൊരാളിയിരുന്നു അദ്ദേഹം.

അടിയന്തിരാവസ്ഥക്കാലത്ത്ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.സംഘപ്രചാരകരനായി കണ്ണൂരിൽ നിന്നുംവളർന്നു വന്ന അദ്ദേഹം കൊച്ചിയിലും തിരുവനന്തപുരത്തും ഏറെ നാൾ പ്രവർത്തിച്ചു.സംസ്ഥാനത്ത് ഏതുതെരഞ്ഞെടുപ്പു നടന്നാലും നേതാക്കളും പ്രവർത്തകരും മുകുന്ദേട്ടനെ കണ്ടു അനുഗ്രഹം വാങ്ങുന്ന പതിവുണ്ടായിരുന്നു. 1946-ഡിസംബർ ഒൻപതിന്്കൊളങ്ങരയേത്ത് നാരായണിക്കുട്ടി അമ്മയുടെയും നടുവിൽവീട്ടിൽകൃഷ്ണൻ നായരുടെയും മകനായാണ്ജനിച്ചത്. പത്താം ക്ളാസ് പഠനത്തിന് ശേഷംകാലടി സംഘശിക്ഷാ വർഗിൽ നിന്നും ട്രെയിനിങ് പൂർത്തിയാക്കി.

1965-ൽ കണ്ണൂർ ടൗണിൽ വിസ്താരകായി. 1966- ൽ ചെങ്ങന്നൂരിൽ താലൂക്ക് പ്രചാരകായി.1971-തൃശൂർജില്ലയിലെ പ്രചാരകായി. തൃശൂരിൽ പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഈ സമയത്താണ് അദ്ദേഹം തടവിലാക്കപ്പെടുന്നത്. പിന്നീട്ജയിൽ മോചിതനായതിനു ശേഷം കോഴിക്കോട്, തിരുവനന്തപുരംവിഭാഗ്പ്രചാരക്,സംസ്ഥാന സമ്പർക്ക പ്രമുഖ് എന്നീ നിലകളിലും പ്രവർത്തിച്ചു.

അനുപമമായ ആജ്ഞാശക്തി, ആകർഷകമായ പെരുമാറ്റം തലയെടുപ്പുള്ള നേതൃപാടവം, വ്യക്തി പ്രഭാവം എന്നിവകൊണ്ടു എതിരാളികൾക്കു വരെ സ്വീകാര്യനായിരുന്നു പി.പി മുകുന്ദൻ. വിഭിന്ന മേഖലകളത്തിൽ വ്യക്തി മുദ്രപതിപ്പിച്ച സുരേഷ് ഗോപിയെപ്പോലുള്ള പലരെയും സംഘ്പരിവാർ പ്രസ്ഥാനമായി അടുപ്പിക്കാൻ പി.പി മുകുന്ദന് കഴിഞ്ഞു.സംസ്ഥാന സമ്പർക്ക പ്രമുഖായിരിക്കുമ്പോഴാണ് 1990-ൽ ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി നിയോഗിക്കുന്നത്.

പ്രവർത്തിച്ച മേഖലകളിലെല്ലാം സംഘപ്രവർത്തനം മെച്ചപ്പെടുത്താനും വിപുലീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് രാഷ്ട്രീയകേരളം അനുവഭിച്ചറിഞ്ഞതാണ്. സജീവ പൊതുപ്രവർത്തനത്തിൽ നിന്നും വാർധക്യസഹജങ്ങളായ അസുഖങ്ങൾകാരണംമണത്തണക്ഷേത്രത്തിന്റെ ഭാരവാഹിയായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.

കൊട്ടിയൂർ ഉത്സവ കാലത്ത് സുരേഷ്ഗോപിയടക്കമുള്ള പ്രമുഖർ അദ്ദേഹത്തെസന്ദർശിക്കുകയുംആതിഥേയത്വം സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇന്നത്തെ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ ഗുരുനാഥന്മാരിലൊരാളായിരുന്നു മുകുന്ദേട്ടൻ. പ്രതിസന്ധി ഘട്ടത്തിൽ പ്രവർത്തകരുംആശ്വാസത്തിനായി മുകുന്ദേട്ടനെ തേടിയെത്തിയിരുന്നു.

പി. പി മുകുന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ അനുശോചിച്ചു.കേരളത്തിലെ സംഘ് പരിവാർ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന്മുഖ്യമന്ത്രി അനുസ്മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP