Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

തലസ്ഥാനത്തു നിന്നും വിലാപ യാത്രയായി മൃതദേഹം വൈകിട്ടോടെ താമരശ്ശേരി ഇലത്ത്; ബ്രാഹ്മണ ആചാരപ്രകാരം നടന്ന മരണാനന്തര കർമകൾക്ക് ശേഷം ചിതയ്ക്ക് തീ കൊളുത്തിയത് ചെറുമകൻ പ്രദീപ്; ഭൗതിക ശരീരത്തെ അനുഗമിച്ച് സദാനന്ദ ഗൗഡയും വി മുരളീധരനും, കുമ്മനവും അടങ്ങുന്ന പ്രമുഖർ; ഭാരതാംബയുടെ പുത്രനെന്ന് പ്രധാനമന്ത്രി; വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനെന്ന് കേരള മുഖ്യനും; ആർഎസ്എസ് സൈദ്ധാന്തികൻ പി പരമേശ്വരന് ജന്മനാടിന്റെ യാത്രാമൊഴി!

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആർഎസ്എസ് താത്വിക ആചാര്യനും സൈദ്ധാന്തികനുമായ പത്മവിഭൂഷൺ പി പരമേശ്വരന് ജന്മനാടിന്റെ യാത്രമൊഴി. മുഹമ്മ കായിപ്പുറത്തെ താമരശേരിയിൽ ഇല്ലത്ത് നടന്ന സംസ്‌കാര ചടങ്ങിൽ സഹോദരന്റെ ചെറുമകൻ പ്രദീപ് ചിതയ്ക്ക് തീ കൊളുത്തി. ബ്രാഹ്മണ ആചാരപ്രകാരമുള്ള സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. പ്രമുഖ നേതാക്കൾ വസതിയിൽ അന്തിമോപചാരം അർപ്പിച്ചു.

രാത്രി ഒറ്റപ്പാലത്തു നിന്നും തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം രാവിലെ ഏഴര വരെ ഭാരതീയ വിചാര കേന്ദ്രത്തിലും അതിന് ശേഷം അയ്യങ്കാളി ഹാളിലും പൊതുദർശനത്തിന് വച്ചു. മന്ത്രിമാരും എംഎൽഎമാരും അടക്കം ജനപ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡയും വി മുരളീധരനും മുഴുവൻ സമയവും പി പരമേശ്വരന്റെ ഭൗതിക ശരീരത്തെ അനുഗമിച്ചു.

തലസ്ഥാനത്തു നിന്നും വിലാപ യാത്രയായി കൊണ്ടുവന്ന മൃതദേഹം കുടുംബവീട്ടിൽ ഒരു മണിക്കൂർ പൊതു ദർശനത്തിന് വച്ചു.തുടർന്ന് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.സംഘപരിവാർ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അപൂർവം വെക്തിതങ്ങളിൽ ഒന്നാണ് പി പരമേശ്വരൻ എന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു

പി.പരമേശ്വരന്റെ ഭൗതിക ശരീരം ഒരുനോക്കു കാണുവാൻ ആയിരങ്ങളാണ് തിരുവനന്തപുരത്തേക്ക് ഒഴുകുന്നത്. കൊച്ചിയിലെ ആർഎസ്എസ് പ്രാന്ത കാര്യാലയത്തിലെ പൊതുദർശനം പൂർത്തിയാക്കിയശേഷം വിലാപയാത്രയായാണ് ഭൗതികദേഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ചത്. രാവിലെ ആറു മണി വരെ സംസ്‌കൃതി ഭവനിലായിരുന്നു പൊതു ദർശനം. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ അദ്ദേഹത്തിനു പ്രണാമമർപ്പിക്കാനെത്തി.

ശേഷം അയ്യൻകാളി ഹാളിലും പൊതു ദർശനത്തിന് വച്ചു രാവിലെ എട്ടരയോടെ അയ്യങ്കാളി ഹാളിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചത്. വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനായിരുന്നു പി. പരമേശ്വരനെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അനുശോചന സന്ദേശത്തിലും പറഞ്ഞിരുന്നു.പതിറ്റാണ്ടുകളോളം പി.പരമേശ്വരന്റെ കർമ്മ മണ്ഡലമായിരുന്നു തിരുവനന്തപുരം. ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനത്തും അയ്യങ്കാളി ഹാളിലും നടന്ന പൊതുദർശന ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയത് പ്രമുഖരുടെ നീണ്ട നിരയായിരുന്നു.

ഭാരതമാതാവിന്റെ അഭിമാനവും പ്രിയ പുത്രനുമായിരുന്നു പരമേശ്വർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതിർന്ന ആർഎസ്എസ് പ്രചാരകനും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പരമേശ്വർജിയുടെ നിര്യാണത്തിൽ അനുശേചനം രേഖപ്പെടുത്തിക്കൊണ്ടാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സാധാരണക്കാരെ സേവിക്കാൻ വേണ്ടി മാറ്റിവെച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം. പരമേശ്വർജിയുമായി സംവദിക്കാൻ പലതവണ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്തകൾ സമൃദ്ധവും രചനകൾ ശ്രദ്ധേയവുമായിരുന്നു. പരമേശ്വർജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായു പ്രധാനമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP