Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യവസായ പ്രമുഖരായ സൊമാനി കുടുംബാംഗം; ചിങ്ങവനം ടെസിൽ കെമിക്കൽസ് ആൻഡ് ഹൈഡ്രോപവർ ലിമിറ്റഡിന്റെ വളർച്ചയുടെ പിന്നിലെ പ്രധാനി: അന്തരിച്ച ടെസിൽ കെമിക്കൽസ് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസ് ബെൻസിധർ സൊമാനിക്ക് ആദരാഞ്ജലികൾ

വ്യവസായ പ്രമുഖരായ സൊമാനി കുടുംബാംഗം; ചിങ്ങവനം ടെസിൽ കെമിക്കൽസ് ആൻഡ് ഹൈഡ്രോപവർ ലിമിറ്റഡിന്റെ വളർച്ചയുടെ പിന്നിലെ പ്രധാനി: അന്തരിച്ച ടെസിൽ കെമിക്കൽസ് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസ് ബെൻസിധർ സൊമാനിക്ക് ആദരാഞ്ജലികൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചിങ്ങവനം ടെസിൽ കെമിക്കൽസ് ആൻഡ് ഹൈഡ്രോപവർ ലിമിറ്റഡ് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസ് ബെൻസിധർ സൊമാനി (എസ്.ബി.സൊമാനി) അന്തരിച്ചു. 84 വയസ്സുകാരനായ അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിൽ വച്ചാണ് മരിച്ചത്. വ്യവസായ പ്രമുഖരായ സൊമാനി കുടുംബാംഗമായ അദ്ദേഹം മലയാളികൾക്കും സുപരിചിതനാണ്.

1963-64ൽ ചിങ്ങവനത്ത് സ്ഥാപിച്ച ട്രാവൻകൂർ ഇലക്ട്രോകെമിക്കൽ ലിമിറ്റഡ് (ടെസിൽ) 1965ലാണു സൊമാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. അച്ഛൻ ബി.ഡി.സൊമാനിയായിരുന്നു ആദ്യ ചെയർമാൻ. ടെസിലിന്റെ വളർച്ചയുടെ പിന്നിലെ പ്രധാനി അന്ന് മാനേജിങ് ഡയറക്ടറായി എത്തിയ എസ്.ബി.സൊമാനിയായിരുന്നു. കാൽസ്യം കാർബൈഡ് ഉൽപാദനത്തിൽ രാജ്യത്തെ 70 ശതമാനത്തോളം നടത്തിയിരുന്നത് അക്കാലത്ത് ടെസിൽ ആയിരുന്നു.

ബാറ്ററിയിൽ ഉപയോഗിക്കുന്ന കരി (അസറ്റലീൻ ബ്ലാക്ക്), സ്റ്റീൽ വ്യവസായത്തിൽ ഉപയോഗിച്ചിരുന്ന ഡീസൾഫറേറ്റ് കോംപൗണ്ട് എന്നിവയുടെ ഉൽപാദനത്തിലേക്കും പിന്നീട് ടെസിൽ കടന്നു. സ്ഥാപനത്തെ റീ ബ്രാൻഡ് ചെയ്തു ടെസിൽ കെമിക്കൽസ് ആൻഡ് ഹൈഡ്രോ പവർ ലിമിറ്റഡ് എന്ന പേരു നൽകിയതും എസ്.ബി.സൊമാനിയാണ്.

ആലപ്പുഴ എക്‌സൽ ഗ്ലാസ് കമ്പനി ഏറ്റെടുത്ത ഇദ്ദേഹം പിന്നീട് മറ്റൊരു കുടുംബാംഗത്തിനു കൈമാറി. വൈദ്യുതി നിരക്കു വർധനയും കാൽസ്യം കാർബൈഡ് ഇറക്കുമതി വ്യാപകമായതും ടെസിലിന്റെ പ്രവർത്തനത്തെ ബാധിച്ചു. 1999 ജൂലൈ 5ന് കമ്പനി ലോക്കൗട്ട് ചെയ്തു. മുംബൈയിലെ ജിഡി സൊമാനി കോളജിന്റെ മാനേജിങ് ട്രസ്റ്റിയായിരുന്നു.

ഭാര്യ: ശാന്താദേവി സൊമാനി. മക്കൾ: ശ്രീകാന്ത് സൊമാനി (വിന്ധ്യാചൽ ഹൈഡ്രോപവർ പ്രൈവറ്റ് ലിമിറ്റഡ്), നീലം സൊമാനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP