Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാടകങ്ങൾക്കും സിനിമകൾക്കും സംഗീതവും പശ്ചാത്തല സംഗീതവും പകർന്ന പ്രതിഭ; ബയോസ്‌കോപ്പിലൂടെ സംസ്ഥാന പുരസ്‌കാരം; സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

നാടകങ്ങൾക്കും സിനിമകൾക്കും സംഗീതവും പശ്ചാത്തല സംഗീതവും പകർന്ന പ്രതിഭ; ബയോസ്‌കോപ്പിലൂടെ സംസ്ഥാന പുരസ്‌കാരം; സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പ്രശസ്ത നാടക സിനിമാ സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ (66) അന്തരിച്ചു. ചന്ദ്രൻ വയ്യാട്ടുമ്മൽ എന്നാണ് യഥാർത്ഥ പേര്. മലയാള നാടക സംഗീത രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. ഞാൻ സ്റ്റീവ് ലോപ്പസ്, അമീബ, ചായില്യം എന്നിവയാണ് സംഗീതം നിർവ്വഹിച്ച ചിത്രങ്ങൾ. ഞാൻ സ്റ്റീവ് ലോപ്പസിലെ പോകരുതെൻ മകനേ, ചായില്യത്തിലെ അമ്പിളിപ്പൂവുകൾ കണ്ടില്ല എന്നീ ഗാനങ്ങളിലൂടെ സിനിമാ ലോകത്ത് ശ്രദ്ധേയനായി.

ജി ശങ്കര പിള്ള, ഞരളത്തു രാമ പൊതുവാൾ എന്നിവർ ഗുരുസ്ഥാനീയർ ആയിരുന്നു. സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം പൂർത്തിയാക്കി.1988 ൽ ബിബിസിക്ക് ടെലികാസ്റ്റിന് വേണ്ടി ദി മൺസൂൺ എന്ന റേഡിയോ നാടകത്തിനു വേണ്ടി സംഗീതം നൽകി.1989-91 ൽ ലണ്ടനിലെ പ്രശസ്തമായറോയൽ നാഷണൽ തീയറ്ററിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

പാരീസ് ലെ പ്രശസ്തമായ ഫുട്‌സ്ബൻ തീയേറ്റർ മായ് സഹകരിച്ചു നിരവധി രാജ്യങ്ങളിൽ നാടകങ്ങൾക്ക് വേണ്ടി സംഗീതം ചെയ്ത ഇദ്ദേഹത്തിന് 2008 ൽ ബയോസ്‌ക്കോപ്പ് എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സ്റ്റേറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്. 2010 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ജേതാവായിരുന്നു. 'പ്രണയത്തിൽ ഒരുവൾ' എന്ന ടെലിഫിലിമിന്റെ സംഗീത സംവിധാനത്തിനായിരുന്നു പാരീസ് ചന്ദ്രന് പുരസ്‌കാരം ലഭിച്ചത്. സംസ്‌കാരം നാളെ കോഴിക്കോട് നരിക്കുനിയിലെ വീട്ടുവളപ്പിൽ നടക്കും.ഭാര്യ ശൈലജ , മക്കൾ ആനന്ദ് രാഗ്, ആയുഷ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP