Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചി രാജാക്കന്മാരുടെ മന്ത്രിമുഖ്യൻ; പാലിയം ഈശ്വര സേവാ ട്രസ്റ്റിന്റെയും 41 ക്ഷേത്രങ്ങളുടെ ചുമതലയുള്ള പാലിയം ഗ്രൂപ് ദേവസ്വം ട്രസ്റ്റിന്റെം തലവൻ; ഹിന്ദുസ്ഥാൻ സ്റ്റീൽ വർക്‌സ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള എന്നിവയുടെ ഡയറക്ടർ: അന്തരിച്ച പാലിയത്ത് വലിയച്ചന് ആദരാഞ്ജലികളൽപ്പിച്ച് ജന്മനാട്

കൊച്ചി രാജാക്കന്മാരുടെ മന്ത്രിമുഖ്യൻ; പാലിയം ഈശ്വര സേവാ ട്രസ്റ്റിന്റെയും 41 ക്ഷേത്രങ്ങളുടെ ചുമതലയുള്ള പാലിയം ഗ്രൂപ് ദേവസ്വം ട്രസ്റ്റിന്റെം തലവൻ; ഹിന്ദുസ്ഥാൻ സ്റ്റീൽ വർക്‌സ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള എന്നിവയുടെ ഡയറക്ടർ: അന്തരിച്ച പാലിയത്ത് വലിയച്ചന് ആദരാഞ്ജലികളൽപ്പിച്ച് ജന്മനാട്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: അന്തരിച്ച പാലിയത്ത് വലിയച്ചന്റെ സംസ്‌ക്കാരം സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൽപള്ളി വൈദ്യുത ശ്മശാനത്തിൽ നടക്കും. കൊച്ചി രാജാക്കന്മാരുടെ മന്ത്രിമുഖ്യന്മാരായിരുന്നു ചേന്ദമംഗലം പാലിയം തറവാട്ടിലെ വലിയച്ചനായിരുന്ന പാലിയത്ത് വിക്രമൻ കുട്ടൻ അച്ചൻ( പി.വി.കെ. അച്ചൻ). 102 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. ഇന്ദിരാനഗർ ഡിഫൻസ് കോളനിയിലെ മകളുടെ വസതിയിലാണ് അ്ദദേഹം അന്തരിച്ചത്.

കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി.രവിയച്ചനാണ് (93) അടുത്ത പാലിയത്തു വലിയച്ചൻ. ഭാര്യ പരേതയായ അന്നഗര പാട്ടത്തിൽ ലക്ഷ്മി അച്ചൻ. മക്കൾ: പരേതയായ പത്മാവതി മേനോൻ, പ്രകാശ് അച്ചൻ, രവീന്ദ്രൻ അച്ചൻ, രാധിക നരേഷ്. മരുമക്കൾ: പരേതനായ കുമാർ വിജയേന്ദ്രനാഥ് മേനോൻ, ഹേമ, മൂലയിൽ ചന്ദ്ര നരേഷ്.

2003ൽ വലിയച്ചൻ സ്ഥാനമേറ്റ അദ്ദേഹം കോവിലകത്തിന്റെയും നാലുകെട്ടിന്റെയും ചുമതലയുള്ള പാലിയം ഈശ്വര സേവാ ട്രസ്റ്റിന്റെയും 41 ക്ഷേത്രങ്ങളുടെ ചുമതലയുള്ള പാലിയം ഗ്രൂപ് ദേവസ്വം ട്രസ്റ്റിന്റെയും തലവനായിരുന്നു. 1918 ഒക്ടോബർ 20ന് പി.വി.കെ. അച്ചൻ ജനിച്ചു. മദ്രാസിലെ ഗിണ്ടി എൻജിനീയറിങ് കോളജിൽ നിന്നു ബിരുദം. 1941ൽ മുംബൈയിൽ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി എൻജിനീയർ.

1943ൽ ദക്ഷിണ റെയിൽവേയിൽ എൻജിനീയറായി. 1977ൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബിഎച്ച്ഇഎൽ) എക്‌സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗം, ഹിന്ദുസ്ഥാൻ സ്റ്റീൽ വർക്‌സ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള എന്നിവയുടെ ഡയറക്ടർ എന്നീ പദവികളിലും പ്രവർത്തിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP