ജന്മനാടണയാനുള്ള മോഹം ബാക്കിയാക്കി അറ്റ്ലസ് രാമചന്ദ്രൻ വിട പറഞ്ഞു; ഹൃദയാഘാതം മൂലം അറ്റ്ലസ് ജൂവലറി ഉടമ അന്തരിച്ചത് ഇന്നലെ അർദ്ധരാത്രിയിൽ; നിയമ പ്രശ്നം മൂലം സംസ്ക്കാരവും ദുബായിൽ തന്നെ: വിട പറഞ്ഞത് ബാങ്ക് ജീവനക്കാരനായി തുടങ്ങി ജൂവലറി ഉടമയും സിനിമാ നിർമ്മാതാവുമൊക്കെയായി തിളങ്ങി അതികായനായ പ്രവാസി മലയാളി: ആദരാഞ്ജലികൾ അർപ്പിച്ച് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: വ്യവസായ പ്രമുഖരിൽ മലയാളികളുടെ മനസ്സിൽ ഇടംനേടിയ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു മരണം. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് ദുബായിൽ നടക്കുംപ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമ്മാതാവുമായ 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന ജൂവലറി പരസ്യവുമായാണ് ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ് കീഴടക്കിയത്. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.
ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണ സമയത്ത് ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്.
1942 ജൂലൈ 31ന് തൃശൂരിൽ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. ബാങ്ക് ജീവനക്കാരനായി ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് ജോലി രാജിവെച്ച് ഗൾഫിലേക്ക് പറക്കുകയായിരുന്നു. അവിടെയും ബാങ്ക് ജോലിയിൽ തന്നെ ഔദ്യോഗിക ജീവിതം അരംഭിച്ച അദ്ദേഹം പിന്നീട് ബിസിനസിലേക്ക് തിരിയുകയായിരുന്നു. ജൂവലറിയും സിനിമാ നിർമ്മാണവും മാത്രമല്ല ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമ്മാണ മേഖലകളിലും നിക്ഷേപം നടത്തിയ അദ്ദേഹം പടർന്നു പന്തലിച്ചു. അറ്റ്ലസ് ജൂവലറി മലയാളികളുടെ മനസ്സിലും ഇടം നേടി.
അറ്റ്ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ ഒട്ടേറെ സിനിമകൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, വിതരണക്കാരൻ എന്നീ നിലകളിലും സിനിമ മേഖലയിൽ സജീവമായിരുന്നു. വൈശാലി, വാസ്തുഹാര, ധനം,സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി 13 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഹോളിഡെയ്സ് എന്ന ഒരു സിനിമ സംവിധാനം ചെയ്തു. ഇന്നലെ, കൗരവർ, വെങ്കലും തുടങ്ങിയവ വിതരണം ചെയ്തു. 2015ൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. കേസ് അവസാനിക്കാത്തതിനാൽ യു.എ.ഇ വിട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജയിൽ മോചിതനായ ശേഷം കേരളത്തിലെത്താൻ സാധിച്ചിരുന്നില്ല. ജന്മനാടണയണമെന്നുള്ള മോഹം ബാക്കിയാക്കി അദ്ദേഹം യാത്രയാവുകയായിരുന്നു.
ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായിരുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ജൂവലറിയുടെ ചെയർമാനായിരുന്നു അദ്ദേഹം. 2015ൽ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കേന്ദ്ര സർക്കാരിന്റെയും മറ്റ് പ്രവാസി സംഘടനകളുടേയും ഇടപെടലോടെയാണ് ജയിൽമോചിതനായത്.
ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നൽകിയത്. നൽകിയ വായ്പകൾ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ കൂട്ടമായി കേസ് നൽകിയത്. ഇതിനെത്തുടർന്ന് 2015 ഓഗസ്റ്റ് മാസത്തിൽ അദ്ദേഹം ദുബായിൽ ജയിലിലായി. കൂടെ മകൾ മഞ്ജുവും മരുമകൻ അരുണിനും കോടതി ജയിൽ ശിക്ഷ വിധിച്ചിരുന്നു. അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരണം. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോൾഡ് പ്രമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായിരുന്നു.
ദുബായിലും തൃശൂരും അക്ഷരശ്ലോക സദസ്സുകളും സംഘടിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. ചെറിയ പ്രായത്തിൽ കാനറാ ബാങ്കിലും പിന്നീട് എസ്ബിറ്റിയിലും ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 1970കളിൽ ജോലി രാജിവച്ച് ഗൾഫിലേക്ക് പോയി. കുവൈത്തിൽ ബാങ്ക് ജോലിയിൽ തന്നെയായിരുന്നു തുടക്കം. എന്നാൽ എൺപതുകളുടെ അവസാനത്തിലാണ് സ്വർണവ്യാപാരത്തിലേക്ക് തിരിഞ്ഞത്. അറ്റ്ലസ് ജൂവലറി ഗ്രൂപ്പ് എന്ന പ്രശസ്ത സ്ഥാപനത്തിന്റെ വിത്തുപാകിയത് അങ്ങനെ. കുവൈത്തിൽ ഇറാഖിന്റെ ആക്രമണം ഉണ്ടായപ്പോൾ ജൂവലറി ബിസിനസിന്റെ ആസ്ഥാനം അദ്ദേഹം ദുബായിലേക്കു മാറ്റി. പിന്നീട് അറ്റ്്ലസിന്റെ വലിയ കുതിപ്പിനാണ് വ്യവസായലോകം സാക്ഷ്യം വഹിച്ചത്.
ഗ്രൂപ്പിന്റെ പ്രവർത്തനം നല്ലനിലയിൽ മുന്നോട്ടുപോകുമ്പോഴാണ് രാമചന്ദ്രന്റെ അറസ്റ്റും ജയിൽവാസവും സംഭവിക്കുന്നത്. തന്റെ വളർച്ചയിൽ അസൂയാലുക്കളായ ചിലരാണ് സംഭവത്തിനുപിന്നിലെന്നാണ് രാമചന്ദ്രൻ വിശ്വസിച്ചിരുന്നത്. ഗൾഫിലെയും ഇന്ത്യയിലെയും വിവിധ ബാങ്കുകളുമായി നിരന്തരം വായ്പാ ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന രാമചന്ദ്രന് വായ്പ ഉറപ്പു നൽകിയിരുന്ന രണ്ട് ബാങ്കുകൾ പൊടുന്നനെ വായ്പ നിഷേധിച്ചതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് അവീറിലെ ജയിലിലായിരുന്നു അദ്ദേഹത്തിന്റെ തടവ്. ഏകാന്തതയായിരുന്നു തടവുകാലത്ത് രാമചന്ദ്രനെ ഏറ്റവും വിഷമിപ്പിച്ചത്. ജീവിതത്തിന്റെ സ്വിച്ച് ഇടയ്ക്ക് ഒന്ന് ഓഫ് ചെയ്ത് വയ്ക്കേണ്ടി വന്നെന്ന് അദ്ദേഹം അതെക്കുറിച്ച് പിൽക്കാലത്ത് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- അതുവരെ പൊട്ടിച്ചിരിച്ചിട്ട് ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്ത മമ്മൂട്ടി; അലമുറയിട്ട് കരഞ്ഞും സകല ദൈവങ്ങളോടും ദേഷ്യപ്പെട്ടും ഫോൺ വച്ച ജനാർദ്ദനൻ; അങ്കിളെ, ഒപ്പമുള്ളവർ കട്ടാലും നമ്മൾക്ക് കാൻസർ വരുമോ എന്ന് ചോദിച്ച കാവ്യ; 'കാൻസർ വാർഡിലെ ചിരിയിലൂടെ' മരണത്തെയും നോക്കി ചിരിച്ച ഇന്നസെന്റ് എന്ന പാഠപുസ്തകം
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ഞാൻ നിന്നെ ഭ്രാന്തമായി സ്നേഹിച്ചു; അക്കു.....എനിക്ക് ഇപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു; നീ എനിക്ക് ഒരുപാട് മാനസികവും ശാരീരികവുമായ വേദനകൾ ഉണ്ടാക്കി; പ്രപഞ്ചം നിങ്ങളെ പിന്തുണയ്ക്കട്ടെ; ഞാൻ നിന്നെ അനന്തമായി സ്നേഹിക്കുന്നു! പോസ്റ്റിൽ വേദനയും സ്നേഹവും പങ്കുവച്ച് റഷ്യാക്കാരി; കൂരാചുണ്ടിലെ പീഡന ഇര നാട്ടിലേക്ക് മടങ്ങും
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- 47 വർഷം പിന്നിട്ട ദാമ്പത്യം; ആലീസിനെക്കുറിച്ച് ഒരു കഥ പറയാതെ ഇന്നസെന്റിന്റെ ഒരു അഭിമുഖമില്ല; തനിക്ക് കാൻസർ വന്നപ്പോൾ ചിരിച്ച് തള്ളിയ ഇന്നസെന്റ് തളർന്നുപോയത് ഭാര്യക്കും അതേ അസുഖം ആണെന്നറിഞ്ഞപ്പോൾ; ഇതും മനപ്പൊരുത്തത്തിന്റെ ലക്ഷണമാണെന്ന് തമാശ; ചിരിക്കുടുക്കയില്ലാത്ത ആ വീട്ടിൽ ആലീസ് ഇനി തനിയെ
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ഇടത് പാനലിലെ മറ്റ് പതിനെട്ടു പേരും തോൽക്കുമെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി; ആരിഫ് ജയിച്ചപ്പോൾ തോന്നിയത് സങ്കടം; ദേശീയ അവാർഡിൽ തന്റെ സിനിമ പുറത്തായപ്പോൾ ബച്ചന് വേണ്ടി പ്രാർത്ഥിച്ച് മമ്മൂട്ടിക്ക് പുരസ്കാരം കിട്ടരുതെന്ന് ആഗ്രഹിച്ച മനസ്സ്! നഷ്ടമാകുന്നത് സത്യം പറഞ്ഞിട്ടും ആരും വെറുക്കാത്ത ഇന്നസെന്റിനെ
- ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്തു; ചോദ്യം ചെയ്യൽ നടന്നത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ
- മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍