Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയലാർ രാമവർമ സ്മാരക ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറി; കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ എല്ലാം പ്രിയങ്കരൻ; 92-ാം വയസ്സിൽ അന്തരിച്ച സി.വി. ത്രിവിക്രമന് ആദരാാഞ്ജലികൾ അർപ്പിച്ചെത്തിയത് നിരവധി സാഹിത്യ പ്രതിഭകൾ

വയലാർ രാമവർമ സ്മാരക ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറി; കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ എല്ലാം പ്രിയങ്കരൻ; 92-ാം വയസ്സിൽ അന്തരിച്ച സി.വി. ത്രിവിക്രമന് ആദരാാഞ്ജലികൾ അർപ്പിച്ചെത്തിയത് നിരവധി സാഹിത്യ പ്രതിഭകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലാർ രാമവർമ സ്മാരക ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയും വയലാർ സഹോദര തുല്യനായി സ്‌നേഹിക്കുകയും ചെയ്ത സി.വി. ത്രിവിക്രമന്റെ (92) മൃതദേഹം സംസ്‌ക്കരിച്ചു. തൈക്കാട് ശാന്തികവാടത്തിൽ ആയിരുന്നു സംസ്‌ക്കാരം. ബുധനാഴ്ച പുലർച്ചെ മെഡിക്കൽ കോളേജ് നവരംഗം നോർത്ത് 52 'ഭാനുമതി'യിലായിരുന്നു അന്ത്യം.

1976-ൽ വയലാർ രാമവർമ സ്മാരക ട്രസ്റ്റ് രൂപവത്കരിച്ചതു മുതൽ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു. വയലാർ അവാർഡ് ആരംഭിച്ച 1977 മുതൽ നാൽപ്പത്തഞ്ചാമത് വയലാർ അവാർഡ് ബെന്യാമിന് സമർപ്പിക്കുന്ന ചടങ്ങുവരെ ട്രസ്റ്റ് പ്രവർത്തനങ്ങളുമായി സജീവമായിരുന്നു അദ്ദേഹം.വയലാർ ട്രസ്റ്റ് സെക്രട്ടറിയായി 44 വർഷം പൂർത്തിയാക്കിയ 2020-ൽ അദ്ദേഹത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദരിച്ചിരുന്നു.

മലയാറ്റൂർ രാമകൃഷ്ണൻ തന്റെ സർവീസ് സ്റ്റോറി സമർപ്പിച്ചത് സി.വി.ത്രിവിക്രമനായിരുന്നു. പുസ്തകത്തിന്റെ ആദ്യ പേജിൽ സ്വന്തം കൈപ്പടയിലാണ് ത്രിവിക്രമനുമായുള്ള അടുപ്പം അടയാളപ്പെടുത്തിയത്. ആത്മസുഹൃത്തായ കുട്ടൻ എന്നു വിളിച്ചിരുന്ന വയലാർ രാമവർമയുടെ ഓർമയ്ക്ക് ഒരു ട്രസ്റ്റ് രൂപവത്കരിക്കണമെന്ന മലയാറ്റൂരിന്റെ ആഗ്രഹത്തിന് ത്രിവിക്രമന്റെ പൂർണപിന്തുണയും ഉണ്ടായതോടെയാണ് വയലാർ രാമവർമ സ്മാരക ട്രസ്റ്റ് യാഥാർത്ഥ്യമായത്.

കരുനാഗപ്പള്ളി തഴവയിൽ കോട്ടുകോയിക്കൽ വേലായുധൻ മാസ്റ്ററുടെയും ശാരദാമ്മയുടെയും മകനായി ജനിച്ചു. അഭിഭാഷകനായിരുന്നു. ഖാദി ബോർഡിൽനിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. ഭാര്യ: ഡോ. കെ. ലളിത (മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മുൻ മേധാവി, റിട്ട. എസ്.എ.ടി. സൂപ്രണ്ട്, എസ്.യു.ടി. ഗൈനക്കോളജി വിഭാഗം മേധാവി). മക്കൾ: ലക്ഷ്മി മനുകുമാരൻ, മാലാ പാർവതി (നടി). മരുമക്കൾ: മനു എസ്. കുമാരൻ, അഡ്വ. ബി. സതീശൻ (റിട്ട. ലോ ഓഫീസർ, സി.ഡിറ്റ്).

1977-ൽ മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ പ്രസിഡന്റായി വയലാർ രാമവർമ ട്രസ്റ്റ് രൂപവത്കരിച്ച കാലം മുതൽ സെക്രട്ടറിസ്ഥാനത്ത് ത്രിവിക്രമനുണ്ട്. ആദ്യ അവാർഡ് മുതൽ 45-ാമത് വയലാർ അവാർഡ് ബെന്യാമിനു സമർപ്പിക്കുന്ന ചടങ്ങ് വരെയും ട്രസ്റ്റ് പ്രവർത്തനങ്ങളുമായി സജീവമായിരുന്നു. ഒ.എൻ.വി.കുറുപ്പ്, സുഗതകുമാരി, മലയാറ്റൂർ രാമകൃഷ്ണൻ, പ്രൊഫ. എൻ.കൃഷ്ണപിള്ള, ലളിതാംബിക അന്തർജനം, എൻ.എൻ.കക്കാട്, എംപി.വീരേന്ദ്രകുമാർ തുടങ്ങി മലയാളത്തിലെ മഹാരഥന്മാരായ സാഹിത്യകാരന്മാരെല്ലാം വയലാർ അവാർഡ് എറ്റുവാങ്ങി.

അവാർഡ് തുകയായ 25,000 പിന്നീട് ഒരു ലക്ഷത്തിലേക്കുയർത്താനുള്ള ശ്രമവും ത്രിവിക്രമന്റേതായിരുന്നു. ജ്ഞാനപീഠത്തിനൊപ്പം മലയാളത്തിന്റെ തലയെടുപ്പുള്ള പുരസ്‌കാരമായി വയലാർ അവാർഡ് ഇന്നും നിലനിൽക്കുന്നതിനു പിന്നിൽ ത്രിവിക്രമന്റെ പങ്ക് വലുതാണ്. ട്രസ്റ്റ് സെക്രട്ടറിയായി 44 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ 2020-ൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദരിച്ചിരുന്നു.

വയലാർ രാമവർമയുമായി സഹോദരതുല്യമായ ബന്ധമായിരുന്നു ത്രിവിക്രമനുണ്ടായിരുന്നത്. വയലാറിന്റെ അമ്മയ്ക്കു സുഖമില്ലാതെ ചികിത്സയ്ക്ക് തിരുവനന്തപുരത്തെത്തിയ കാലത്താണ് ത്രിവിക്രമനും അദ്ദേഹവും തമ്മിൽ അടുപ്പത്തിലാകുന്നത്. അന്ന് സിപിഐ. നേതാവായ കെ.ഗോവിന്ദപ്പിള്ള പറഞ്ഞിട്ടാണ് ത്രിവിക്രമൻ ആശുപത്രിയിലടക്കം സഹായിയായി നിന്നത്. പിന്നീട് വയലാർ ആത്മസുഹൃത്തായി. വയലാറിന്റെ അമ്മയ്ക്കു പുത്രതുല്യനായി. ഇരുവരുടെയും മക്കൾ തമ്മിലും വലിയ സൗഹൃദമാണുള്ളത്.

മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ, മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എം.വിജയകുമാർ, ഷിബു ബേബിജോൺ, ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി, സിപിഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ, സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ, മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ കെ.ജയകുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ.തമ്പാൻ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP