Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കടലിനേയും കാടിനേയും ഒരു പോലെ സ്നേഹിച്ച പെൺകരുത്ത്; അഴിക്കലിൽ നിന്ന് ഫിലോസഫി പഠിക്കാനെത്തിയത് കുഞ്ഞു സ്വപ്‌നങ്ങളുമായി; ചലച്ചിത്ര മേളയിലെ ആവേശം മനസ്സിൽ കോരിയിട്ടത് വെള്ളിത്തിരയുടെ കാണാക്കാഴ്ചയും; ലെനിൻ രാജേന്ദ്രന്റെ ശിഷ്യയായി മകരമഞ്ഞിലൂടെ അരങ്ങേറിയത് എഡിറ്ററായി; ക്രോസ് റോഡിലെ പക്ഷികളുടെ മണം സംവിധായകയുമാക്കി; അകാലത്തിൽ പൊലിയുന്നത് സ്ത്രീപക്ഷ ചിന്തകളുമായി സിനിമയിൽ സജീവമായ 28കാരി; നയനാ സൂര്യന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി നവ സിനിമാ പ്രവർത്തകർ

കടലിനേയും കാടിനേയും ഒരു പോലെ സ്നേഹിച്ച പെൺകരുത്ത്; അഴിക്കലിൽ നിന്ന് ഫിലോസഫി പഠിക്കാനെത്തിയത് കുഞ്ഞു സ്വപ്‌നങ്ങളുമായി; ചലച്ചിത്ര മേളയിലെ ആവേശം മനസ്സിൽ കോരിയിട്ടത് വെള്ളിത്തിരയുടെ കാണാക്കാഴ്ചയും; ലെനിൻ രാജേന്ദ്രന്റെ ശിഷ്യയായി മകരമഞ്ഞിലൂടെ അരങ്ങേറിയത് എഡിറ്ററായി; ക്രോസ് റോഡിലെ പക്ഷികളുടെ മണം സംവിധായകയുമാക്കി; അകാലത്തിൽ പൊലിയുന്നത് സ്ത്രീപക്ഷ ചിന്തകളുമായി സിനിമയിൽ സജീവമായ 28കാരി; നയനാ സൂര്യന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി നവ സിനിമാ പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യമായിരുന്നു നയനാ സൂര്യൻ. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ലെനിൻ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം.പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. സ്ത്രീ പക്ഷ ചിന്തകളുമായി സിനിമാ ലോകത്തെ ചർച്ചകളിൽ നിറഞ്ഞ നയനാ സൂര്യൻ ചലച്ചിത്ര മേളകളിലെ ആവേശം ഉൾക്കൊണ്ടാണ് സംവിധായകയായത്. കാടിനേയും കടലിനേയും ഒരുപോലെ സ്‌നേഹിക്കുന്ന സിനിമയെന്ന മോഹം രക്തത്തിൽ അലിഞ്ഞു ചേർന്നൊരു ആഴിക്കലിന്റെ പെൺകുട്ടിയായിരുന്നു നയന സൂര്യൻ.

Stories you may Like

പത്ത് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ വച്ച് പത്ത് സംവിധായകർ ചെയ്യുന്ന പത്ത് സിനിമകളുടെ ആന്തോളജിയായിരുന്നു ക്രോസ് റോഡ്. സ്ത്രീകേന്ദ്രീകൃത വിഷയങ്ങളാണ് ഈ പത്തു ചിത്രങ്ങളും കൈകാര്യം ചെയ്യുന്നത്. പത്തു വ്യത്യസ്തമായ പെണ്മുഖങ്ങളാണ് അവതരിപ്പിക്കുന്നത്. ഇതിൽ അപൂർവ്വയിനം പക്ഷികളെ തിരഞ്ഞ് കാട് കയറുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥ പറഞ്ഞ 'പക്ഷികളുടെ മണം' എന്ന ചിത്രം സംവിധാനം ചെയ്തത് നയനയായിരുന്നു. ഇരുപത്തിയെട്ടുകാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സിഡിറ്റിൽ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിൻ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ്‌റ് ആയി. ലെനിൻ രാജേന്ദ്രന്റെ തന്നെ മകരമഞ്ഞാണ് ആദ്യത്തെ സിനിമ. പിന്നീട് ഡോ:ബിജുവിന്റെ ആകാശത്തിന്റെ നിറം, കമൽ സാറിന്റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്പിയയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്,കമൽ സാറിന്റെ മകന്റെ കൂടെ 100 ഡേയ്‌സ് ഓഫ് ലവ്, ലെനിൻ സാറിന്റെ തന്നെ ഇടവപ്പാതിയിലും സ്റ്റേജ്‌ഷോകളിലും അസിസ്റ്റ് ചെയ്തു. എട്ടുവർഷമായിട്ട് മലയാളസിനിമയ്‌ക്കൊപ്പായിരുന്നു യാത്ര. സംവിധായകയെന്ന നിലയിൽ

ഓച്ചിറയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് അഴീയ്ക്കൽ. ഇവിടെ നിന്നും യൂണിവേഴ്‌സിറ്റി കോളേജിൽ ഫിലോസഫി പഠിക്കാനാണ് തിരുവനന്തപുരത്തേയ്ക്ക് വരുന്നത്. ഫിലിം ഫെസ്റ്റുകൾക്ക് പോയിത്തുടങ്ങിയാതോടെയാണ് നയന സിനിമാക്കാരിയാകുന്നത്. ഇറാനിയൻ സിനിമകൾ ആകർഷിച്ചു. ഇതോടെ സിനിമ ചെയ്യണമെന്ന മോഹമുദിക്കുകയും ചെയ്തു. അങ്ങനെയാണ് ലെനിൻ രാജേന്ദ്രന്റെ അടുത്ത് എത്തുന്തന്. അഡയാർ പോലെ ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ വീട്ടുകാരുടെ പിന്തുണയില്ലാത്തതിനാൽ സി ഡിറ്റിൽ ഒരു ഷോർട്ട് ടേം കോഴ്‌സ് ചെയ്തു. ഇതോടെ സിനിമാക്കാരിയുമായി.

ചലച്ചിത്ര സംവിധായികയായിരുന്നു് നയന സൂര്യൻ. സഹസംവിധായികയായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.ഡോ ബിജു സംവിധാനം ചെയ്യ്ത 2012ൽ പ്രദർശനത്തിനെത്തിയ ആകാശത്തിന്റെ നിറം, കമൽ സംവിധാനം ചെയ്യ്ത ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായിരുന്നു. 2017ൽ 'ക്രോസ്റോഡ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായികയായി. പത്തു സംവിധായകർ പത്തു ചിത്രങ്ങളിലൂടെ വ്യത്യസ്തരായ പത്തു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്രോസ്റോഡിലും ഭാഗമായി. ഇത് ഏറെ കൈയടി നേടുകയും ചെയ്തു. ഇതിനിടെയാണ് മരണവാർത്ത കൂട്ടുകാരെ തേടിയെത്തുന്നത്.

സിനിമ മോഹം മനസ്സിൽ സൂക്ഷിച്ച് കഴിയുന്ന പെൺകുട്ടികൾക്ക് എന്നും മാതൃകയായിരുന്നു നയന. 2010ൽ രാജാരവി വർമ്മയുടെ ജീവിത കാലഘട്ടങ്ങൾ അവതരിപ്പിച്ച ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത 'മകരമഞ്ഞ്' എന്ന സിനിമയിലൂടെ അരങ്ങേറ്റം. ലെനിൽ രാജേന്ദ്രൻ സംവിധാനം ചെയ്ത നാല് ഡോക്യുമെന്ററികളിലും, ആശ്രിതരുടെ ആകാശം എന്ന ടെലിഫിലിമിലും സഹസംവിധായികയായി. കോമേഴ്സ്യൽ സിനിമകളോടൊപ്പം ആർട്ട്‌സ് സിനിമകളെയും ഒരുപോലെ സ്‌നേഹിക്കുന്ന നയനയുടെ ആഗ്രഹം, എക്കാലത്തും ഏവരും ഓർമ്മിക്കുന്ന നല്ല സിനിമകൾ ചെയ്ത് ഈ മേഖലയിൽ തന്നെ സജീവമായി തുടരണമെന്നാതായിരുന്നു. അതിനുവേണ്ടിയുള്ള ആദ്യപടിയായിരുന്നു, നയന കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത 'പക്ഷികളുടെ മണം' എന്ന സിനിമ.

ഈസ്റ്റേൺ ഗ്ലോബലിന്റെ മികച്ച വനിതാ അധിഷ്ഠിത സിനിമ, മികച്ച ഛായഗ്രാഹണം, മികച്ച നടി കൂടാതെ തെക്കൻ സ്റ്റാറിന്റെ മികച്ച നവാഗത സംവിധായിക തുടങ്ങി ചെറുതും വലതുമായി നിരവധി പുരസ്‌കാരങ്ങളും നയനയെ തേടിയെത്തിയിട്ടുണ്ട്. സ്വന്തം നാടായ ആലപ്പാടിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലായിരുന്നു നയന. വർഷങ്ങൾക്ക് മുമ്പ് കായലിനും കടലിനുമിടയിൽ 9 കിലോമീറ്ററോളം വീതിയുണ്ടായിരുന്ന അഴീക്കൽ, കരിമണൽ ഖനനത്തിലൂടെ ഒന്നര കിലോമീറ്ററായി ചുരുങ്ങി.

അധികം താമസിയാതെ ബാക്കിയുള്ള ഭാഗവും കടൽ വിഴുങ്ങുമെന്ന ഭീഷണിയിലാണ്. ഈ സംഭവം കേന്ദ്രീകരിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP