Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും മലയാളം ലെക്‌സിക്കൻ മുൻ മേധാവിയും; കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി അവാർഡുകൾ: അന്തരിച്ച ഡോ. ബി.സി ബാലകൃഷ്ണന്റെ സംസാക്കാരം ഇന്ന്

അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും മലയാളം ലെക്‌സിക്കൻ മുൻ മേധാവിയും; കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി അവാർഡുകൾ: അന്തരിച്ച ഡോ. ബി.സി ബാലകൃഷ്ണന്റെ സംസാക്കാരം ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്തരിച്ച മലയാളം ഭാഷാ പണ്ഡിതനും മലയാളം ലെക്‌സിക്കൻ മുൻ മേധാവിയും ആത്മീയ പ്രഭാഷകനുമായ ഡോ. ബി.സി.ബാലകൃഷ്ണന്റെ (95) സംസ്‌കാരം ഇന്നു 12നു തൈക്കാട് ശാന്തികവാടത്തിൽ നടക്കും. കേരള സർവകലാശാലാ ലെക്‌സിക്കൻ വിഭാഗം മേധാവിയായിരിക്കെ മലയാള മഹാനിഘണ്ടുവിന്റെ 4 മുതൽ 6 വരെ വോള്യം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചു. ആധ്യാത്മിക പ്രഭാഷണ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

ലളിതാസഹസ്രനാമം, ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, നാരായണീയം എന്നിവയ്ക്കു വ്യാഖ്യാനമെഴുതി. 18,000 ശ്ലോകങ്ങളുള്ള ദേവീഭാഗവതത്തിന്റെ വ്യാഖ്യാനത്തിലായിരുന്നു അവസാന നാളുകളിൽ. ഭാഷാവിജ്ഞാനം, നമ്മുടെ സംസ്‌കാരത്തിന്റെ വേരുകൾ, സംസ്‌കൃത സ്വാധീനം മലയാളത്തിൽ എന്നീ കൃതികൾ രചിച്ചു.

കേരള സാഹിത്യ അക്കാദമി അവാർഡ്, ഇന്റർ നാഷനൽ സ്‌കൂൾ ഓഫ് ദ്രവീഡിയൻ ലിറ്ററേച്ചർ അവാർഡ്, സി.വി.സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യ നിഘണ്ടു നിർമ്മാണ സൊസൈറ്റിയായ ലെക്‌സിക്കോഗ്രഫിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയ്ക്ക് 1975ൽ രൂപം നൽകിയതും അദ്ദേഹമാണ്.

ഭാര്യ: പരേതയായ പ്രഫ. രാജമ്മ ബാലകൃഷ്ണൻ (എൻഎസ്എസ് വനിതാ കോളജ്, കരമന). മക്കൾ: ബി.ആർ.ബാലകൃഷ്ണൻ (മുൻ ഇൻകംടാക്‌സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ), ബി.ആർ.ബാലരാമൻ (മുൻ മെക്കാനിക്കൽ എൻജിനീയർ, ഇന്ത്യൻ എയർഫോഴ്‌സ്), ബി.ആർ.ബാലചന്ദ്രൻ. മരുമക്കൾ: ആശാ ബാലകൃഷ്ണൻ, ഹേമലത നായർ, സൗമ്യ ബാലചന്ദ്രൻ (ആർക്കിടെക്ട് ആൻഡ് ടൗൺ പ്ലാനർ, യുഎസ്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP