Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202208Monday

ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് രണ്ടു തവണ; 37 വർഷം സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം; എൽഡിഎഫ് ജില്ലാ കർവീനർ അടക്കം നിരവധി പദവികൾ അലങ്കരിച്ച വ്യക്തി: ഉദുമ മുൻ എം എൽ എയും സി പി എം നേതാവുമായ പി രാഘവന് ആദരാഞ്ജലികൾ

ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് രണ്ടു തവണ; 37 വർഷം സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം; എൽഡിഎഫ് ജില്ലാ കർവീനർ അടക്കം നിരവധി പദവികൾ അലങ്കരിച്ച വ്യക്തി: ഉദുമ മുൻ എം എൽ എയും സി പി എം നേതാവുമായ പി രാഘവന് ആദരാഞ്ജലികൾ

സ്വന്തം ലേഖകൻ

കാസർകോട്: അന്തരിച്ച ഉദുമ മുൻ എം എൽ എയും സി പി എം നേതാവുമായ പി രാഘവന് (77) കേരളത്തിന്റെ ആദരാഞ്ജലികൾ. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു.1991ലും,1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുപ്പത്തിയേഴ് വർഷത്തോളം സി പി എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു.

എൽ ഡി എഫ് ജില്ലാ കൺവീനർ, ദിനേശ് ബീഡി ഡയറക്ടർ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, കാസർകോട് ജില്ലാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചിലേറെ സഹകരണ സംരംഭങ്ങൾക്ക് കാസർകോട് ജില്ലയിൽ തുടക്കം കുറിച്ചിട്ടുള്ള രാഘവൻ മുന്നാട് സ്വദേശിയാണ്. ഭാര്യ: കമല. മക്കൾ: അരുൺ കുമാർ (ഏഷ്യാനെറ്റ് ന്യൂസ് ദുബായ് ലേഖകൻ), അജിത് കുമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP