Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൂത്തുമ്പിയും പൂവാലന്മാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളുടെ സംവിധായകൻ; സീരിയലുകളും ഒട്ടനവധി പരസ്യ ചിത്രങ്ങളും ഒരുക്കിയ കലാകാരൻ: സംവിധായകൻ ജെ. ഫ്രാൻസിസിന്റെ അന്ത്യം കരൾ രോഗത്തെ തുടർന്ന്

പൂത്തുമ്പിയും പൂവാലന്മാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളുടെ സംവിധായകൻ; സീരിയലുകളും ഒട്ടനവധി പരസ്യ ചിത്രങ്ങളും ഒരുക്കിയ കലാകാരൻ: സംവിധായകൻ ജെ. ഫ്രാൻസിസിന്റെ അന്ത്യം കരൾ രോഗത്തെ തുടർന്ന്

സ്വന്തം ലേഖകൻ

കൊച്ചി: അന്തരിച്ച സിനിമ- സീരിയൽ പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസിന്റെ (52) സംസ്‌ക്കാരം ഇന്ന് രാവിലെ. പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം ദേവാലയ സെമിത്തേരിയിൽ സംസ്‌കാരം നടത്തുമെന്നു ബന്ധുക്കൾ അറിയിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫ്രാൻസിസിന്റെ അന്ത്യം.

പൂത്തുമ്പിയും പൂവാലന്മാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും 'ഇങ്ങനെയൊക്കെ നടന്നാ മതിയാ?' എന്ന സീരിയലും സംവിധാനം ചെയ്തു. ഒട്ടനവധി പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്ലിന്റെ മകനാണ്.മാതാവ്: മേരി. ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP