Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലേക്ക് ആദ്യമായി ഓസ്‌ക്കാർ പുരസ്‌ക്കാരം കൊണ്ടു വന്ന വനിത; നൂറിലേറെ ബോളിവുഡ് ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്ത് അഭ്രപാളിയിൽ എത്തിച്ച് കയ്യടി നേടിയ ഭാവനയുടെ ഉടമ; ഇന്ത്യയെ മോഹിപ്പിച്ച നായികമാരെ സ്‌ക്രീനിലൊരുക്കിയെടുത്ത മികവ്: അന്തരിച്ച വസ്ത്രാലങ്കാര വിദഗ്ദയും ഓസ്‌ക്കാർ ജേതാവുമായ ഭാനു അത്തയ്യയ്ക്ക് ആദരാഞ്ജലികളുമായി ബോളിവുഡ്

ഇന്ത്യയിലേക്ക് ആദ്യമായി ഓസ്‌ക്കാർ പുരസ്‌ക്കാരം കൊണ്ടു വന്ന വനിത; നൂറിലേറെ ബോളിവുഡ് ചിത്രങ്ങൾക്ക് വസ്ത്രാലങ്കാരം ചെയ്ത് അഭ്രപാളിയിൽ എത്തിച്ച് കയ്യടി നേടിയ ഭാവനയുടെ ഉടമ; ഇന്ത്യയെ മോഹിപ്പിച്ച നായികമാരെ സ്‌ക്രീനിലൊരുക്കിയെടുത്ത മികവ്: അന്തരിച്ച വസ്ത്രാലങ്കാര വിദഗ്ദയും ഓസ്‌ക്കാർ ജേതാവുമായ ഭാനു അത്തയ്യയ്ക്ക് ആദരാഞ്ജലികളുമായി ബോളിവുഡ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഇന്ത്യയിലേക്ക് ആദ്യമായി ഓസ്‌കർ പുരസ്‌കാരം കൊണ്ടുവന്ന വസ്ത്രാലങ്കാര വിദഗ്ധ ഭാനു അതയ്യ (91) ക്ക് ആദരാഞ്ജലികളുമായി ഇന്ത്യൻ സിനിമാ ലോകം. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടർന്ന് 3 വർഷമായി കിടപ്പിലായിരുന്ന ഭാനു അത്തയ്യ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഇന്ത്യയെ മോഹിപ്പിച്ച നായികമാരെ അഭ്രപാളിയിൽ എത്തിച്ച മികവിന് ഓസ്‌കാർ ലഭിച്ചത് ഗാന്ധി ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ്. 

റിച്ചഡ് ആറ്റൻബറോ സംവിധാനം ചെയ്ത് 1983ൽ റിലീസ് ചെയ്ത 'ഗാന്ധി' ചിത്രത്തിലെ വസ്ത്രാലങ്കാരത്തിലൂടെ ഭാനു അത്തയ്യ ചരിത്രം കുറിച്ചപ്പോൾ ഓസ്‌കറിൽ ചരിത്രമെഴുതി 'ഗാന്ധി' സിനിമ അന്ന് എട്ട് പുരസ്‌കാരങ്ങൾ നേടിയിരുന്നു. ഓസ്‌കർ ലഭിച്ച ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതി സ്വന്തമാക്കിയ ഭാനു അതയ്യ നൂറിലേറെ ബോളിവുഡ് ചിത്രങ്ങളിൽ കോസ്റ്റ്യൂമറായിരുന്നു. അശുതോഷ് ഗവാരിക്കറുടെ ആമിർ ഖാൻ ചിത്രമായ 'ലഗാനി'ലെ വസ്ത്രാലങ്കാരത്തിനു ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.

2012ൽ ഭാനു അതയ്യ ഓസ്‌കർ പുരസ്‌കാരം അക്കാദമിയെ തിരികെ ഏൽപിച്ചു. പുരസ്‌കാരം സുരക്ഷിതമായി സൂക്ഷിക്കാൻ പലരും അക്കാദമിക്കു മടക്കി നൽകാറുണ്ട്. ഇന്ത്യയെ മോഹിപ്പിച്ച നായികമാരെ സ്‌ക്രീനിലൊരുക്കിയെടുത്ത മികവ് ഭാനുവിന്റെ കയ്യടക്കവും ഭാവനയുമായിരുന്നു. അമ്രപാലിയിലെ വൈജയന്തിമാല, ഗൈഡിലെ വഹീദ റഹ്മാൻ, സത്യം ശിവം സുന്ദരത്തിലെ സീനത്ത് അമൻ എന്നിവ അവയിൽ ചിലതു മാത്രം. പ്രായത്തെ അവഗണിച്ചും സിനിമയിൽ ജീവിച്ച കലാകാരിയാണ് ഭാനു അതയ്യ. 5 വർഷം മുൻപു വരെ സിനിമയിൽ സജീവമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP