Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൗൺ സഹകരണ ബാങ്ക് മുൻ മാനേജർ; പ്രശസ്തനായ അമ്മന്നൂർ മാധവച്ചാക്യാരുടെ ശിഷ്യൻ; അന്തരിച്ച ജ്യോതിഷ പണ്ഡിതനും പാഠകം അവതാരകനുമായ നന്ദകുമാർ രാജയ്ക്ക് ആദരാഞ്ജലികളുമായി അനേകർ

ടൗൺ സഹകരണ ബാങ്ക് മുൻ മാനേജർ; പ്രശസ്തനായ അമ്മന്നൂർ മാധവച്ചാക്യാരുടെ ശിഷ്യൻ; അന്തരിച്ച ജ്യോതിഷ പണ്ഡിതനും പാഠകം അവതാരകനുമായ നന്ദകുമാർ രാജയ്ക്ക് ആദരാഞ്ജലികളുമായി അനേകർ

സ്വന്തം ലേഖകൻ

തൃശൂർ: അന്തരിച്ച ജ്യോതിഷ പണ്ഡിതനും പാഠകം അവതാരകനുമായ കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്ത് നന്ദകുമാർ രാജ (70)യ്ക്ക് ആദരാഞ്ജലികളുമായി അനേകർ. മാവലശ്ശേരി നാരായണൻ നമ്പൂതിരിയുടെയും കൊടുങ്ങല്ലൂർ പുത്തൻ കോവിലകത്ത് കുഞ്ചി കുട്ടി തമ്പുരാട്ടിയുടെയും മകനാണ്. ടൗൺ സഹകരണ ബാങ്ക് മുൻ മാനേജരായിരുന്നു. ശൃംഗപുരം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം എന്നിവിടങ്ങളിൽ പാഠകം അവതരണം പതിവായിരുന്നു. പ്രശസ്തനായ അമ്മന്നൂർ മാധവച്ചാക്യാരുടെ ശിഷ്യനാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ശാരീരിക പ്രയാസങ്ങളാൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: പന്തളം കോവിലകത്തെ സുജാത തമ്പുരാട്ടി, മകൻ: ഗോപീകൃഷ്ണൻ, മരുമകൾ: ദീപശ്രീ (എസ്സിഎംഎസ് എൻജിനീയറിങ് കോളജ് കറുകുറ്റി).

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP