Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഷ്ണുവിന്റെ കുഞ്ഞിനെ കാണാൻ കല്ലുവാതുക്കലെ ഭാര്യ വീട്ടിൽ പോയി വരുമ്പോൾ ദുരന്തം; മീൻവണ്ടിയുമായി ഇടിച്ചു മരിച്ചത് അഞ്ച് ഉറ്റ സുഹൃത്തുക്കൾ: ഒരു നാട് ഒരു പോലെ കേഴുന്നു

വിഷ്ണുവിന്റെ കുഞ്ഞിനെ കാണാൻ കല്ലുവാതുക്കലെ ഭാര്യ വീട്ടിൽ പോയി വരുമ്പോൾ ദുരന്തം; മീൻവണ്ടിയുമായി ഇടിച്ചു മരിച്ചത് അഞ്ച് ഉറ്റ സുഹൃത്തുക്കൾ: ഒരു നാട് ഒരു പോലെ കേഴുന്നു

മറുനാടൻ മലയാളി ബ്യൂറോ

കല്ലമ്പലം: മരണത്തിലും പിരിയാത്ത സൗഹൃദത്തിന്റെ നേർക്കാഴ്ചയായി മാറുകയായിരുന്നു ചൊവ്വാഴ്ച കല്ലമ്പലത്ത് ദേശിയപാതയിലുണ്ടായ അപകടത്തിൽ മരിച്ച അഞ്ച് യുവാക്കളുടെ ദാരുണാന്ത്യം. കാറും മീൻ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊലിഞ്ഞ ആ അഞ്ചു പേരും ഉറ്റ സുഹൃത്തുക്കളായിരുന്നു. അപകടത്തിൽ മരിച്ച വിഷ്ണുവിന്റെ കുഞ്ഞിനെ കാണാൻ കല്ലുവാതുക്കലെ ഭാര്യ വീട്ടിൽ പോയി വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

ചൊവ്വ രാത്രി പത്തരയോടെ ദേശീയപാതയിൽ ആലംകോട് തോട്ടക്കാട് പാലത്തിന് സമീപം എതിർ ദിശകളിൽ വന്ന കാറും മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊല്ലം ചിറക്കര ഇടവട്ടം സരോജിനി നിവാസിൽ സുരേന്ദ്രൻപിള്ളപുഷ്പലത ദമ്പതികളുടെ മകൻ സുധീഷ്(25), രാജേഷ് ഭവനത്തിൽ രാമചന്ദ്രന്റെ മകൻ രാജീവ്(33), എ.വി. സദനത്തിൽ അരവിന്ദാക്ഷൻവിമല ദമ്പതികളുടെ മകൻ വിഷ്ണു(29), ഉദയ ഭവനിൽ പരേതനായ ഉദയകുമാർസുധർമ ദമ്പതികളുടെ മകൻ സൂര്യ(28), അരുൺ നിവാസിൽ മധുസൂദനൻ സുധർമിണി ദമ്പതികളുടെ മകൻ അരുൺ(30) എന്നിവരാണ് മരിച്ചത്.

കാറും ലോറിയും കൂടി കൂട്ടിയിടിച്ചപ്പോൾ ഇടിയുടെ ആഘാതത്തിൽ കാറിനു തീപിടിച്ചാണ് അപകടം ഉണ്ടായത്. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി ക്രിസ്തുദാസിനെ കസ്റ്റഡിയിൽ എടുത്തു. കൊല്ലത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാർ നാഗർകോവിൽ നിന്നു മത്സ്യവുമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന മിനി കണ്ടെയ്‌നർ ലോറിയിൽ ഇടിക്കുകയായിരുന്നു.

മരിച്ചവർ ഉറ്റസുഹൃത്തുക്കളും കൊല്ലം ചിറക്കര സ്വദേശികളുമാണ്. വിഷ്ണുവിന്റെ ഭാര്യ കല്ലുവാതുക്കൽ സ്വദേശിനി രാഖി അഞ്ച് ദിവസം മുൻപാണ് പ്രസവിച്ചത്. കുഞ്ഞിനെ കണ്ടശേഷം എല്ലാവരും കൂടി ആലംകോടേക്കു പോകുമ്പോഴാണ് അപകടം. സംഘത്തിലുണ്ടായിരുന്ന രാജീവ്, വിഷ്ണു എന്നിവർ ഒഴികെ മറ്റെല്ലാവരും അവിവാഹിതരാണ്. സൂര്യ ആണ് രാജീവിന്റെ ഭാര്യ.മകൾ: ആരുഷി.

സുധീഷിനു കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമായിരുന്നു സംസ്‌കാരം. മറ്റു 4 പേരുടെയും സംസ്‌കാരവും വീട്ടുവളപ്പുകളിൽ നടത്തി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു.

മൂന്ന് വർഷം മുൻപ് ഇതേ സ്ഥലത്ത് സമാന ദുരന്തം
അപകടം നടന്ന ഇതേ സ്ഥലത്ത് 2017 മാർച്ചിൽ കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ മരിച്ചിരുന്നു. സംഭവം പുലർച്ചെ ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP