Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പച്ച, കത്തി, മിനുക്ക്, കരി, വെള്ളത്താടി വേഷങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരൻ; കേരളത്തിനകത്തും പുറത്തുമായി കഥകളി അവതരിപ്പിച്ചത് ഒട്ടേറെ വേദികളിൽ; ഫാക്ട് ജയദേവ വർമയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി

പച്ച, കത്തി, മിനുക്ക്, കരി, വെള്ളത്താടി വേഷങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരൻ; കേരളത്തിനകത്തും പുറത്തുമായി കഥകളി അവതരിപ്പിച്ചത് ഒട്ടേറെ വേദികളിൽ; ഫാക്ട് ജയദേവ വർമയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി

സ്വന്തം ലേഖകൻ

നെടുമ്പാശേരി: അന്തരിച്ച പ്രമുഖ കഥകളി നടൻ ഫാക്ട് ജയദേവ വർമ (66) യ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ മരണം വരിക്കുക ആയിരുന്നു. സംസ്‌കാരം നടത്തി. കഴിഞ്ഞ ദിവസം പുലർച്ചെ ദേശം കുന്നുംപുറത്ത് അജ്ഞാത വാഹനം ഇടിച്ചാണ് പരുക്കേറ്റത്. അക്ഷരശ്ലോക വിദ്വാൻ തൃശൂർ അഞ്ചേരി കിഴക്കേ ചങ്കരംപാട്ട് കെ.സി.രാമ വർമയുടെയും കാഞ്ഞൂർ ചൊവ്വര കോയിക്കൽ മഠത്തിൽ നന്ദിനി വർമയുടെയും മകനാണ്.

സ്‌കൂൾ പഠനത്തിനു ശേഷം ഫാക്ട് ഉദ്യോഗമണ്ഡൽ കഥകളി വിദ്യാലയത്തിൽ കലാമണ്ഡലം വൈക്കം കരുണാകരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ഫാക്ട് ഭാസ്‌കരൻ എന്നിവരുടെ ശിക്ഷണത്തിൽ കഥകളി വേഷം പഠിച്ചു. തുടർന്ന് കോട്ടയ്ക്കൽ പിഎസ് വി നാട്യ സംഘത്തിൽ കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായരുടെയും കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയരുടെയും ശിക്ഷണത്തിൽ തുടർ പഠനം. പച്ച, കത്തി, മിനുക്ക്, കരി, വെള്ളത്താടി വേഷങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ജയദേവ വർമ കേരളത്തിന് അകത്തും പുറത്തും ഒട്ടേറെ വേദികളിൽ കഥകളി അവതരിപ്പിച്ചു. സ്പിക് മാകെ പാനലിലും കൊച്ചി അമൃത സ്‌കൂളിലും അദ്ധ്യാപകനായി പ്രവർത്തിച്ചു വരികയായിരുന്നു. 2012ൽ എം.കെ.കെ.നായർ അവാർഡ് നേടി.

തിരുവനന്തപുരം മാർഗിയിൽ കലാമണ്ഡലം കൃഷ്ണൻ നായർ, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള എന്നിവരുടെ ശിക്ഷണത്തിലും അഭ്യസിച്ചു. തിരുവനന്തപുരത്ത് താണ്ഡവ കഥകളി തിയറ്ററിന്റെ പ്രാരംഭം മുതൽ നടനായും അദ്ധ്യാപകനായും പ്രവർത്തിച്ചു. സംവിധായകൻ രാജസേനനോടൊപ്പം 6 സിനിമകളിൽ അസോഷ്യേറ്റ് ആയി പ്രവർത്തിച്ചു. ബാലചന്ദ്രമേനോൻ, വിജി തമ്പി എന്നിവരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത, പുറപ്പാട് സീരിയലിൽ കഥകളി നടനായി അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: പത്മജ തമ്പുരാട്ടി (പന്തളം പാർവതി പുരം കൊട്ടാരം). മക്കൾ: രാം കശ്യപ് വർമ (ഇൻഫോ പാർക്ക്, കാക്കനാട്), ഗോകുൽ കൃഷ്ണ രാജ (എംഎസ്സി, പ്രയാഗ്രാജ്, അലഹബാദ്). മരുമകൾ : വിദ്യ രാം (എയർ ഇന്ത്യ, കൊച്ചി).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP