Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രമുഖ കന്നഡ ഹാസ്യനടൻ ഷൂട്ടിങിനിടെ തളർന്ന് വീണു മരിച്ചു; 'ഷുഗർലെസ്' എന്ന സിനിമയുടെ സെറ്റിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചത് റോക്ക്‌ലൈൻ സുധാകർ: ഹാസ്യത്തിന് പുറമേ വില്ലൻ വേഷത്തിലും അച്ഛൻ വേഷത്തിലും തിളങ്ങിയ താരത്തിന് ആദരാഞ്ജലികളുമായി സിനിമാ ലോകം

പ്രമുഖ കന്നഡ ഹാസ്യനടൻ ഷൂട്ടിങിനിടെ തളർന്ന് വീണു മരിച്ചു; 'ഷുഗർലെസ്' എന്ന സിനിമയുടെ സെറ്റിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചത് റോക്ക്‌ലൈൻ സുധാകർ: ഹാസ്യത്തിന് പുറമേ വില്ലൻ വേഷത്തിലും അച്ഛൻ വേഷത്തിലും തിളങ്ങിയ താരത്തിന് ആദരാഞ്ജലികളുമായി സിനിമാ ലോകം

സ്വന്തം ലേഖകൻ

ബെംഗളൂരു: പ്രമുഖ കന്നഡ ഹാസ്യനടനും പ്രൊഡക്ഷൻ കൺട്രോളറുമായ റോക്ക്‌ലൈൻ സുധാകർ (65) ഷൂട്ടിങിനിടെ തളർന്നുവീണു മരിച്ചു. 'ഷുഗർലെസ്' എന്ന സിനിമയുടെ സെറ്റിൽ ഹൃദയാഘാതത്തെ തുടർന്നു തളർന്നു വീണാണ് മരണം സംഭവിച്ചത്. മാസങ്ങൾക്കു മുൻപ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു.

ഹാസ്യ വേഷങ്ങൾക്കു പുറമെ വില്ലൻ, അച്ഛൻ വേഷങ്ങളിലും തിളങ്ങിയ സുധാകർ, എൺപതുകളുടെ അവസാനം നിർമ്മാതാവ് റോക്ക്ലൈൻ വെങ്കടേഷിന്റെ ഡ്രൈവർ ആയാണു സിനിമയിലെത്തിയത്. 1992ൽ 'ബെല്ലി മൊദഗലു'വിലൂടെ അരങ്ങേറ്റം. തുടർന്ന് പഞ്ചരംഗി, പരമാത്മാ, ടോപ്പിവാല, അയ്യോ രാമാ, ലവ് ഇൻ മണ്ഡ്യ തുടങ്ങി ഇരുനൂറോളം സിനിമകളിൽ വേഷമിട്ടു. റോക്ക്ലൈൻ പ്രൊഡക്ഷൻസ് എന്ന പേരിൽ വെങ്കടേഷ് നിർമ്മാണക്കമ്പനി ആരംഭിച്ചപ്പോൾ സുധാകർ ആയിരുന്നു പ്രൊഡക്ഷൻ കൺട്രോളർ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP