Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഴുത്തും സാമൂഹിക-രാഷ്ട്രീയ പ്രവർത്തനവുമായി സഫലമീജീവിതം: മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ ചിന്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ചാലക്കുടിയിൽ

എഴുത്തും സാമൂഹിക-രാഷ്ട്രീയ പ്രവർത്തനവുമായി സഫലമീജീവിതം: മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ ചിന്തകനുമായ പി.കെ.ശിവദാസ് അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ചാലക്കുടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹികചിന്തകനും സാംസ്‌കാരികപ്രവർത്തകനും എഴുത്തുകാരനും ആയ പി.കെ. ശിവദാസ് അന്തരിച്ചു.കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരണം. ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 10.30ന് ചാലക്കുടി വൈദ്യുതി ശ്മശാനത്തിൽ സംസ്‌ക്കരിക്കും.

ഏറ്റവുമൊടുവിൽ, ശിവദാസ് രൂപം നല്കിയ ജനാവിഷ്‌കാര (janaavishkaara.in)യുടെ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. കനിവ് ചാരിറ്റബിൾ സൊസെറ്റി സ്ഥാപക അംഗവും രക്ഷാധികാരിയുമായിരുന്നു അദ്ദേഹം. ഒറ്റപ്പാലം താലൂക്കിലെ മടങ്ങർളി മനയ്ക്കൽ വിഷ്ണു നമ്പൂതിരിയുടെയും കോഴിക്കോട് സാമൂതിരി കോവിലകം തിരുവണ്ണൂർ ശാഖയിലെ ശ്രീദേവിത്തമ്പുരാട്ടിയുടെയും മകനായി 1960 മാർച്ച് 16 ന് കോഴിക്കോട്ട് ജനിച്ചു. കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്, ഒറ്റപ്പാലം എൻ എസ് എസ് കോളേജ്, ബറോഡ എം എസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി ഔപചാരിക വിദ്യാഭ്യാസം.

25 വയസുമുതൽ 15 വർഷത്തോളം ഫ്രീപ്രസ് ജേർണൽ (മുംബൈ), ടൈംസ് ഒഫ് ഡെക്കാൻ (ബാംഗ്ലൂർ), ന്യൂസ് ടുഡെ (ചെന്നൈ), ഇന്ത്യൻ കമ്യൂണിക്കേറ്റർ (കൊച്ചി), ഇന്ത്യൻ എക്സ്‌പ്രസ് (അഹമ്മദാബാദ്, ബറോഡ, ചണ്ഡിഗഢ്), ചിന്ത പബ്ലിഷേഴ്‌സ് (തിരുവനന്തപുരം), കേരളശാസ്ത്ര സാഹിത്യപരിഷത്ത് (തിരുവനന്തപുരം), പുസ്തക പ്രസാധകസംഘം (മാങ്ങാനം) എന്നീ സ്ഥാപനങ്ങൾക്കുവേണ്ടി പത്രപ്രവർത്തകൻ, വിവർത്തകൻ, രേഖാ ചിത്രകാരൻ, എഴുത്തുകാരൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

ആർതർ സി ക്ലർക്, ഐസക് എസിമോവ്, റിച്ചാർഡ് ബ്ലോഹ് തുടങ്ങിയ പ്രഗത്ഭരുടെ ശാസ്ത്രകഥകളുടെ വിവർത്തനം, ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം (മൂന്നാം വാല്യം) ഇംഗ്ലീഷ് വിവർത്തനം, വൈശാഖന്റെ ബൊമ്മിഡിപ്പുണ്ടിയിലെ പാലം എന്ന ചെറുനോവലിന്റെ ഇംഗ്ലീഷ് വിവർത്തനം, ഡി ഡി കൊസാംബി,റെനെ ദ്യൂബോ, ബാർബറാ വാർഡ് ഗോർഡൻ ചൈൽഡ് , പൗലോ ഫ്രയർ, റൊമില ഥാപ്പർ,, ബിപൻ ചന്ദ്ര, എറിക് ഹോബ്സ്ബാം, രാമചന്ദ്രഗുഹ എന്നിങ്ങനെ നിരവധി പ്രശസ്ത വ്യക്തികളുടെ കൃതികളുടെ മലയാള വിവർത്തനവും ഡോ. എം പി പരമേശ്വരന്റെ പ്രപഞ്ചരേഖ എന്ന വിജ്ഞാനഗ്രന്ഥത്തിലെ ചിത്രീകരണവും പികെ ശിവദാസ് ചെയ്തിട്ടുണ്ട്
ദൂരദർശൻ, സി ഡിറ്റ് എന്നിവയ്ക്കുവേണ്ടി വാർത്താചിത്രങ്ങൾക്ക് ഗവേഷണവും തിരക്കഥാരചനയും സംവിധാനവും നിർവഹിച്ചു. പി കെ ശിവദാസിന്റെ ഒരു പതിറ്റാണ്ട് നീണ്ട പരിശ്രമ ഫലമാണ് മലയാളത്തിലെതന്നെ ആദ്യത്തെ ഈ റിവേഴ്‌സ് ഡിക്ഷണറി.
പത്നി: രമ, മക്കൾ: ഐശ്വര്യ, അനശ്വര.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP