1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

യുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനിൽ നിന്നുകൊണ്ട് ആ നാട്ടുകാരോട് ഉറക്കെ പറഞ്ഞ മലയാളി; 1949ൽ മദ്രാസിൽ നിന്ന് ബോംബെ വഴി കറാച്ചിയിലേക്കു കപ്പൽ കയറിയത് തൊഴിലാളിയായി; പാക്കിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണത്തിൽ പ്രധാന പങ്കുവഹിച്ചു; ഭരണകൂടത്തിന്റെ കണ്ണിലെ കരടായതോടെ പലതവണ കറാച്ചി, ലാഹോർ ജയിലുകളിൽ കഴിഞ്ഞു; പാക്കിസ്ഥാനിലെ ഇടതുപക്ഷ പോരളി ബി.എം കുട്ടി വിടപറയുമ്പോൾ ഓർമ്മകളുടെ കടലിരമ്പം

August 26, 2019 | 05:56 PM IST | Permalinkയുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനിൽ നിന്നുകൊണ്ട് ആ നാട്ടുകാരോട് ഉറക്കെ പറഞ്ഞ മലയാളി; 1949ൽ മദ്രാസിൽ നിന്ന് ബോംബെ വഴി കറാച്ചിയിലേക്കു കപ്പൽ കയറിയത് തൊഴിലാളിയായി; പാക്കിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണത്തിൽ പ്രധാന പങ്കുവഹിച്ചു; ഭരണകൂടത്തിന്റെ കണ്ണിലെ കരടായതോടെ പലതവണ കറാച്ചി, ലാഹോർ ജയിലുകളിൽ കഴിഞ്ഞു; പാക്കിസ്ഥാനിലെ ഇടതുപക്ഷ പോരളി ബി.എം കുട്ടി വിടപറയുമ്പോൾ ഓർമ്മകളുടെ കടലിരമ്പം

ജംഷാദ് മലപ്പുറം

മലപ്പുറം: യുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനുകാരോട് ഉറക്കെ വിളിച്ചുപറഞ്ഞ മലയാളി സാന്നിധ്യമായിരുന്ന ഇന്നലെ അന്തരിച്ച മലപ്പുറം തിരൂർ വൈലത്തൂർ ചെലവിൽ സ്വദേശി ബി.എം കുട്ടി എന്ന ബിയ്യാത്തിൽ മുഹ്യുദ്ധീൻ കുട്ടി (90). പകിസ്താനിലെ രാഷ്ട്രീയ നേതാവും മനുഷ്യാകാശ പ്രവർത്തകനുമായിരുന്ന ബി.എം കുട്ടി പാക്കിസ്ഥാനിലെ കറാച്ചിയിൽവച്ചാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു അന്ത്യം. നാട്ടിൽ പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷൻ പ്രവർത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലർത്തി.

ഇടതുപക്ഷ ആഭിമുഖ്യമുള്ള പാക്കിസ്ഥാനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാക്കിസ്ഥാൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ജി.ബി ബിസഞ്ചോ ബലൂചിസ്താൻ ഗവർണറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു മുഹ്യുദ്ധീൻകുട്ടി. നിലവിൽ, പാക്കിസ്ഥാൻ പീസ് കോയലിഷൻ(പിപിഎൽ) സെക്രട്ടറി ജനറലും പാക്കിസ്ഥാൻ ലേബർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറുമാണ്. പാക്കിസ്ഥാൻ മെഡിക്കൽ അസോസിയേഷൻ ആറു പതിറ്റാണ്ടായി പാക് സമൂഹത്തിനു നൽകിയ സേവനങ്ങളെ മുൻനിർത്തി ആദരിച്ചിട്ടിട്ടുണ്ട്. 'സിക്സ്റ്റി ഇയേഴ്‌സ് ഇൻ സെൽഫ് എക്‌സൈൽ എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.


ബോംബെ വഴി കറാച്ചിയിലേക്ക്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളബന്ധം വഷളായ സമത്താണ് യുദ്ധമല്ല സമാധാനമാണ് വേണ്ടെതെന്ന് പാക്കിസ്ഥാനുകാരോട് ബി.എംകുട്ടി ഉറക്കെ വിളിച്ചുപറഞ്ഞിരുന്നത്. അതും പാക്കിസ്ഥാനിൽനിന്നുകൊണ്ട്. ഇതെല്ലാം അന്ന് ഏറെ മാധ്യമ ശ്രദ്ധനേടിയിരുന്നു. 1949ൽ മദ്രാസിൽ നിന്ന് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെയാണ് കുട്ടി ബോംബെ വഴി കറാച്ചിയിലേക്കു കപ്പൽ കയറിയത്. തുടർ പഠനത്തിനായി മദ്രാസിലേക്കു പോയ കുട്ടി സ്വാതന്ത്ര്യ ലബ്ധിയുടെ ലഭിച്ച ശേഷം വീട്ടുകാരോട് പറയാതെ പാക്കിസ്ഥാനിലേക്ക് പോയത്. വെറും സഞ്ചാരകൗതുകമായി തുടങ്ങിയ പാക്യാത്ര പിന്നീട് ആ ജീവിതം തന്നെ മാറ്റി മറിച്ചു. തിരൂർ ഭാഗത്ത് നിന്ന് അക്കാലത്ത് നിരവധി പേർ തുറമുഖ നഗരമായ കറാച്ചിയിൽ സ്വന്തമായ കച്ചവടത്തിലേർപ്പെട്ടിരുന്നു. നിരവധി മലയാളി ബീഡിത്തൊഴിലാളികളുമുണ്ടായിരുന്നു. വിഭജനത്തിനു മുമ്പ് അവിടെയെത്തിയ അവരിൽ പലരും നാട്ടിലേക്കു മടങ്ങി. അവശേഷിച്ചവർക്ക് പാക് പൗരത്വം ലഭിക്കുകയും ചെയ്തു.

സുഹുത്തുക്കളായ നാലുപേരോടൊപ്പം അവിടെയെത്തിയ മുഹ്യുദ്ദീൻകുട്ടിക്ക് അന്ന് അവിടെ ഒരുജോലി ലഭിച്ചതോടെ അവിടെ തുടരുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ നാട്ടിലേക്കു തിരിച്ചുപോരുകയും ചെയ്തു. വൈലത്തൂരിലെ പരേതനായ കഞ്ഞാലവിഹാജിയുടേയും ബിരിയുമ്മ ഹജുമ്മയുടെ 10മക്കളിൽ മൂത്തമകനാണ് മുഹ്യുദ്ദീൻകുട്ടി. സഹോദരങ്ങളിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ളത് മൂന്നുപേർ മാത്രമാണ്. ബീരാൻ, മുഹമ്മദ്കുട്ടി, പാത്തുമ്മ എന്നവരാണ് ജീവിച്ചിരിപ്പുള്ളത്. ഖദിയക്കുട്ടി, കുഞ്ഞീൻഹാജി, മുഹമ്മദ്, മമ്മാദിയ, അഹമ്മദ്കുട്ടി, മൂസ എന്നവരാണ് മരണപ്പെട്ടത്. ജേഷ്ഠ സഹോദരന്റെ മരണ വിവരമറിഞ്ഞ ഇവരുടെ തറവാട് വീട്ടിൽ താമസിക്കുന്ന ഇളയ സഹോദരനായ മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ നടത്തി. നിർധനരായ 20കുടുംബങ്ങൾക്ക് ഇന്നലെ തന്നെ അരി വിതരണം നടത്തുകയും ചെയ്തു. താൻ ജനിക്കുന്നതിന് മുമ്പെ സഹോദരൻ പാക്കിസ്ഥാനിൽ എത്തിയിരുന്നുവെന്നും പിന്നീട് ജോലി സംബന്ധമായ പല ആവശ്യങ്ങൾക്കും ഇന്ത്യയിലെത്തുമ്പോൾ വീട്ടിൽ എത്തിയിരുന്നതായും മുഹമ്മദ്കുട്ടി പറയുന്നു.

സംഭവ ബഹുലമായൊരു ചരിത്ര ആഖ്യാനമാണ് ബിയ്യാത്തിൽ മൊയ്തീൻകുട്ടി എന്ന ബി.എം. കുട്ടിയുടെ ആത്മകഥ. തിരൂരിൽ നിന്ന് ലാഹോർ വരെ നീളുന്ന എട്ടു പതിറ്റാണ്ടിലേറെ നീളുന്ന ജീവിതയാത്രയുടെ കഥയാണത്. ഇന്ത്യ കണ്ട മികച്ച മാർക്‌സിസ്റ്റ് ധൈഷണികൻ കെ. ദാമോദരനായിരുന്നു ബി.എം. കുട്ടിയുടെ ഹീറോ. വിപ്ലവ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ തിരൂരിലെ ഡിസ്ട്രിക്ട് ബോർഡ് ഹൈസ്‌കൂളിലെ സഹപാഠികളായ അച്യുതൻ നമ്പൂതിരിയിൽ നിന്നും പി. എറമുവിൽ നിന്നുമാണ് കുട്ടി അഭ്യസിച്ചത്. പിൽക്കാലത്ത് സിപിഐ പ്രാദേശിക നേതാവായി ഉയർന്ന ഏഴൂർ സ്വദേശി എറമുവാണ് വിദ്യാർത്ഥി ഫെഡറേഷന്റെ ലഘുലേഖകൾ ബി.എം. കുട്ടിക്കു നൽകിയതും തൃശൂരിൽ നടന്ന എസ്.എഫ് സമ്മേളനത്തിലേക്ക് ഒമ്പതാം ക്ലാസുകാരനായ കുട്ടിയെ കൊണ്ടുപോയതും. സഖാവ് എറമുവിനെക്കുറിച്ചുള്ള കൗമാരസ്മൃതി അയവിറക്കുന്നുണ്ട് പുസ്തകത്തിൽ.

തുടർപഠനത്തിനായി മദ്രാസിലേക്കു പോയ കുട്ടി സ്വാതന്ത്ര്യലബ്ധിക്കുശേഷമാണ് വീട്ടുകാരോട് പറയാതെ പാക്കിസ്ഥാനിലേക്ക് പോയത്. വെറും സഞ്ചാരകൗതുകമായി തുടങ്ങിയ പാക്യാത്ര പിന്നീട് ആ ജീവിതം തന്നെ മാറ്റി മറിച്ചു. തിരൂർ ഭാഗത്ത് നിന്ന് അക്കാലത്ത് നിരവധി പേർ തുറമുഖ നഗരമായ കറാച്ചിയിൽ സ്വന്തമായ കച്ചവടത്തിലേർപ്പെട്ടിരുന്നു. നിരവധി മലയാളി ബീഡിത്തൊഴിലാളികളുമുണ്ടായിരുന്നു. വിഭജനത്തിനു മുമ്പ് അവിടെയെത്തിയ അവരിൽ പലരും നാട്ടിലേക്കു മടങ്ങി. അവശേഷിച്ചവർക്ക് പാക് പൗരത്വം ലഭിക്കുകയും ചെയ്തു.
നീണ്ട അറുപത് വർഷത്തെ കർമനിരതമായ ഒരു പാക് ജീവിതത്തിന്റെ ആരംഭം കുറിക്കപ്പെടുകയായിരുന്നു. ജീവിക്കാനായി പാക്കിസ്ഥാനിലെ കറാച്ചി, ലാഹോർ, ബലൂചിസ്ഥാൻ എന്നിവിടങ്ങളിൽ പലപ്പോഴായി പല ജോലികളിൽ മുഴുകിയപ്പോഴും രാഷ്ട്രീയ- സാമൂഹിക കാര്യങ്ങളിൽ കുട്ടി അതീവ താൽപര്യം പ്രകടിപ്പിച്ചു. ഡോൺ ദിനപത്രത്തിലെ പത്രാധിപ സമിതി അംഗങ്ങളും മലയാളികളുമായ കെ.എം. കുട്ടി, എം.എ. ഷുക്കൂർ എന്നിവരുമായുള്ള സൗഹൃദം കുട്ടിക്ക് തുണയായി. ( ഓവർ എ കപ് ഓഫ് ടീ എന്ന കോളത്തിലൂടെ പ്രസിദ്ധനായ പോത്തൻ ജോസഫ് ഡോണിന്റെ പത്രാധിപരായിരുന്നു).

ലാഹോറിലെ വിപ്ലവ കവിതകളും സാഹിത്യവും

കറാച്ചിയിൽ നിന്ന് ലാഹോറിലെത്തിയ ബി.എം. കുട്ടിയെ സഹായിച്ചത് അവിടെ ഉയർന്ന പദവിയിലിരുന്ന എ.ആർ. പിള്ളയായിരുന്നു. ലാഹോർ ഇന്ത്യൻ കോഫി ഹൗസിൽ അസിസ്റ്റന്റ് മാനേജറുദ്യോഗം ലഭിച്ചു. ഇക്കാലത്താണ് പ്രസിദ്ധ എഴുത്തുകാരൻ സാദത്ത് ഹസൻ മാന്റോയുമായി പരിചയപ്പെടുന്നത്. മാന്റോ ഇന്ത്യൻ കോഫി ഹൗസിലെ നിത്യസന്ദർശകനായിരുന്നു. നാൽപത്തിമൂന്നു വർഷത്തെ ഹ്രസ്വജീവിതത്തിനിടെ കഥയെഴുത്തിൽ ഉർദു സാഹിത്യത്തിന്റെ ജാതകം തിരുത്തിയെഴുതിയ അനുഗൃഹീതനായിരുന്നു സാദത്ത് ഹസൻ മാന്റോ. ഗോർക്കിയുടേയും ചെക്കോവിന്റേയും സ്വാധീനത്തിൽ സാഹിത്യ രചനയാരംഭിച്ച മാന്റോ, ജാലിയൻവാലാബാഗ് കൂട്ടഹത്യയെക്കുറിച്ചെഴുതിയത് ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്. മദ്യത്തിനടിപ്പെട്ട ഈ എഴുത്തുകാരൻ കരൾരോഗം പിടിപെട്ടാണ് മരിച്ചത്. സാദത്ത് ഹസൻ മാന്റോ എന്ന പോലെ ഫൈസ് അഹമ്മദ് ഫൈസും അദ്ദേഹത്തിന്റെ വിപ്ലവ കവിതകളും ബി.എം. കുട്ടിയെ ആകർഷിച്ചു. പാക് രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ കുട്ടി, ഇന്ത്യൻ കോഫി ഹൗസിലെ ജോലി വിട്ട് വോൾകാർട്ട് ബ്രദേഴ്‌സിൽ ചേർന്നത് ട്രേഡ് യൂണിയൻ പ്രവർത്തനം കൂടി ലക്ഷ്യം വച്ചായിരുന്നു. സഹപ്രവർത്തകൻ പഞ്ചാബ് സ്വദേശി സിദ്ദീഖിയുടെ മകൾ ബ്രിജിസിനെ ജീവിതസഖിയാക്കിയതും ഇക്കാലത്താണ്.

ലാഹോറിലെ ചുരുക്കം ചില സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ, ഒരു വെള്ളപ്പൊക്കക്കാലത്തായിരുന്നു വിവാഹമെന്ന് കുട്ടി വിവരിക്കുന്നുണ്ട്.
സ്വാതന്ത്ര്യാനന്തര പാക് രാഷ്ട്രീയം തീക്കടലായി മാറിയ കാലം. ഇടത് രാഷ്ട്രീയത്തിനും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കുമെതിരായ അടിച്ചമർത്തൽ അതിശക്തമായി. പട്ടാളമുഷ്‌ക്കിന്റെ കരാളമായ ബൂട്ടൊച്ചകൾ തെരുവുകളെ വിറപ്പിച്ചു. ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം. വർഗീയത ഫണം വിരിച്ചാടി. പ്രധാനമന്ത്രി ലിയാഖത്തലി ഖാൻ റാവൽപിണ്ടിയിൽ വെടിയേറ്റു മരിച്ചു.

പ്രശസ്തരായ രണ്ടു വ്യക്തികളെക്കൂടി കുട്ടി അനുസ്മരിക്കുന്നുണ്ട്. കേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ 1937 ലും 1946 ലും സെൻട്രൽ ലെജിസ്ലേച്ചീവ് അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അടിയറവ് പറയിച്ച മുസ്ലിം ലീഗ് നേതാവ് അബ്ദുൽ സത്താർ ഹാജി ഇസ്ഹാഖ് സേട്ടിന്റെ (സത്താർ സേട്ട്) കഥ അതീവഹൃദ്യമായാണ് വിവരിക്കുന്നത്. വിഭജനശേഷം ജിന്ന, സത്താർ സേട്ടിനെ പാക്കിസ്ഥാനിലേക്കു കൊണ്ടു പോയി. തലശ്ശേരിയിലെ വൻഭൂസ്വത്തുക്കൾ ഉപേക്ഷിച്ചാണ് സത്താർ സേട്ട് ലീഗ്‌പ്രേമം മൂത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിയത്. സ്വത്തുക്കളൊക്കെ വിട്ടു നൽകാമെന്ന് പ്രധാനമന്ത്രി നെഹ്‌റു നൽകിയ ഓഫർ പക്ഷേ സത്താർ സേട്ട് നിരസിച്ചു.

പിന്നീട് ഈജിപ്തിലും ശ്രീലങ്കയിലും (സിലോൺ) പാക് അംബാസഡറായി അദ്ദേഹം നിയമിക്കപ്പെട്ടു. കറാച്ചി ശിക്കാർപൂർ കോളനിയിലെ പഴയ ബംഗ്ലാവിൽ ഭാര്യയോടും വിധവയായ ഭാര്യാസഹോദരിയോടുമൊപ്പം വിശ്രമജീവിതം നയിക്കുന്നതിനിടെ, അർധരാത്രി കവർച്ചാ സംഘത്തിന്റെ ആക്രമണത്തിനിരയായി. ഭാര്യയും ഭാര്യാസഹോദരിയും കൊല്ലപ്പെട്ടു. പ്രാണൻ തിരിച്ചുകിട്ടിയ സത്താർസേട്ട് ഈ സംഭവത്തോടെ അപ്പാടെ തകർന്നു. (ഡൽഹിയിൽ നിന്ന് കറാച്ചിയിലെത്തിയ പ്രമുഖ മലയാളി പത്രപ്രവർത്തകൻ കെ. ഗോപാലകൃഷ്ണനേയും കൂട്ടി ബി.എം. കുട്ടി ഒരിക്കൽ സത്താർസേട്ടിന്റെ വസതിയിലെത്തി. സുഹൃദ് സംഭാഷണത്തിനിടെ സത്താർസേട്ട് വിങ്ങലോടെ പറഞ്ഞുവത്രേ: ഞാൻ ഹതാശമായ ഒരു ജീവിതമാണിപ്പോൾ നയിക്കുന്നത്. നിങ്ങളോട് സത്യം പറയാം. കേരളത്തിലെ വേരുകൾ പറിച്ചെറിഞ്ഞ് ഇവിടെ തമ്പടിച്ചത് തെറ്റായ തീരുമാനമായി).

ഏതാനും മാസങ്ങൾക്കു ശേഷം ആരോരുമറിയാതെ, സത്താർസേട്ട് കഥാവശേഷനായി. ആ വിവരം ജിന്നയുടെ ജീവചരിത്രകാരൻ റിസ്വാൻ അഹമ്മദ് നൽകിയ ചെറുപത്രക്കുറിപ്പിൽ നിന്നാണ് അടുത്ത സുഹൃത്തുക്കളായ മുസ്ലിം ലീഗ് നേതാക്കൾ പോലുമറിഞ്ഞത്.തലശ്ശേരിയിലെ കുലീന മുസ്ലിം കുടുംബാംഗമായ ഹാരിസ് മായിന്റേയും സഹോദരി ആയിശാ മായിന്റേയും കഥ പറയുന്നതിനിടെ, അവരുടെ ഇംഗ്ലീഷ് പഠിക്കാനുള്ള അഭിനിവേശവും അതിനെതിരെ യാഥാസ്ഥിതികർ വാളുയർത്തിയ കഥയും പറയുന്നുണ്ട്. തിരൂർ ഭാഗത്ത് നിന്ന് കോളേജ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത ബി.എം. കുട്ടിയുടെ സഹോദരി കദിയക്കുട്ടിയായിരുന്നു. ആയിശാ മായിൻ പിന്നീട് സിലോണിലേക്കു പോവുകയും കൊളംബോയിലെ ഡെപ്യൂട്ടി മേയർ വരെയാവുകയും ചെയ്ത കഥ തീർച്ചയായും ചരിത്രകൗതുകം പകരും.പാക്കിസ്ഥാനിലെ ഇടത്പക്ഷ നേതാക്കളും സ്വതന്ത്ര ബുദ്ധിജീവികളും മറ്റും ജയിലിനകത്തായ കാലം. കുട്ടിയേയും ജയിലിലടച്ചു. (ജയിലിനകത്ത് സാദത്ത് ഹസൻ മാന്റോയുടെ ചെറുകഥകളാണ് തന്റെ വൈരസ്യമകറ്റിയതെന്ന് കുട്ടി).

പാക് കമ്യൂണസിറ്റ് പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം

ജയിൽ മോചിതനായ ശേഷം കൊൽക്കത്തയിലെത്തിയ കുട്ടി അവിഭക്ത സിപിഐയുടെ പാർട്ടി കോൺഗ്രസിൽ (1948) പങ്കെടുത്തു. അവിടെ വച്ചാണ് സജ്ജാദ് സഹീർ ജനറൽ സെക്രട്ടറിയായി പാക്കിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണം യാഥാർഥ്യമായത്. ബി.എം. കുട്ടി ദേശീയ കൗൺസിലംഗമായി. പിന്നീട് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് പാക് സഖാക്കൾ പാക്കിസ്ഥാൻ നാഷനൽ വർക്കേഴ്‌സ് പാർട്ടിയായി രൂപാന്തരം പ്രാപിച്ചു. സോവിയറ്റ് അനുകൂല നാഷനൽ അവാമി പാർട്ടിയും അതിന്റെ നേതാവ് ഖാൻ അബ്ദുൽ വലീഖാനും (അതിർത്തി ഗാന്ധിയുടെ മകൻ) രഹസ്യമായി പാക് കമ്യൂണിസ്റ്റ് പാർട്ടിയെ (സി.പി.പി) സഹായിച്ചു.

ഇതിനിടെ ജോലിയൊക്കെ കളഞ്ഞ് മുഴുസമയ രാഷ്ട്രീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു കുട്ടി. 1959 ലെ ആദ്യ അറസ്റ്റിനു ശേഷം വീണ്ടും മൂന്നു വർഷത്തോളം കറാച്ചി, ലാഹോർ ജയിലുകളിൽ കഴിയേണ്ടി വന്നു, കുട്ടിക്ക്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ബലൂചിസ്ഥാനിലും വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലും നാഷനൽ അവാമി പാർട്ടി അധികാരത്തിലെത്തി. കുട്ടിയുടെ രാഷ്ട്രീയ ഗുരു മീർ ഗൗസ് ബക്ഷ് ബിസെൻജോ എന്ന ഇടതുപക്ഷ നേതാവ് ബലൂചി ഗവർണറായി. അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി കുട്ടി നിയമിതനായി. ബിസെൻജോയോടൊത്ത് ഡൽഹിയിലെത്തി ഇ.എം.എസ്, സുർജിത് എന്നീ സിപിഐ. എം നേതാക്കളേയും എം. ഫാറൂഖി, ഷമീം ഫെയ്‌സി എന്നീ സിപിഐ നേതാക്കളേയും കണ്ട് പാക് കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് നടത്തിയ ദീർഘസംഭാഷണവുമുണ്ട്, പുസ്തകത്തിൽ. (ബിസെൻജോയുടെ രാഷ്ട്രീയ ലേഖനങ്ങൾ ബി.എം. കുട്ടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്).

1973 ൽ ഭൂട്ടോ, ബലൂചി ഗവർണറെ പിരിച്ചുവിട്ടു. ബിസെഞ്ചോയും ബി.എം. കുട്ടിയും വീണ്ടും ജയിലിൽ. റഷ്യൻ ആയുധങ്ങൾ സിന്ധിലേക്കു കടത്തിയെന്നായിരുന്നു കുറ്റം. ജയിൽ മോചിതനായ ശേഷം മൂവ്‌മെന്റ് ഫോർ റെസ്റ്റോറേഷൻ ഫോർ ഡമോക്രസി എന്ന പേരിലുള്ള പ്രസ്ഥാനത്തിനു രൂപം നൽകി. ലാഹോറിൽ ജീവിക്കുമ്പോഴും ഇന്ത്യയെ മറക്കാത്ത ഈ മലയാളി ഇന്ത്യ-പാക് സൗഹൃദത്തിനും ലോകസമാധാന ശ്രമങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുന്നുവെന്നതിന്റെ സാക്ഷ്യമാണ് ഈ ജീവചരിത്രഗ്രന്ഥം. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ചരിത്രത്തിലെ കയറ്റിറക്കങ്ങളുടെ കഥ കൂടിയാണ് കുട്ടി പറയുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കോലഞ്ചേരിയിൽ 75 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: ഒരുസ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ; പ്രതികളിൽ വയോധികയെ ഏറ്റവും മൃഗീയമായി പീഡിപ്പിച്ചത് ഷാഫി; മാറിടം കത്തി കൊണ്ട് വരഞ്ഞ നിലയിൽ; ശരീരമാസകലം മുറിവുകൾ; ആന്തരികാവയവങ്ങൾക്കും പരിക്കെന്ന് മെഡിക്കൽ റിപ്പോർട്ട്; ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും
ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ വൻ സ്‌ഫോടനപരമ്പര; 10 ലധികം പേർ കൊല്ലപ്പെട്ടതായി ആദ്യവിവരം; 100 ലധികം പേർക്ക് പരിക്കേറ്റു; ബെയ്‌റൂട്ടിനെ പിടിച്ചുകുലുക്കിയ സ്‌ഫോടനങ്ങൾ ഉണ്ടായത് നഗരത്തിലെ തുറമുഖപ്രദേശത്ത്; തുറമുഖത്തിന് സമീപത്തെ വെയർഹൗസിലാണ് സ്‌ഫോടനങ്ങളുണ്ടായതെന്ന് സുരക്ഷാ ഏജൻസികൾ; സ്‌ഫോടനം മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെ; സംഭവത്തിൽ തങ്ങൾക്ക് പങ്കൊന്നുമില്ലെന്ന് ഇസ്രേയൽ
അഞ്ച് വർഷങ്ങൾക്ക് മുമ്പ് അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ച് മോഷണത്തിലേക്ക് കടന്നു; റോബിൻ ഹുഡ് സ്‌റ്റൈലിൽ എറണാകുളത്തു നിന്നും കരുവാറ്റയിലെത്തി മോഷണം നടത്തി മടങ്ങും; സിസിടിവിയിൽ പതിയാതിരിക്കാൻ ലെഗിൻസ് വെട്ടി മുഖംമൂടിയാക്കി; കരുവാറ്റയിലെ മോഷണ പരമ്പര പൊലീസ് തകർത്തപ്പോൾ പിടിയിലായത് സമ്പന്ന കുടുംബാംഗം
ഇതുവരെ സ്ഥിരീകരിച്ചത് 78 മരണങ്ങൾ; അണുബോംബിന് തുല്യമായ കെമിക്കൽ സ്ഫോടനത്തിൽ മരണം കുതിച്ചുയരുന്നു; ആയിരങ്ങൾക്ക് പരിക്ക്; ബെയ്റൂട്ട് നഗരം കുലുങ്ങി വിറച്ചു; ചലനം സൈപ്രസ് വരെ നീണ്ടു; പോർട്ടിലെ രാസവസ്തുക്കൾ നിറച്ച വെയർഹൈസിൽ ഉണ്ടായ സ്വാഭാവിക സ്ഫോടനം എന്ന് നിഗമനം; ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഭീകരസംഘടനകളും ഇസ്രയേലും; ആക്രമണമെന്ന് ആരോപിച്ച് അമേരിക്കയും
'ആറാം വാർഡിൽ ഗോപാലന്റെ വീട്ടിൽ നിനക്ക് നാളെ എന്തു ഡ്യൂട്ടി ആണെന്നാണ് പറഞ്ഞത്? അവർക്ക് പച്ചക്കറിയും മരുന്നും മേടിച്ച് കൊടുക്കുന്ന ഡ്യൂട്ടി; ഉണ്ട...നീ ആണ് നാളെ അവരെ ഓപ്പറേഷൻ ചെയ്യേണ്ടത്': പൊലീസിനെ കോവിഡ് പ്രതിരോധ ചുമതല ഏല്പിച്ചതിൽ ആരോഗ്യ പ്രവർത്തകർ പിണങ്ങിയപ്പോൾ ആഭ്യന്തര ട്രോളുകളുമായി കേരള പൊലീസ് ഏമാന്മാർ; ട്രോളിനെ ട്രോളായി മാത്രമേ കാണാവൂ എന്ന് ഒഫീഷ്യൽ പേജിൽ ഉപദേശവും
പാക്കിസ്ഥാന്റെ പുതിയ മാപ്പിൽ ലഡാക്കും കാശ്മീരും മാത്രമല്ല ഗുജറാത്തിന്റെ ചില ഭാഗങ്ങളും; ജുനാഗഡ്, സർ ക്രീക്ക് എന്നീ പ്രദേശങ്ങൾ പാക്കിസ്ഥാനൊപ്പം; ഭൂപടത്തിന് പാക്കിസ്ഥാനിലെ എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് ഇമ്രാൻ ഖാൻ; പാക് കുട്ടികൾ പഠനത്തിന് ഉപയോഗിക്കുക ഈ ഭൂപടം; പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത് പാക് ഫെഡറൽ ക്യാബിനറ്റ് സമ്മേളനം; 370 ാം വകുപ്പ് റദ്ദാക്കിയതിന്റെ വാർഷികത്തലേന്ന് പാക് പ്രകാപനം ഇങ്ങനെ
അപകട സമയത്ത് കാറോട്ടിച്ചത് അർജ്ജുൻ തന്നെയെന്ന നിലപാടിൽ ഉറച്ച് ലക്ഷ്മി; പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ളത് സൗഹൃദം മാത്രം; അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ലെന്ന് മൊഴി നൽകിയതായി റിപ്പോർട്ട്; കലാഭവൻ സോബിയുടെ ആക്രമണ വാദവും അറിയില്ല; ലക്ഷ്മിയിൽ നിന്ന് സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം; ഇനി അർജുനെ ചോദ്യം ചെയ്യും; ബാലഭാസ്‌കറിന്റെ മരണ ദുരൂഹത നീക്കാൻ കരുതലോടെ സിബിഐ
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി