Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു; അന്ത്യം വലിയശാല തെരുവിലെ വീട്ടിൽ; വിടവാങ്ങിയത് രാജ്യം പത്മശ്രീ നൽകി ആദരിച്ച സംഗീത പ്രതിഭ

വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു; അന്ത്യം വലിയശാല തെരുവിലെ വീട്ടിൽ; വിടവാങ്ങിയത് രാജ്യം പത്മശ്രീ നൽകി ആദരിച്ച സംഗീത പ്രതിഭ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഖ്യാത കർണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു. 96 വയസ്സായിരുന്നു.

തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ ആദ്യ വിദ്യാർത്ഥിനിയാണ് പൊന്നമ്മാൾ. അവിടത്തെ ആദ്യ പ്രിൻസിപ്പലുമായ അവർ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീത മണ്ഡപത്തിൽ പാടിയ ആദ്യ വനിത എന്ന ഖ്യാതിയും നേടി.

942ൽ മൂന്നുകൊല്ലത്തെ ഗായിക കോഴ്സ് കഴിഞ്ഞ് ഇറങ്ങി. സംഗീതാഭ്യസനത്തിനിടയ്ക്ക് പതിനെട്ടാം വയസ്സിൽ കോട്ടൺ ഹിൽ സ്‌കൂളിൽ അദ്ധ്യാപികയായി. 1952ൽ സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമിയിൽ അദ്ധ്യാപികയായി ചേർന്നു. 1970ൽ തൃപ്പൂണിത്തറ ആർഎൽവി മ്യൂസിക്ക് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സിലെ പ്രിൻസിപ്പൾ ആയി. 1980ൽ അവിടെ നിന്നും ജോലിയിൽ നിന്നും വിരമിച്ചു.

2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സ്വാതി സംഗീത പുരസ്‌കാരം, ചെമ്പൈ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP