Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ഡ്രൈവർ മദ്യലഹരിയിൽ ഓടിച്ച മോർണിങ് സ്റ്റാർ ബസ് പാഞ്ഞു കയറിയത് യുവ ദമ്പതികൾക്ക് മേൽ; ശിൽപ്പയ്ക്കും ശ്യാമിനും അപകടം ഉണ്ടായത് മെഡിക്കൽ സ്റ്റോരിൽ നിന്ന് മരുന്ന് വാങ്ങി റോഡ് ക്രോസ് ചെയ്യവെ; അടൂരിൽ നിയന്ത്രണം വിട്ട ബസ് നിന്നത് സമീപത്തെ കടയും തകർത്ത്; കൺമുന്നിലെ അപകടത്തിൽ വിറങ്ങലിച്ച് നാട്ടുകാരും

ഡ്രൈവർ മദ്യലഹരിയിൽ ഓടിച്ച മോർണിങ് സ്റ്റാർ ബസ് പാഞ്ഞു കയറിയത് യുവ ദമ്പതികൾക്ക് മേൽ; ശിൽപ്പയ്ക്കും ശ്യാമിനും അപകടം ഉണ്ടായത് മെഡിക്കൽ സ്റ്റോരിൽ നിന്ന് മരുന്ന് വാങ്ങി റോഡ് ക്രോസ് ചെയ്യവെ; അടൂരിൽ നിയന്ത്രണം വിട്ട ബസ് നിന്നത് സമീപത്തെ കടയും തകർത്ത്; കൺമുന്നിലെ അപകടത്തിൽ വിറങ്ങലിച്ച് നാട്ടുകാരും

ശ്രീലാൽ വാസുദേവൻ

അടൂർ: മദ്യപിച്ചു മദോന്മത്തനായ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് കാൽനടക്കാരായ യുവദമ്പതികളുടെ ജീവനെടുത്തു. അടൂർ നഗരമധ്യത്തിൽ നിയന്ത്രണം വിട്ട് പാതയരികിലേക്ക് പാഞ്ഞുകയറിയ സ്വകാര്യ ബസിന് അടിയിൽപ്പെട്ട് നൂറനാട് മുതുകാട്ടുകര ശ്യാം ഭവനിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്യാംകുമാർ (30), ഭാര്യ ഏഴംകുളം നെടുമൺ കല്ലേത്ത് പുത്തൻപീടികയിൽ സത്യന്റെ മകൾ ശിൽപ (26) എന്നിവർ തൽക്ഷണം മരിച്ചു

ശനിയാഴ്ച വൈകിട്ട് 3.20 ന് വൺവേ റോഡിൽ ശ്രീമൂലം ചന്തക്കു സമീപമായിരുന്നു അപകടം. ഡോക്ടറെ കണ്ട് മടങ്ങിയ ദമ്പതികൾ ആശ്വാസ് മെഡിക്കൽസിൽ നിന്ന് മരുന്നു വാങ്ങിയതിനു ശേഷം പാതയിലേക്കിറങ്ങുമ്പോഴാണ് അടൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ മോർണിങ് സ്റ്റാർ ബസ് ഇവരെ ഇടിച്ചത്. തുടർന്ന് സമീപത്തെ മാടക്കടയിലേക്ക് ഇടിച്ചു കയറിയാണ് ബസ് നിന്നത്. കടയ്ക്കു മുന്നിലെ മരവും ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞു വീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും തകർന്നു.

വീയപുരം-മാവേലിക്കര-അടൂർ-മണ്ണടി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടമുണ്ടാക്കിയത്. അഗ്നിശമനസേന എത്തി റോപ്പ് ഉപയോഗിച്ച് ഇടതുവശത്തേക്കു മറിച്ച ശേഷമാണ് ടയറിനടിയിൽപെട്ടു കിടന്ന ദമ്പതികളെ പുറത്തെടുത്തത്. രണ്ടു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് സൗദിയിൽ ജോലിക്കു പോയ ശ്യാംകുമാർ 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ബസ് ഡ്രൈവർ ഉല്ലാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകരമായ നരഹത്യക്ക് ഇയാൾക്കെതിരെ കേസെടുത്തു. ഇയാളെ വൈദ്യപരിശോധനക്കു വിധേയനാക്കി. മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP