Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹൈസ്‌കൂൾ അദ്ധ്യാപകനായിരിക്കെ വൈദീകനും പിന്നീട് ബിഷപ്പുമായി; ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും പാക്കിസ്ഥാനിലും ബിഷപ്പുമാരെ വാഴിക്കാൻ ഭാഗ്യം ലഭിച്ച മഹാൻ: അന്തരിച്ച ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് കാരിക്കുഴിയുടെ സംസ്‌ക്കാരം പിന്നീട്

ഹൈസ്‌കൂൾ അദ്ധ്യാപകനായിരിക്കെ വൈദീകനും പിന്നീട് ബിഷപ്പുമായി; ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും പാക്കിസ്ഥാനിലും ബിഷപ്പുമാരെ വാഴിക്കാൻ ഭാഗ്യം ലഭിച്ച മഹാൻ: അന്തരിച്ച ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് കാരിക്കുഴിയുടെ സംസ്‌ക്കാരം പിന്നീട്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അന്തരിച്ച സിഎംഎസ് ആംഗ്ലിക്കൻ സഭ തിരുകൊച്ചി മഹാഇടവക ആർച്ച് ബിഷപ് റവ. ഡോ. തോമസ് കാരിക്കുഴി (90) യുടെ സംസ്‌കാരം പിന്നീട് നടക്കും. ഹൃദയ സംബന്ധമായ അസുഖത്തിനു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നീരേറ്റുപുറം പുല്ലാടിൽ പി.ടി.ആൻഡ്രൂസിന്റെയും മറിയാമ്മയുടെയും മകനാണ്. 1957 മുതൽ നീരേറ്റുപുറം ടിഎംടി ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. ആ കാലത്തു തന്നെ തിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി വൈദികനും പിന്നീടു ബിഷപ്പുമായി.

ആലുവ യുസി കോളജ് യൂണിയൻ ചെയർമാനായിരിക്കുമ്പോൾ ജവാഹർലാൽ നെഹ്‌റു പങ്കെടുത്ത ചടങ്ങിൽ അധ്യക്ഷനായിട്ടുണ്ട്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും പാക്കിസ്ഥാനിലും ബിഷപ്പുമാരെ വാഴിച്ചു. ഭാര്യ: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന പരേതയായ എൽസിയാമ്മ (തിരുവല്ല താഴത്തുപറമ്പിൽ കുടുംബാംഗം). മക്കൾ: ഷീല, ഷിബു, പരേതനായ ഷാജി. മരുമകൻ: സീനായ് ഷാജി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP