Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആസ്ട്രിയൻ ചക്രവർത്തി കാളിന്റെ പിൻതലമുറക്കാരി; അറിയപ്പെടുന്ന ഷെഫ് ആയ ഋഷി സിംഗിനെ വിവാഹം ചെയ്ത് ഇന്ത്യയുടെ മരുമകളായി; രംഗബോധമില്ലാത്ത കോമാളിയായി മരണമെത്തുമ്പോൾ യാത്രയായത് രണ്ട് വയസ്സുകാരൻ മകനെയും വിട്ട്; ഹൂസ്റ്റണിൽ മരിച്ച ആസ്ട്രിയൻ രാജകുമാരി മറിയ ഗാലിറ്റ്സൈനിന്റെ വിശേഷങ്ങൾ

ആസ്ട്രിയൻ ചക്രവർത്തി കാളിന്റെ പിൻതലമുറക്കാരി; അറിയപ്പെടുന്ന ഷെഫ് ആയ ഋഷി സിംഗിനെ വിവാഹം ചെയ്ത് ഇന്ത്യയുടെ മരുമകളായി; രംഗബോധമില്ലാത്ത കോമാളിയായി മരണമെത്തുമ്പോൾ യാത്രയായത് രണ്ട് വയസ്സുകാരൻ മകനെയും വിട്ട്; ഹൂസ്റ്റണിൽ മരിച്ച ആസ്ട്രിയൻ രാജകുമാരി മറിയ ഗാലിറ്റ്സൈനിന്റെ വിശേഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്നാം ലോകമഹായുദ്ധത്തിലെ പരാജയത്തിനു ശേഷം സ്വിറ്റ്സർലൻഡിലേക്ക് നാടുകടത്തപ്പെട്ട ചക്രവർത്തി. നഷ്ടപ്പെട്ട സിംഹാസനം തിരിച്ചുപിടിക്കാൻ കത്തോലിക്ക സഭയുമായി ചേർന്ന് ശ്രമിച്ചതിനാൽ വീണ്ടും നാടുകടത്തപ്പെട്ടത് മഡേരിയ ദ്വീപിലേക്ക്. അവിടെ പ്രവാസത്തിൽ കഴിയുമ്പോൾ മുപ്പത്തിനാലാം വയസ്സിൽ മരണമെത്തി കൂട്ടിക്കൊണ്ടുപോയ ആസ്ട്രിയൻ ചക്രവർത്തി കാൾ പിന്നീട് കത്തോലിക്ക സഭയുടെ വാഴ്‌ത്തപ്പെട്ടവനായി.

ചാൾസ് ഒന്നാമൻ എന്നുകൂടി അറിയപ്പെടുന്ന കാൾ ചക്രവർത്തിയുടെ ഇളയ മകൻ റുഡോൾഫ് രാജകുമാരന്റെ മകൾ മറിയ അന്നയുടേയും റഷ്യൻ പ്രഭു കുടുംബാംഗമായ പീറ്റർ ഗലിറ്റ്സൈനിന്റെയും മകളായി 1988 ൽ ജനിച്ച മറിയ ഗലിറ്റ്സൈൻ തന്റെ 31-ാ0 വയസ്സിൽ അവിചാരിതമായി ലോകത്തോട് വിടപറയുമ്പോൾ അവസാനിക്കുന്നത് ഒരു സംഭവ ബഹുലമായ ജീവിതമാണ്. ഹൂസ്റ്റണിൽ ഭർത്താവ് ഇന്ത്യൻ വംശജനായ ഋഷി സിംഗിനും മകൻ രണ്ടുവയസ്സുകാരൻ മാക്സിമിനും ഒപ്പം ജീവിച്ചു വരവേയാണ് ഹൃദ്രോഗം മൂലം രാജകുമാരിയുടെ മരണം സംഭവിക്കുന്നത്.

മരിയയുടെ അമ്മ തന്റെ ഭാവി ഭർത്താവിനെ കണ്ടുമുട്ടുന്നത് ന്യുയോർക്കിലെ ഒരു ബാറിൽ വച്ചായിരുന്നു. 1981 ലാണ് അവരുടെ വിവാഹം നടന്നത്. റഷ്യൻഉരുക്കു ഭീമനായ ടി എം കെ യുടെ ഒരു സഹോദരസ്ഥാപനമായ ടി എം കെ ഇപ്സ്‌കോയുടെ ചെയർമാനും സി ഇ ഒയുമായിരുന്നു റഷ്യൻ പ്രഭു കുടുംബാംഗം കൂടിയായ പീറ്റർ. മറിയ ഉൾപ്പടെ നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് ഈ ദമ്പതികാർക്കുള്ളത്.

പിതാവും മാതാവും രാജരക്തത്തിൽ പിറന്നവരാണെങ്കിലും അക്കാര്യം അവർ പ്രസിദ്ധപ്പെടുത്തിയിരുന്നില്ലെന്നാണ് മറിയയുടെ മരണശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവരുടെ സഹോദരി ടാറ്റിയാന രാജകുമാരി പറഞ്ഞത്. തികച്ചും സാധാരണ ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. ഇടയ്ക്കെപ്പോഴെങ്കിലും രാജകുടുംബത്തിലെ ബന്ധുക്കളുടെ വിവാഹങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ മാത്രമായിരുന്നു തങ്ങളുടെ രാജപാരമ്പര്യം തിരിച്ചറിഞ്ഞിരുന്നത് എന്നും അവർ പറയുന്നു.

തികച്ചും വ്യത്യസ്തമായ ഒരു കുടുംബമായിരുന്നു തങ്ങളുടേതെന്ന് മറ്റൊരുൻ സഹോദരി പറയുന്നു. പിതാവ് തങ്ങളോട് സംസാരിച്ചിരുന്നത് റഷ്യൻ ഭാഷയിലായിരുന്നു. പെൺകുട്ടികൾ തമ്മിൽ സംസാരിച്ചിരുന്നത് ഫ്രഞ്ച് ഭാഷയിലും സഹോദരന്മാർ തമ്മിൽ സംസാരിച്ചിരുന്നത് ജർമ്മൻ ഭാഷയിലും ആയിരുന്നു. റഷ്യയോടും ആസ്ട്രിയയോടും ഇപ്പോഴും തങ്ങൾ അടുപ്പം കാണിക്കുന്നു എന്നും അവർ പറഞ്ഞു.

അഞ്ചുവയസ്സുള്ളപ്പോൾ മറിയ റഷ്യയിലേക്ക് കുടുംബ സമേതം പോവുകയായിരുന്നു. അവിടെ മോസ്‌കോയിലെ ജർമ്മൻ സ്‌കൂളിലായിരുന്നു അവരുടെ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് ബെൽജിയത്തിലേക്ക് താമസം മാറ്റുകയും കോളേജ് ഓഫ് ആർട്സിലും ഡിസൈൻ സ്‌കൂളിലുമായി വിദ്യാഭ്യാസം തുടർന്നു. ബിരുദമെടുത്ത ശേഷം ഇന്റീരിയർ ഡിസൈനിംഗിന്റെ തൊഴിൽ സാദ്ധ്യതകൾ തേടുകയായിരുന്നു രാജകുമാരി.

ആദ്യം ബ്രസൽസിലും പിന്നീട് ഷിക്കാഗോയിലും ഇന്റീരിയർ ഡിസൈനിങ് മേഖലയിൽ പ്രവർത്തിച്ച മറിയ രാജകുമാരി ഹൂസ്റ്റണിലേക്ക് മാറുകയായിരുന്നു. അവിടെ വച്ചായിരുന്നു അറിയപ്പെടുന്ന ഷെഫ് കൂടിയായ ഋഷി സിംഗിനെ പരിചയപ്പെടുന്നത്.ഹൂസ്റ്റണിലെ ഡെറെക് ഹോട്ടലിലെ എക്സിക്യുട്ടീവ് ഷെഫ് ആയിരുന്നു ഋഷി സിങ്. 2018 ഏപ്രിൽ22 ന് ഇവർ വിവാഹിതരാവുമ്പോഴേക്കും അവർക് ഒരു ആൺകുട്ടി ജനിച്ചിരുന്നു.

തന്റെ മുൻതലമുറക്കാരേപ്പോലെ സാമൂഹ്യസേവനങ്ങളിലും അതീവ താത്പര്യമായിരുന്നു മറിയം രാജകുമാരിക്കും. തന്റെ മുപ്പത്തിരണ്ടാം പിറന്നാളിന് നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഭർത്താവിനേയും കുട്ടിയേയും തനിച്ചാക്കി രാജകുമാരി ഈ ലോകത്തോട് വിടപറഞ്ഞത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP